Categories: IndiaNews

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച് കര്‍ഷകര്‍: ഫലം കാണാതെ ചര്‍ച്ച, നാളെ വീണ്ടും യോഗം

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു കര്‍ഷകര്‍. വ്യാഴാഴ്ച കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് നിയമങ്ങളിലും ഭേദഗതി വരുത്താമെന്നും മിനിമം താങ്ങു വില ഉറപ്പുവരുത്തുന്ന നിയമം കൊണ്ട് വരാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ശനിയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് വീണ്ടും യോഗം ചേരാനാണ് തീരുമാനം. നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന കര്‍ഷകര്‍ വെള്ളിയാഴ്ച്ച ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ആരായുമെന്നും ഇത് നിരസിച്ചാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച്ച കര്‍ഷകര്‍ക്കിടയില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നത് പരിഗണിക്കുമെന്നും മിനിമം താങ്ങു വില തുടരുമെന്നും ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞിരുന്നു. പരാതികള്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പകരം കോടതികളില്‍ പരിഗണിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നു കൂട്ടിച്ചേര്‍ത്തു. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, കേന്ദ്ര സഹമന്ത്രി സോം പ്രകാശ് തുടങ്ങിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

വ്യാഴാഴ്ച്ച നടന്ന യോഗത്തില്‍ നിയമങ്ങളുടെ അപര്യാപ്തത കര്‍ഷക പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ സര്‍ക്കാര്‍ വക ഉച്ചഭക്ഷണം നിരസിച്ച കര്‍ഷകര്‍ ഗുരുദ്വാരയില്‍ നിന്നും വണ്ടിയില്‍ കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന ചര്‍ച്ചക്കിടയിലും സര്‍ക്കാര്‍ വക ചായ കര്‍ഷകര്‍ നിരസിച്ചിരുന്നു.

പഞ്ചാബ് മുന്‍ മുഖ്യമന്തിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ ഇന്നലെ പത്മ വിഭൂഷണ്‍ പുരസ്‌കാരം സര്‍ക്കാരിന് തിരികെ നല്‍കിയിരുന്നു. നിയമം കര്‍ഷകരെ വഞ്ചിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് 2015 ല്‍ ലഭിച്ച പുരസ്‌കാരം പ്രകാശ് സിംഗ് ബാദല്‍ തിരികെ നല്‍കിയത്.

കഴിഞ്ഞ എട്ട് ദിവസത്തിലേറെയായി വിവിധ ഇടങ്ങളില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലേക്കുള്ള നാല് സുപ്രധാന വഴികളില്‍ (സിംഗു, നോയിഡ, ഖാസിപൂര്‍, തിക്രി) കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നുണ്ട്.

Summary : Farmers protest meeting today

Crimeonline

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

2 hours ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

3 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

5 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

5 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

6 hours ago