Categories: KeralaNews

അടുത്തത് ഷിഗല്ലയോ…? രോഗ ലക്ഷണങ്ങളും ചികിത്സയും

ലോകം മുഴുവന്‍ കൊറോണ വൈവസ് ഭീതിയിൽ നിന്നും മുക്തരായി വരുന്നതേയുള്ളൂ. ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണവും ഒട്ടും കുറവല്ല. ഒരു വൈവസ് നാടിനെയും ജനങ്ങളേയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീതിയില്‍നിന്നും മുക്തരാവുന്നതിലും മുന്‍പായിതന്നെ കേരളത്തില്‍ പുതിയൊരു രോഗം കൂടി സ്ഥിതീകരിച്ചിരിക്കുകയാണ്.

കോഴിക്കോട് ഷിഗല്ല രോഗം പിടിപെട്ട് പതിനൊന്നുകാരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഈ ബാക്ടീരിയയെപ്പറ്റി കൂടുതല്‍ അറിഞ്ഞുതുടങ്ങിയത്. അതിനു പിന്നാലെ തന്നെ കോഴിക്കോട് ജില്ലയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ജില്ലയില്‍ രോഗം പടര്‍ന്നു പിടിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും. ഇതിനെ തുടര്‍ന്ന് അമ്പതിലധികം പേര്‍ക്കാണ് ഷിഗല്ല സ്ഥിതീകരിച്ചത്.

ഷിഗല്ല എന്നാല്‍ എന്ത് ?

ഷിഗല്ലോസിസ് എന്ന് ഒരു ബാക്ടീരിയയാണ് ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അണുബാധയ്ക്ക് കാരണമായി ഷിഗല്ല രോഗം ഉണ്ടാക്കുന്നത്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ്.

1897 ല്‍ കിയോഷി ഷിഗ എന്ന ജാപ്പനീസ് ബാക്ടീരിയോളജിസ്റ്റാണ് ആദ്യമായി ഷിഗല്ല ബാക്ടീരിയയെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ഈ ബാക്ടീരിയയ്ക്ക് ഷിഗല്ല എന്ന പേര് നല്‍കിയതും. ആഫ്രിക്ക, ദക്ഷിണേഷ്യ, അമേരിക്ക, ഇന്ത്യ, എന്നിവിടങ്ങളിലും ഷ്ഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഷിഗല്ല രോഗം മുമ്പും പല സ്ഥലങ്ങളിലും സ്ഥിതീകരിച്ചിട്ടടുള്ളതാണ്. 1972-73 കാലഘട്ടത്തിലും 1997 മുതല്‍ 2001 വരെയുള്ള വര്‍ഷങ്ങളിലും വെല്ലൂരില്‍ ഷിഗല്ല രോഗം കണ്ടെത്തിയിട്ടുണ്ട്. 1986 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും, 2003 ല്‍ ഛണ്ഡീഗഢിലും ഷിഗല്ല സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ 2020 അവസാനത്തോടെ കേരളത്തിലും ഷിഗല്ല പിടിമുറിക്കിയിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ഇതാധ്യമായല്ല ഷിഗല്ല സ്ഥിതീകരിക്കുന്നത്. 2014 ലാണ് ആദ്യത്തെ ഷിഗല്ല കേസ്് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യമായി കേരളത്തില്‍ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് 49 കാരനായ വടക്കന്‍ കേരളത്തിലെ ഒരു വ്യക്തിയിലായിരുന്നു. തുടര്‍ന്ന ഏറെ നാളുകള്‍ക്ക് ശേഷം 2019 ല്‍ കേരളത്തില്‍ വീണ്ടും ഷിഗല്ല സാന്നിധ്യമുണ്ടായത്. അന്ന് കോഴിക്കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഷിഗല്ല ബാധിച്ച് മരിച്ചു. ഇപ്പോള്‍ 2020 അവസാനത്തോടെ കോഴിക്കോട് ജില്ലയില്‍ തന്നെ വീണ്ടും ഷിഗല്ല രോഗം ആളുകളില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.

എന്തെല്ലാമാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍

ഷിഗല്ലയുടെ ഒരു പ്രധാന ലക്ഷണമാണ് പനി. പനിയോടൊപ്പം തന്നെ വയറുവേദന, ഛര്‍ദ്ദി, വയറിളക്കം. ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷിഗല്ലയുടെ മറ്റ് രോഗലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. കുടലില്‍ പ്രവേശിക്കുന്ന ഷിഗല്ല അവിടെവച്ച് ഒരു വിഷ പദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും അത് നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയെ അസ്വസ്തമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും ഉണ്ടാക്കുന്നത്. എന്നാല്‍ പിന്നീടതില്‍ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

ഷിഗല്ല രോഗം ആര്‍ക്കുവേണമെങ്കിലും വരാം. പക്ഷെ കുഞ്ഞുങ്ങളെയാണ് ഷിഗല്ല ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഇമ്മ്യൂണിറ്റി കുറവായിരിക്കും. അത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ശിശുക്കള്‍, അതെങ്കിലും അസുഖത്തില്‍ നിന്നും രോഗമുക്തി നേടി വരുന്ന ആളുകള്‍, ആരോഗ്യം കുറഞ്ഞ കുട്ടികള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ എന്നിവരെല്ലാം ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള ആളുകളാണെങ്കില്‍ ഷിഗല്ലയെ വളരെ ഗൗരവമായിതന്നെ കാണേണ്ടത് അത്യാവശ്യമാണ്. ഷിഗല്ല രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി മലമാണ് പരിശോധനയ്ക്ക് അയക്കുന്നത്. അതിനായി ആദ്യം സ്റ്റൂള്‍ ടെസ്റ്റ് നടത്തും. അതില്‍ ഷിഗല്ലയുടെ സാന്നിധ്യം പരിശോധിക്കും. സ്റ്റൂള്‍ കള്‍ച്ചര്‍ ചെയ്തു കഴിഞ്ഞാല്‍ ഷിഗല്ല രോഗം സ്ഥിതീകരിക്കും.

രോഗത്തിന്റെ തീവ്രതയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും

ചിലരില്‍ രോഗം രണ്ടുദിവസം കൊണ്ടുതന്നെ ശമിക്കും. എന്നാല്‍ ചിലരില്‍ ഇതായിരിക്കില്ല അവസ്ഥ. അതുകൊണ്ടുതന്നെ വൈകൈാതെ രോഗലക്ഷണങ്ങള്‍ കണ്ടത് മുതല്‍ തന്നെ ചികിത്സ തേടുകയാണ് മുഖ്യം.

ഷിഗല്ല രോഗം അപകടകാരിയാകുന്നത് എങ്ങനെയെന്നാല്‍ അണുബാധ രക്തത്തില്‍ കലരുന്നതീലൂടെ രോഗിയുടെ അവസ്ഥ ഗുരുതരമാകുന്നു. രോഗം മൂര്‍ഛിക്കുന്നത് തലച്ചോറിനെ ബാധിച്ച് ഫിറ്റ്‌നസ് പോലുള്ള അവസ്ഥയില്‍ വരെ എത്തിച്ചേരാം. അതോടൊപ്പം തന്നെ കിടലിനെ ഗുരുതരമായി ബാധിക്കാം. ഇത് പിന്നീട് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങെളെ വരെ ബാധിക്കാം. ഈ അവസ്ഥയില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയേറെയാണ്. അഞ്ച് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് കേസ് ഫേറ്റാലിറ്റി റേറ്റ്. അഥവാ മരണ നിരക്ക്. അതായത്. 100 പേരെ രോഗം ബാധിച്ചാല്‍ ഇതില്‍ 5 മുതല്‍ 15 വെയുള്ള ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ട്.

ഷിഗല്ല പകരുന്നതെങ്ങനെ?

അസുഖ ബാധിതനായൊരു രോഗിയില്‍നിന്നുമാണ് ഷിഗല്ല രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗിയുടെ മലത്തിലുള്ള രോഗാണു ശുചിത്വമില്ലാത്ത വെള്ളത്തിലുടെയും തുറന്നുവച്ചിരിക്കകുന്ന ആഹാരത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരും.

ഈച്ച രോഗവാഹകരില്‍ പ്രധാനിയാണ്. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യമുള്ള വസ്തുവില്‍ ഇരുന്ന ഈച്ച നമ്മുടെ ഭക്ഷണത്തിലോ, ദേഹത്തിലോ വന്നിരിക്കുന്നത് നമ്മില്‍ രോഗബാധയ്ക്ക് കാരണമാകുന്നു.

ഷിഗല്ല ഒരു പകര്‍ച്ചവ്യാധിയയാതുകൊണ്ട് തന്നെ കൊവിഡിന് സമാനമാണ് ഇതിന്റെയും പകര്‍ച്ചാ പ്രക്രിയ. അണുബാധയുള്ള വ്യക്തിയില്‍ നിന്ന് നേരിട്ടോ, ആ വ്യക്തി ഉപയോഗിച്ച ടോയ്‌ലെറ്റില്‍ നിന്നോ, ആ വ്യക്തി സമ്പര്‍ക്കം വന്ന വസ്തുവില്‍ നിന്നോ ഷിഗല്ല ബാക്ടീരിയ നമ്മുടെ ദേഹത്ത് പ്രവേശിക്കാം.

ഷിഗല്ലയുടെ ചികിത്സാരീതികള്‍ എങ്ങനെ ?

കൊവിഡ് പോലെ മരുന്നില്ലാത്ത ഒന്നല്ല ഷിഗല്ല. കൃത്യമായ മരുന്നും, ചികിത്സാ രീതിയുമുണ്ട് ഷിഗല്ലയ്ക്ക്.

ഷിഗല്ല ബാധിക്കുന്ന എല്ലാവരേയും ആശുപത്രിയില്‍ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ വരാറില്ല. ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്ന് മറ്റ് നിര്‍ദേശ പ്രകാരമുള്ള നടപടികളും കൈകൊണ്ട് വീട്ടില്‍ തന്നെ വിശ്രമിച്ചാല്‍ ഷിഗല്ല മാറും. ഗുരുതരമാകുന്ന സാഹചര്യങ്ങളിലാണ് രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുക.

എങ്ങനെ ഷിഗല്ലയെ ചെറുത്തുനില്‍ക്കാം

രണ്ട് തരത്തിലാണ് പ്രതിരോധം വരുന്നത്. ഒന്ന് വ്യക്തി ശുചിത്വം രണ്ട് പുറമെയുള്ള ശുചീകരണ പ്രക്രിയകള്‍.

വ്യക്തിശുചിത്വമാണ് അതില്‍ പ്രധാനം. കോവിഡ് കാലത്ത് നാം ചെയ്തു പരിശീലിച്ച അതേ കാര്യങ്ങള്‍ തന്നെയാണ് ഷിഗല്ലയെ ചെറുത്തു നില്‍ക്കുന്നതീനായി നാം ചെയ്യേണ്ടതും. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ എപ്പേഴും ശുചിയാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പൊതുയിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കുട്ടികളുടെ വിസര്‍ജ്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കാതെ ടോയ്‌ലെറ്റില്‍ തന്നെ കളയാന്‍ ശ്രദ്ധിക്കുക. പാംപേഴ്‌സ് പോലുള്ളവ കിണര്‍, മറ്റ് ജലശ്രോതസുകള്‍ എന്നിവയുടെ 10 മീറ്റര്‍ ചുറ്റളവില്‍ ഒരിക്കലും ഉപേക്ഷിക്കരുത്. മറിച്ച്, അകലെ കുഴിച്ചിടുകയാണ് വേണ്ടത്. ടോയ്‌ലെറ്റില്‍ പോവുന്നതിന് മുന്‍പും ശേഷവും കൈ നന്നായി വൃത്തിയാക്കണം.

കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണ്ടതും അത്യാവശ്യമാണ്. കഴിക്കുന്ന ഭക്ഷണം ചൂടുള്ളതായിരിക്കണം. രോഗവാഹകരായ ഈച്ച ഭക്ഷണത്തിലും മറ്റും വരാതെ, ഭക്ഷണം മൂടിവച്ച് ഉപയോഗിക്കണം. പാകം ചെയ്ത ഭക്ഷണം കഴിവതും കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കള്‍ കേടായതും, പഴകിയതും കഴിക്കാതിരിക്കുക. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളു. കുളിക്കാനും, മറ്റ് ശുചീകരണ പ്രവൃത്തികള്‍ക്കും കിണറില്‍ നിന്നാണ് വെള്ളമെടുക്കുന്നതെങ്കില്‍ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. കുടിക്കാനുള്ള വെള്ളം ഫില്‍റ്ററില്‍ നിന്നാണ് വരുന്നതെങ്കിലും അവ തിളപ്പിച്ച് ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്.

ഷിഗല്ലയ്ക്ക് മരുന്നുണ്ടോ?

ഷിഗല്ല രോഗത്തിന് വാക്‌സിന്‍ ഇല്ല. ഒന്‍പത് മാസം തികഞ്ഞ കുട്ടികള്‍ക്ക് മീസില്‍സ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കണം. അതല്ലാതെ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് വാക്‌സിന്‍ ക്യാമ്പുകള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ചാല്‍ അപ്പോഴും കുത്തിവയ്പ്പ് എടുക്കണം. ഒരിക്കലും, വാക്‌സിനേഷനുകളില്‍ നിന്ന് മാറി നില്‍ക്കരുത്.

രോഗലക്ഷണം മാത്രമല്ല, രോഗം നമ്മെ വിട്ട് പോകുന്നു എന്നതിനും ചില അടയാളങ്ങളുണ്ട്. പനി കുറയുക, വയറിളക്കം കുറയുക, വിശപ്പ് തോന്നുക എന്നിവയാണ് രോഗമുക്തിയുടെ ലക്ഷണങ്ങള്‍.

ഷിഗല്ല രോഗം ഒരിക്കലും ഭൂമിയില്‍ നിന്ന് വിട്ടുപോകുന്ന ഒരു രോഗമല്ല. കോവിഡ് പോലെ തന്നെ അത് എക്കാലത്തും മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ശരീരം മാത്രമല്ല വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കുക.

Summary : Shigella infection in Kerala: Symptoms, Causes, Prevention and Treatment

Crimeonline

Recent Posts

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

11 mins ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

48 mins ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

10 hours ago

ഖജനാവ് കാലി, ചില്ലിക്കാശ് തരില്ല, ഉല്ലാസ യാത്ര കഴിഞ്ഞു വന്ന പിണറായിയുടെയും ബാലഗോപാലന്റെയും പള്ളക്കടിച്ച് കേന്ദ്രം

ന്യൂ ഡൽഹി . കേരളം നേരിടുന്ന കടുത്ത ധനപ്രതിസന്ധി തീര്‍ക്കാന്‍ 9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന പിണറായി…

11 hours ago

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

13 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

14 hours ago