വമ്പന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടില്‍ ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള വാഗ്‌ദാനങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദര്‍ശന രേഖ ഡിഎംകെ പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ പുറത്തിറക്കി.

വീട്ടമ്മമാര്‍ക്ക് പ്രതിമാസ വേതനം, പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഇരട്ട വിള കൃഷി 10 ലക്ഷം ഏക്കറില്‍ നിന്ന് 20 ലക്ഷം ഏക്കറിലേക്ക് വര്‍ധിപ്പിക്കുക, സംസ്ഥാനത്തെ മുന്‍നിരയില്‍ എത്തിക്കുക എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ തമിഴ്‌നാട് ഗ്രാമങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍, തേങ്ങ, പരുത്തി, സൂര്യകാന്തി, 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍, ബ്രോഡ്‌ബാന്‍ഡ് കണക്റ്റിവിറ്റി എന്നിവ ലഭ്യമാക്കല്‍ തുടങ്ങി വന്‍ പ്രഖ്യാപനങ്ങളാണ് ദര്‍ശന രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 36 ലക്ഷം വീടുകള്‍ക്ക് പൈപ്പ് ജലസൗകര്യമൊരുക്കുക, എല്ലാ നഗരപ്രദേശങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കുക എന്നിവയും വാഗ്‌ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ട്രിച്ചി നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് സംഘടിപ്പിച്ച റാലിയിലാണ് സ്റ്റാലിന്‍ ദര്‍ശന രേഖ പ്രഖ്യാപിച്ചത്. “ഇന്ന് എന്റെ സ്വപ്നങ്ങള്‍ വെളിപ്പെടുത്താനുള്ള സ്ഥലമാണ് ട്രിച്ചി, ഈ വലിയ ജനക്കൂട്ടത്തെ കണ്ട് ഞാന്‍ അമ്ബരന്നു. ഇത് എന്നില്‍ വലിയ പ്രതീക്ഷ ഉളവാക്കുന്നു,” സ്റ്റാലിന്‍ പറഞ്ഞു. വാഗ്‌ദാനങ്ങള്‍ ലിസ്റ്റുചെയ്ത പ്രസംഗത്തില്‍ സ്റ്റാലിന്‍ മുന്‍കാലത്തെ ഡിഎംകെ ഭരണകൂടങ്ങളെയും ഡിഎംകെ വിജയങ്ങളില്‍ ട്രിച്ചിയുടെ പ്രാധാന്യത്തെയും അനുസ്മരിച്ചു.

“ഇന്നത്തെ റാലി ഒരു സ്ഥലത്ത് അഞ്ച് റാലികള്‍ ഒരുമിച്ച്‌ നടക്കുന്നതുപോലെയാണ്,” സ്റ്റാലിന്‍ പറഞ്ഞു. ഏപ്രില്‍ ആറിന് തമിഴ്‌നാട് എഐഎഡിഎംകെ ഭരണം അവസാനിപ്പിക്കുമെന്നും ഡിഎംകെ ഭരണകൂടം മേയ് രണ്ടിന് അധികാരം ഏറ്റെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

“വളരുന്ന അവസരങ്ങള്‍, സമൃദ്ധമായ തമിഴ്നാട്” എന്ന തലക്കെട്ടിലുള്ള സ്റ്റാലിന്റെ ദര്‍ശന രേഖ, വരുന്ന ദശകത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും, സംസ്ഥാനത്തിന് ഇരട്ട അക്ക വളര്‍ച്ചാ നിരക്ക് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ദാരിദ്ര്യത്തില്‍ നിന്ന് ഒരു കോടി ജനങ്ങളെ ഉയര്‍ത്തുന്നതിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വ്യക്തിയുമില്ലാതെ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി തമിഴ്‌നാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌സി, എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുക, സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോകല്‍ നിരക്ക് 16 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കുക, സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ പഞ്ചായത്ത് യൂണിയനുകളിലെയും മോഡല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ഡോക്ടര്‍മാരുടെ എണ്ണം, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവരുടെ എണ്ണം ഇരട്ടിയാക്കുക എന്നിങ്ങനെയാണ് മറ്റ് വാഗ്‌ദാനങ്ങള്‍.

Crimeonline

Recent Posts

‘സഹായിക്കാതെ സർക്കാർ’, ഡോക്ടർമാർ വയറ്റിൽ കത്രിക വെച്ച് ദുരിതത്തിലാക്കിയ ഹർഷിന തുടർചികിത്സക്ക് ജനത്തിന് മുൻപിൽ കൈനീട്ടും

കോഴിക്കോട് . ശസ്ത്രക്രിയക്കിടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നു വെച്ച സംഭവത്തോടെ ജീവിതം തന്നെ വഴി മുട്ടിയ കോഴിക്കോട് പന്തീരങ്കാവ്…

2 hours ago

മുഖ്യമന്ത്രിയുടെ യാത്ര ചെലവ് നിങ്ങളല്ലല്ലോ വഹിക്കുന്നത്? അറിഞ്ഞില്ലെങ്കിൽ കഴിവുകേട് – ഇ പി ജയരാജൻ

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് എൽ ഡി എഫ് കൺവീനർ ഇ പി…

3 hours ago

മാസപ്പടി രഹസ്യരേഖകള്‍ ഷോൺ ജോർജിന്റെ കൈയ്യിൽ, സിഎംആര്‍എല്‍ ഹർജിയിൽ 30ന് വാദം കേൾക്കും

ന്യൂഡൽഹി. മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി വിശദമായ വാദം കേൾക്കും.…

4 hours ago

അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം കിട്ടിയാലും മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാനാവില്ല – സുപ്രീം കോടതി

ന്യൂ ഡൽഹി . മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ഇടക്കാല ജാമ്യം അനുവദിച്ചാലും മുഖ്യമന്ത്രിയുടെ…

5 hours ago

കോടികളുടെ നിക്ഷേപത്തട്ടിപ്പിൽ തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിലായി

തിരുവല്ല . നൂറിലേറെ നിക്ഷേപകരിൽ നിന്ന് 500 കോടിയോളം രൂപ തട്ടിപ്പ് നടത്തിയതായ പരാതികളെ തുടർന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ…

6 hours ago

കെ.സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനായി ബുധനാഴ്ച ചുമതല ഏൽക്കും

തിരുവനന്തപുരം . ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞിരിക്കെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരൻ വീണ്ടും എത്തുന്നു. ഹൈക്കമാൻഡ് ചുമതല കൈമാറാൻ…

7 hours ago