Kerala

ഹിജാബിനെ എതിർക്കുന്നവരിൽ മുസ്ലീം സ്ത്രീകളും…ഹിജാബ് മറയ്ക്കുന്നത് ദൈവം വരദാനമായി നൽകിയ സൗന്ദര്യം…

ഒന്നാം തലമുറയിലെ സ്ത്രീകൾ ഹിജാബ് ധരിക്കുന്നതിന് എതിരായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണ്ണാടക വിഷയത്തിൽ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹിജാബ് വിഷയത്തിൽ തന്റെ അഭിപ്രായം ഗവർണർ പറ‍ഞ്ഞിരിക്കുന്നത്. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന സ്ത്രീകൾ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നുവെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തില്‍ എല്ലായിപ്പോഴും അവര്‍ ഹിജാബ് ധരിക്കുന്നതിന് എതിരായിരുന്നു. ഒന്നാം തലമുറയിലെ സ്ത്രീകള്‍ തന്നെ ഇത്തരത്തിലുള്ള വസ്ത്ര സമ്പ്രദായത്തിനെതിരെയാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.  

കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇപ്പോള്‍ വിവാദമായത്. ഹിജാബ് യൂണിഫോമിന്റെ ഭാഗം അല്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.  ഇതോടെ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികളും സംഘടനകളും കോടതിയെ സമീപിച്ചു. നിലവില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സ്‌കൂളുകളില്‍ ഹിജാബ് നിരോധനം തുടരാമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരു തരം വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്നും കോടതി നിര്‍ദേശം.  

 സംസ്ഥാന സർക്കാരിന്റെ ലോകായുക്ത  ഭേദഗതി ഓർഡിനൻസിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിൽ ഒപ്പിടേണ്ടത് ഗവർണ്ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്ന് ഗവർണർ പ്രതികരിച്ചു.മൂന്നാഴ്ചയിലേറെ ബിൽ തന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. നിയമവിരുദ്ധമായ ഒന്നും തനിക് ബില്ലിൽ കാണാൻ കഴിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ എന്ന നിലയിൽ താൻ ബാധ്യസ്ഥനാണെന്നും ഗവർണർ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. WhatsApp

Crimeonline

Recent Posts

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

41 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

17 hours ago