Exclusive

വേട്ടയാടലുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്, തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ല; സ്വപ്‌ന സുരേഷ് പറയുന്നു

തകര്‍ച്ചകള്‍ വരുമ്പോഴും തോറ്റ് പിന്മാറില്ലെന്ന് പറഞ്ഞ് സ്വപ്‌ന സുരേഷ്. കള്ളം കപടത്തോടെ പോവരുത്. എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്യുന്നതിന്റെ പേരില്‍ തനിക്കെതിരെ വേട്ടയാടലുകള്‍ തുടരുന്നുണ്ടെന്നും സ്വപ്‌ന സുരേഷ് പറയുന്നു. തനിക്കെതിരായ വേട്ടയാടലുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ബ്യൂറോക്രാറ്റുകള്‍ ഒരു കാര്യവും ചെയ്യാന്‍ സമ്മതിക്കുന്നില്ല. എച്ച്ആര്‍ഡിഎസ് പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആര്‍ഡിഎസിനെതിരെ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തിരുന്നു. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കേസ് എടുത്തത്. ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷന്‍ അന്വേഷിക്കും. എച്ച്ആര്‍ഡിഎസിനെക്കുറിച്ചുള്ള പരാതികളില്‍ ജില്ല കളക്ടര്‍, എസ് പി എന്നിവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എച്ച് ആര്‍ ഡി എസില്‍ താന്‍ ജോലിയില്‍ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വപ്ന സുരേഷ് നേരത്തെ പറഞ്ഞിരുന്നു. ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാന്‍ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളില്‍ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം എന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

Crimeonline

Recent Posts

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കും, എഎപിക്ക് വമ്പൻ ഷോക്ക്

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. എഎപി നേതാവും…

6 hours ago

എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി . എൽടിടിഇക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷ കണക്കിലെടുത്ത് ലിബറേഷൻ…

7 hours ago

ഇന്തോനേഷ്യയിൽ നിന്ന് മന്ത്രി ഗണേശൻ എത്തി, സമരക്കാരുമായി ബുധനാഴ്ച ചർച്ച

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ 13 ദിവസങ്ങളായി നടത്തി വരുന്ന സമരം നീളുന്നതിനിടെ ചര്‍ച്ചയ്ക്ക്…

8 hours ago

കരുവന്നൂർ തട്ടിപ്പുകേസിലെ പ്രതികള്‍ നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു

കൊച്ചി . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും 27 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

8 hours ago

ജയില്‍ മോചിതനായ ഗുണ്ടാത്തലവന് ‘ആവേശം’ സ്റ്റൈലിൽ സ്വീകരണം

തൃശൂര്‍ . നടന്‍ ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിലെ ഒരു രംഗത്തെ അനുകരിക്കുമാറ് ജയില്‍ മോചിതനായ ഗുണ്ടാത്തലവന്…

8 hours ago

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആര്? മോദിയോ? അമിത്ഷായോ ?

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്ന ചോദ്യമുയർത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജയിൽമോചിതനായശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് ഇങ്ങനെ ഒരു ചോദ്യം…

9 hours ago