Exclusive

ഇന്ത്യയാണ് ഹീറോ …റഷ്യയിൽ ഇനി ഇന്ത്യൻ പാതക മാത്രം

ഇന്ത്യയുടെ മഹത്വം വീണ്ടും ഉയർത്തിക്കാട്ടി റഷ്യൻ ഏജൻസി . സ്വന്തം ബഹിരാകാശ റോക്കറ്റിൽ നിന്നും മറ്റു രാജ്യങ്ങളുടെ കൊടികളെല്ലാം നീക്കം ചെയ്ത റഷ്യന്‍ സ്പേസ് ഏജന്‍സി ഇന്ത്യൻ പതാക അതെ സ്ഥാനത്ത് തന്നെ നിലനിർത്തി ഇന്ത്യയോടുള്ള ആഭിമുഖ്യം വിളിച്ചു പറഞ്ഞിരിക്കുകയാണ് . ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷം തന്നെയാണ് ഇത്. നമ്മുടെ രാജ്യം മറ്റൊരു രാജ്യത്തിന്റെ ശക്തി കേന്ദ്രമായി കൂടി മാറുന്ന കാഴ്ചയാണ് എന്തുകൊണ്ടും ഇത്.
റഷ്യൻ സ്പേസ് ഏജൻസി അവരുടെ റോക്കറ്റില്‍ നിന്നും വിവിധ രാജ്യങ്ങളുടെ കൊടികള്‍ നീക്കം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത വന്നിരിക്കുന്നത്. എല്ലാവരെയും നീക്കം ചെയ്യുമ്പോഴും റഷ്യയ്ക്ക് ശക്തിയായി ഇനി ഇന്ത്യ മാത്രം.

യുഎസ്‌എ, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരുടെ കൊടികളാണ് റഷ്യ നീക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പതാക റഷ്യ അവിടെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

ചില കൊടികള്‍ ഇല്ലാതെ ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ സുന്ദരമാണെന്ന് തോന്നുന്നുവെന്ന് അടിക്കുറിപ്പോടെയാണ് ദിമിത്രി റോഗോസ് വീഡിയോ പങ്കുവച്ച്‌ പറയുന്നത് . റഷ്യയ്ക്ക് മുന്നില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും അവര്‍ക്കെതിരായ പ്രമേയം യുഎന്‍ പൊതുസഭയില്‍ അടക്കം പിന്താങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പതാകയാണ് റോക്കറ്റില്‍ നിന്നും റഷ്യ മാറ്റിയിരിക്കുന്നത് . സാധാരണ ബഹിരാകാശ റോക്കറ്റുകളില്‍ മറ്റ് ബഹിരാകാശ പങ്കാളികളായ രാജ്യങ്ങളുടെ പതാക പതിക്കുന്ന പതിവുണ്ട്. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്കെതിരെ വിവിധ ലോകരാജ്യങ്ങള്‍ ഉപരോധവുമായി രംഗത്ത് വന്നിരുന്നു . ഇതിനു പിന്നലെയാണ് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പതാക തങ്ങളുടെ റോക്കറ്റിൽ നിന്നും നീക്കം ചെയ്തു കൊണ്ട് റഷ്യ മധുരമായി വെല്ലുവിളി നടത്തിയത്.

റഷ്യൻ -യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യന്‍ ബാങ്കുകളെ അന്താരാഷ്ട്ര തലത്തിലെ സ്വിഫിറ്റ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജര്‍മ്മനി റഷ്യയുമായുള്ള നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അടക്കം വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്ക് ഉപരോധവും എര്‍പ്പെടുത്തി. എന്നാല്‍ യുഎന്‍ രക്ഷകൌണ്‍സില്‍ അടക്കം റഷ്യയോട് നിക്ഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത് . ഇതിനെ തുടര്‍ന്ന് കൂടിയാണ് ഇന്ത്യന്‍ പതാക നിലനിര്‍ത്തിയത് എന്നാണ് പുതിയ വീഡിയോയിലുടെ വ്യക്തമാകുന്നത്

Crimeonline

Recent Posts

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

14 mins ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

41 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

10 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

11 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

12 hours ago

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

20 hours ago