Categories: KeralaNews

വിസ തട്ടിപ്പിൽ ഇരയായത് നൂറിലേറെ പേർ ട്രാവൽസ് ഉടമ പിടിയിൽ

പാണ്ടിക്കാട്: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം(21) എന്നയാളാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തിട്ടുണ്ട്.

പട്ടിക്കാട് ഭാഗത്ത് സൈന്‍ എന്ന പേരില്‍ ഇയാള്‍ ട്രാവല്‍ ഏജന്‍സി നടത്തി വരവേ 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുഎഇയില്‍ ഡ്രൈവര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നൂറിലേറെ പേരില്‍ നിന്നായി ഇയാള്‍ പണം വാങ്ങിയിരുന്നു.


ഓരോരുത്തരിലും നിന്നും 30,000 മുതല്‍ 40,000 വരെയാണ് അഡ്വാന്‍സായി വാങ്ങിയത്. ഇതില്‍ ഏതാനും പേര്‍ക്ക് വിസ നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മേലാറ്റൂര്‍ സ്റ്റേഷനില്‍ മാത്രം 40 ലേറെ പരാതികളാണ് രേഖാമൂലവും അല്ലാതെയും ഇയാള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്.ഇയാളുടെ പേരിലുള്ള മൂന്ന് കേസുകളിലാണ് പൊലീസ് അന്വേഷണം നടത്തിയത്.


ഇതിനിടെ ട്രാവല്‍സ് അടച്ചുപൂട്ടി വയനാട്ടിലേക്ക് കടന്ന പ്രതി കഴിഞ്ഞ ദിവസം തിരികെ നാട്ടില്‍ എത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. പാണ്ടിക്കാട്ടെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Summary: Visa cheating;hundred of peoples cheated by the travels owner

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

2 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

2 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

4 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

4 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

5 hours ago