Exclusive

മിന്നൽ പരിശോധന നടത്തി വിറപ്പിച്ച ഗണേഷ് കുമാറിനെ തിരിഞ്ഞു കൊത്തി ഡോക്ടർമാരുടെ സംഘടന

കഴിഞ്ഞ ദിവസം എംഎൽഎ കെ ബി ഗണേഷ് കുമാർ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയും നടപടികളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ നാം കണ്ടതാണ് . ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂ‌ര്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയ ഗണേഷ് കുമാർ ആശുപത്രിയുടെ വൃത്തിഹീനമായ അന്തരീക്ഷം ചൂണ്ടിക്കാട്ടി ഡോക്‌ടര്‍മാരെയും ജീവനക്കാരെയും കടുത്ത ഭാഷയിലാണ് വിമർശിച്ചത് . മാത്രമല്ല സ്വയം ചൂലെടുത്ത് തറ ക്‌ളീൻ ചെയ്തു കാണിക്കുകയും ചെയ്തു എംഎൽഎ . കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് എംഎല്‍എ തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ പൊടിപിടിച്ചതില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. കോടികൾ മുടക്കി ഇത്രയും വലിയ കെട്ടിടം നിർമിച്ച ശേഷം ഇതുപോലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേഷ് കുമാർ ആശുപത്രി അധികൃതരെ ശകാരിച്ചു.

എന്നാൽ ഇപ്പോൾ ഗണേഷ് കുമാർ എംഎല്‍എയുടെ ഈ നടപടിക്കെതിരെ ഡോക്‌ടര്‍മാരുടെ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
എംഎൽഎ കാണിച്ചത് എടുത്തു ചാട്ടമാണെന്നും കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചില്ല എന്നും സംഘടന വിമർശനവുമായി എത്തി.
കെട്ടിടം നിര്‍മ്മിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല എന്നത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും പറയുന്നു . 1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്‌റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടർന്ന് വരുന്നത്. 40 കിടക്കകളുള‌ള ഈ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയിൽ ഒരേ ഒരാൾ മാത്രമാണ് ഉള‌ളത്. എഴുപത് വയസുള‌ള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടുമില്ല .

പുതിയ ഫിസിയോ തെറാപ്പി മെഷീൻ സർക്കാർ നൽകിയ കാര്യം എംഎൽഎ പറഞ്ഞിരുന്നു. ഇത്രയും ചെലവ് വഹിച്ച് സർക്കാർ ഈ ഉപകരണങ്ങൾ നൽകിയിട്ടും അത് പ്രവർത്തിപ്പിക്കാതെ പൊടി പിടിച്ചു കിടക്കുന്നതിനെതിരെയായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം. എന്നാൽ പുതിയ ഫിസിയോതെറാപ്പി മെഷീന്‍ മാത്രം പോരല്ലോ അത് പ്രവർത്തിപ്പിക്കാൻ ജീവനക്കാർ കൂടി വേണ്ടേ എന്ന് ഡോക്ടർമാർ ചോദിക്കുന്നു. ജീവനക്കാരില്ലാതെ എങ്ങനെയാണ് ഇത്തരം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കേണ്ടത് എന്നും അവർ ചോദിക്കുന്നു. എന്നാൽ മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടു പോലും അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്‌ടര്‍മാര്‍ അത് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്ബിളികുമാരിയാണോ കുറ്റക്കാരിയെന്നും സംഘടനകള്‍ ചോദിച്ചു. അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമ്ബോള്‍ ആയുര്‍വേദത്തിന് അത് ചെയ്യുന്നില്ല എന്നും അവർ ആരോപിച്ചു. ആയുർവേദ ഡോക്ടര്മാരോടും വകുപ്പിനോടും സർക്കാർ ചിറ്റമ്മ നയമാണ് കാട്ടുന്നതെന്നും ഇവർ ആരോപിച്ചു. മൂന്നരക്കോടി രൂപ ചിലവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്. എന്നാൽ ഇവിടേക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഡോക്‌ടര്‍മാര്‍ പ്രതിഷേധിച്ചു.

Crimeonline

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

4 hours ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

4 hours ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

4 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

14 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

15 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

16 hours ago