Categories: Exclusive

താലിബാനുമായി ചൈന കൈകോർക്കുന്നു ഇന്ത്യ ആശങ്കയിൽ

അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ അഫ്​ഗാനികൾ മുഴുവൻ ആശങ്കയിലാണ്. നിരവധി പേർ ജീവനും കൊണ്ട് ഓടുകയും ചെയ്തു. അഫ്​ഗാനിലെ താലിബാന്റെ ഭരണത്തെ ആശങ്കയോടെയാണ് ലോക ജനത ഒന്നടങ്കം നോക്കി കാണുന്നത്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും താലിബാന് തുടക്കത്തിൽ തന്നെ പിന്തുണ വാ​ഗ്ദാനം ചെയ്തിരുന്നു. അതേക്കുറിച്ചുള്ള വാർത്തകളും പുറത്തെത്തിയിരുന്നു. ഈ വിഷയത്തിലെ പുത്തൻ വാർത്തയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്‌തെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസി ഉണ്ടായിരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും. അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

Crimeonline

Recent Posts

രാജ്യത്ത് ബി ജെ പി വ്യാപിച്ചു – ജി സുധാകരൻ

തിരുവനന്തപുരം . ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് സിപിഎം നേതാവ് ജി സുധാകരന്‍. അതേസമയം രാജ്യത്ത്…

2 hours ago

ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍

തിരുവനന്തപുരം . ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 'മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍…

3 hours ago

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ റെയിന്‍ കോട്ട് ധരിച്ചെത്തി ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി

കണ്ണൂര്‍ . കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം.…

19 hours ago

കേന്ദ്രാനുമതി കിട്ടും മുൻപ് മന്ത്രി വീണ ജോർജ് വിമാനത്താവളത്തിൽ പോയത് വിവര ദോഷം, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പ്രവാസികൾക്കൊപ്പം അപ്പോൾ അത്താഴം തിന്നുകയായിരുന്നു

തിരുവനന്തപുരം . കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം വിരുന്നിലായിരുന്നെന്ന് മുന്‍…

20 hours ago

ശോഭാ സുരേന്ദ്രനെതിരെ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു

തിരുവനന്തപുരം . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു.…

21 hours ago

അപ്പിയിട്ട് രക്ഷപെട്ട് ഗോവിന്ദൻ ഓടി ! പ്രകാശ് കാരാട്ടിനേയും ബിനോയ് വിശ്വത്തെയും തള്ളിയിട്ട് പിണറായി പിറകേയോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘നല്ല പോലെ’ തോല്‍ക്കാനിടയായ കാരണങ്ങള്‍ പഠിക്കാനും തിരുത്താനും തുടങ്ങുകയാണ് സി പി എം. ഇതിനായി തീരുമാനിച്ച സിപിഎം…

23 hours ago