Exclusive

ഒരേയൊരു കുപ്പി രക്‌തം മതി ഈ പൊന്നുമോനെ രക്ഷിക്കാൻ…. ദയവായി കേൾക്കൂ …

ഇതൊരു അപേക്ഷയാണ് . ഒരു കൊച്ചു കുഞ്ഞിനായുള്ള , അവാബിന്റെ ജീവന് വേണ്ടിയുള്ള ഞങ്ങളുടെ അപേക്ഷ . അവനു വേണ്ടത് പണമോ അവയമോ ഒന്നുമല്ല . വെറും ഒരു കുപ്പി രക്തം മാത്രമാണ് . ഒരേയൊരു കുപ്പി രക്തം . ആ ഒരു കുപ്പി രക്തത്തിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് അവന്റെ പ്രിയപ്പെട്ടവരെല്ലാം .
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും വെറും ഒരു കുപ്പി രക്തത്തിനു എന്താണ് ഇത്രയ്ക്ക് ബുദ്ധിമുട്ടെന്ന് . കാരണമുണ്ട് .
ബ്ലഡ് കാൻസർ രോഗിയായ ശ്രീനന്ദൻ എന്ന കുരുന്നിന്റെ രക്ഷകനായി കാത്തിരിക്കുകയാണ് ഒരു കുടുംബം മുഴുവൻ. എന്നാൽ ആ രക്ഷകൻ ആരാണെന്ന കണ്ടെത്താൻ ഇവർക്കായിട്ടില്ല എന്നതാണ് ഖേദകരമായ വാസ്തവം .
കേവലം ഒരു കുപ്പി രക്ത മാത്രം മതി ശ്രീനന്ദന് ജീവിതത്തിലേക്ക് തിരികെ വരാന്‍. എന്നാൽ ആ ഒരു കുപ്പി രക്തം നൽകുന്ന ആൾ ശ്രീനന്ദനുമായി ജനിതക സാമ്യ ഉള്ള ആളാവണം എന്നതാണ് ഇവിടെ അവന്റെ ജീവന് വിലങ്ങു തടിയായി നിൽക്കുന്നത്. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍, അല്ലെങ്കില്‍ നമ്മുടെ ഇടയില്‍ തന്നെ അങ്ങനെ ഒരാൾ ഉണ്ടാവുമെന്നുറപ്പാണ് . എന്നാൽ ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ ഡോണര്‍ റജിസ്ട്രീസിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം. നിലവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക‍ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല.
എന്നാൽ അങ്ങനെ ഒരാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവരെല്ലാവരും.

എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീനന്ദന് രണ്ട് മാസങ്ങള്‍ക്ക് മുമ്ബാണ് ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിച്ചത്. രക്തം മാറ്റി വെച്ചാണ് ജീവന്‍ നിലനിര്‍ത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രക്തം ഉത്പാദിപ്പിക്കുന്ന രക്തമൂല കോശം നശിച്ച്‌ ശരീരം രക്തം ഉത്പാദിപ്പിക്കാത്ത അവസ്ഥയിലായിരിക്കുകയാണ് . രക്ത മൂല കോശം മാറ്റിവെക്കുക എന്നതാണ് ഈ അവസ്ഥയ്ക്കുള്ള പരിഹാരം.

എന്നാൽ രക്തമൂലകോശം മാറ്റിവെക്കല്‍ എന്നത് വളരെയധികം പ്രതിസന്ധി നേരിടുന്ന ഒരു പ്രക്രിയ ആണ്. ഇതിന് സ്വീകരിക്കുന്ന ആളുമായി ധാതാവിനു ജനിതകസാമ്യം ആവശ്യമാണ്.
പുറമേ നിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ ഇരുപത് ലക്ഷത്തില്‍ ഒന്ന് വരെ മാത്രമാണ് . അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരില്‍നിന്ന് കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ലോകം മുഴുവന്‍ ഇതിനായി അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്ബര്യം, സംസ്കാരം എന്നിവയ്ക്ക് ഈ വിഷയത്തിൽ പ്രാധാന്യമുണ്ട്. ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടാകാം . അതുമല്ലെങ്കിൽ ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും. അതുകൊണ്ട് മാര്‍ച്ച്‌ 25 ന് (25/3/2022) ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാംപ് നടത്തുന്നുണ്ട്.

രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസ്സിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാംപിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. പരിശോധന എന്നത് വേദനയുള്ള ഒരു പ്രക്രിയ ഒന്നുമല്ല . ഇതിനായി നമ്മുടെ ഉമീനീര്‍ മാത്രമേ എടുക്കൂ. നിങ്ങളുടെ രക്തമൂലകോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതിയാവും . ശ്രീനന്ദൻ എന്ന ഈ കുഞ്ഞിന്റെ ജീവൻ തിരിച്ചു പിടിക്കാനും ഈ മോന്റെ കളിചിരികൾ. നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്‍റെ ജീവന്‍ രക്ഷിച്ചേക്കാം. അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്‍റെ അച്ഛന്‍ രജ്ഞിത്ത് ബാബുവിനെയോ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ ജോയിയെയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം .

ബാബു-7025006965
ജോയി -. – 94470 18061

Crimeonline

Recent Posts

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

9 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

9 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

10 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

10 hours ago

സിദ്ധാർത്ഥന്റെ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി ആദരിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം . പൂക്കോട് വെറ്ററനറി സർവകലാശാലയിൽ എസ് എഫ് ഐ നേതാക്കളുടെ ക്രൂരമായ റാഗിങ്ങിന് ഇരയായി വിദ്യാർഥി ജെ.എസ്.സിദ്ധാർത്ഥൻ കൊല്ലപ്പെട്ട…

11 hours ago

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

24 hours ago