Categories: KeralaNews

കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎ അടക്കമുള്ള മയക്കമരുന്നുമായി യുവതികളും യുവാക്കളുമടക്കം ഏഴ് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിലെ ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ നിന്നുമാണ് ഇന്നലെ ലഹരിഉത്പന്നങ്ങളുമായി ഏഴംഗ സംഘത്തെ പിടിച്ചത്. എംഡിഎം, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്ബ് എന്നിവയടക്കം 5 ലക്ഷം രൂപയുടെ ലഹരി മരുന്നുകളാണ് എക്‌സൈസ് പിടികൂടിയത്. ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകളാണ് എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്.

പുതുവര്‍ഷ ആഘോഷത്തില്‍ ഡിജെപാര്‍ട്ടികളില്‍ മറവില്‍ ലഹരി ഒരുക്കുന്നത് പതിവെന്ന് തെളിയിച്ചുകൊണ്ടാണ് വാഗമണ്ണിന് പിന്നാലെ കണ്ണൂരിലേയും ലഹരി പാര്‍ട്ടി. എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കമരുന്നുമായി ഒരു യുവതിയടക്കം ഏഴ്‌പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിജെ പാര്‍ട്ടി നടത്തുന്ന സംഘങ്ങള്‍ക്ക് ലഹരിക്കായി അതി മാരകമായ മയക്കുഗുളിക വിതരണം ചെയ്യാനായി ബൈക്കില്‍ കറങ്ങി നടന്നിരുന്ന യുവാവിനെ തന്ത്രപരമായി എക്സൈസ് കുടുക്കി. വീരാജ്പേട്ടയില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂറില്‍ ഡിജെ പാര്‍ട്ടി നടത്താനായി ബൈക്കില്‍ കൊണ്ടു വരികയായിരുന്ന മാരക മയക്കുഗുളികകളുമായാണ് യുവാവ് പിടിയിലായത്.

പുതുവര്‍ഷം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ ലഹരി കൂട്ടാനായി വന്‍ നഗരങ്ങളിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഉപയോഗിക്കുന്ന വിലയേറിയ മയക്കുഗുളികയാണിത്. കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന മയക്കുഗുളികളുമായാണ് ഇരിക്കൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായത്.

കണ്ണൂര്‍, കോഴിക്കോട്, കാസറഗോഡ്, പാലക്കാട്, വയനാട് സ്വദേശികളാണ് ലഹരി മരുന്നുമായി പിടിയിലായത്.

Summary : Big drugs hunt in Kannur Taliparambu; Excise arrested seven people, including women and youths, with drugs including MDMA.

Crimeonline

Recent Posts

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

2 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

3 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

6 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

6 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

15 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

16 hours ago