സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിനായി നടത്തുന്ന സര്‍വേയ്ക്ക് എതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍വ്വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
ആലുവ സ്വദേശി സുനില്‍ ജെ. അറകാലനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുനിലിന്റെ വസ്തുവില്‍ സര്‍വേയുടെ ഭാഗമായി കുറ്റികള്‍ സ്ഥാപിച്ചിരുന്നു. സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഹര്‍ജി. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് സര്‍വ്വേ നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
സര്‍വേ നടത്താനും ഉചിതമായ രീതിയില്‍ ഭൂമി അടയാളപ്പെടുത്താനും സാമൂഹികാഘാത പഠനം നടത്താനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചിരുന്നത്. സര്‍വേ നടത്താന്‍ കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് നിയമ പ്രകാരം സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…