Connect with us

Hi, what are you looking for?

Exclusive

എം.പി. മാർക്ക് ലഭിക്കുന്ന ശമ്പളങ്ങളും ആനുകൂല്യങ്ങളും പുറത്ത്

പഞ്ചായത്ത് മെമ്ബര്‍ മുതല്‍ എംപിമാര്‍ വരെ ഓരോ അഞ്ച് വര്‍ഷം കൂടുമ്ബോഴും അഞ്ച് ജനപ്രതിനിധികളെ ജനം തിരഞ്ഞെടുക്കുന്ന രീതിയിലാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സമ്ബ്രദായം
തദ്ദേശ തലത്തില്‍ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളെ തിരഞ്ഞെടുക്കുമ്ബോള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരേയും ലോക്സഭ തിരഞ്ഞെടുപ്പില്‍ എംപിമാരേയും തിരഞ്ഞെടുക്കുന്നു.

ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം എത്ര ശമ്ബളം കിട്ടുന്നുവെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോഴിതാ ഒരു എംപിക്ക് കിട്ടുന്ന ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും എത്രയെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. യുഎഇ ക്ലബ് എഫ്‌എമ്മിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു എംപിയുടെ മാസ ശമ്ബളം ഒരു ലക്ഷം രൂപയാണെന്നാണ് രാജ് മോഹന്‍ എംപി വ്യക്തമാക്കുന്നത്. അതിന് പുറമെ 90000 രൂപ അലവന്‍സായും കിട്ടും. ഇതിന് പുറമെ ഒരു ഡ്രൈവറെ ലഭിക്കും. അതോടൊപ്പം തന്നെ പേഴ്സണല്‍ അസിസ്റ്റിന്റെ വേണമെങ്കില്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഒരാളെ നമുക്ക് തിരഞ്ഞെടുക്കാം. ഊ രണ്ട് പേരുടേയും ചിലവുകള്‍ വഹിക്കുന്നത് കേരള സര്‍ക്കാരായിരിക്കും.

ഇഷ്ടമുള്ള സ്റ്റാഫിനെ നിയമിക്കാന്‍ 40000 രൂപ ലഭിക്കും. മുഴുവന്‍ തുകയും കൊടുത്ത് ഒരാളെ മാത്രമായി നിയമിക്കാം. അല്ലെങ്കില്‍ 20000 വീതം കൊടുത്ത് രണ്ട് പേരേയോ, 10000 രൂപ വീതം കൊടുത്ത് നാല് പേരെയോ വെക്കാം. എത്ര പേര്‍ വേണം, ആര് വേണം എന്നത് നമ്മുടെ ഇഷ്ടമാണ്. എന്നാല്‍ ആകെ 40000 രൂപ മാത്രമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ തരികയെന്നും എംപി വ്യക്തമാക്കുന്നു.

ശമ്ബളം ഇത്രയൊക്കെ കിട്ടുന്നുണ്ടെങ്കിലും ചിലവും അതുപോലെയുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. വാഹനത്തില്‍ തന്റെ കയ്യിലുള്ള തുക ചിലവഴിച്ചാണ് ഡീസല്‍ അടിക്കുന്നത്. വേറെ ആരെക്കൊണ്ടും ഇതുവരെ ഇന്ധനം നിറപ്പിച്ചിട്ടില്ല. ഒരു മാസത്തെ ഡീസല്‍ ചിലവ് 1.25 ലക്ഷം രൂപയോളം വരും. അതില്‍ 25000 രൂപ കടമാണ്. അലവന്‍സായി ലഭിക്കുന്ന 90000 രൂപയില്‍ 20000 വീട്ട് വാടക, 10000 വൈദ്യുതി ബില്‍ എന്നിവയായി പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എംപി ആയപ്പോള്‍ ഒരു ഇന്നോവ കാര്‍ എടുത്തിരുന്നു. അതിന് മാസം 30000 രൂപയാണ് അടവ്. ഡല്‍ഹിയില്‍ രണ്ട് കൊല്ലം കഴിഞ്ഞാണ് ഫ്ലാറ്റ് കിട്ടിയത്. മനോഹരമായ ഫ്ലാറ്റാണ്. എന്തൊക്കെ വേണോ അതൊക്കെ തരും. മൂന്ന് മുറിയില്‍ മൂന്ന് ടിവി വേണോ, കംപ്യൂട്ടര്‍ വേണോ അങ്ങനെ ആവശ്യമുള്ളത് എല്ലാം കിട്ടും. പക്ഷെ ഇതിനെല്ലാം മാസം വാടക കൊടുക്കണം. ഇതിന് പുറമെ മാസം 20000 വൈദ്യുതി ബില്ല് അവിടേയും വരും. ഇതൊക്കെ അലവന്‍സായി ലഭിക്കുന്ന 90000 രൂപയില്‍ നിന്നും കൊടുക്കണം.

ഫലത്തില്‍ എന്നെ സംബന്ധിച്ച്‌ മാസം ഒരു ലക്ഷം രൂപയോളം കടമാണ്. മറ്റ് ഒരു വരുമാനവും ഇല്ലാത്തയാളാണ് ഞാന്‍, ഒരു പിരിവും ഇതുവരെ നടത്തിയിട്ടില്ല. ഞാന്‍ എംപിയായതിന് പിന്നാലെ ഭാര്യയുടെ ജോലി പോയി. ആ സമയത്ത് അവര്‍ക്ക് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും വലിയൊരു തുക കിട്ടിയിരുന്നു. അതുകൊണ്ടായിരുന്ന ആദ്യ കാലത്തെ എന്റെ പ്രവര്‍ത്തനം.

പാവപ്പെട്ട ഞങ്ങളെപ്പോലുള്ള എംപിമാര്‍ ഈ ശമ്ബളം കൊണ്ട് ജീവിക്കാനാവില്ല. ബാക്കിയുള്ളവരൊക്കെ കോടീശ്വരന്മാരാണ്. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. ഒരു എംപിക്ക് ഒരു വര്‍ഷം 36 പേര്‍ക്ക് ചികിത്സാസഹായം കേന്ദ്ര പദ്ധതി പ്രകാരം കൊടുക്കാം. മാസം മൂന്ന് പേര്‍ക്ക് വീതം ഈ ആനുകൂല്യം നേടാം. എന്നാല്‍ നാല് കേസുകൾക്ക് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളുവെന്നും രാജ്മോഹന്‍ എംപി കൂട്ടിച്ചേര്‍ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...