Connect with us

Hi, what are you looking for?

Exclusive

DR വന്ദന ദാസ്സിനെ കൊലപ്പെടുത്തിയതിനുള്ള കാരണങ്ങൾ വെളിപ്പെടുത്തി സന്ദീപ്

കോടികള്‍ നഷ്ടപരിഹാരമായി നല്‍കിയാലും അത് നഷ്ടപ്പെട്ട ജീവന് പകരമാവില്ലെന്ന് ഹൈക്കോടതി.

കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കാൻ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തീര്‍പ്പാക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഡോ. വന്ദനയുടെ കുടുംബത്തിന് 25 ലക്ഷം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. 25 ലക്ഷമല്ല, 25 കോടിയോ 2500 കോടിയോ നല്‍കിയാല്‍ പോലും മനുഷ്യ ജീവന് പകരമാവില്ലെന്ന് കോടതി വ്യക്തമാക്കി
ഹര്‍ജി പരിഗണിക്കവെ നഷ്ട പരിഹാരം നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക പര്യാപ്തമാണോയെന്നത് കോടതിയുടെ പരിഗണനക്ക് വരേണ്ടതല്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ മെയ് 10NU ആണ് കാരണങ്ങൾ ഒന്നും വ്യക്തമല്ലാത്ത സാഹചര്യത്തിൽ dr വന്ദന ദാസിനെ സന്ദീപ് കൊല ചെയ്യുന്നത്. മാനസിക നില തെറ്റിയത്‌കൊണ്ടാണെന്നും, മയക്കുമരുന്നിന്റെ ഉപയോഗം കൊണ്ടാണെന്നും ഒക്കെ ആരോപിച്ചിരുന്നുവെങ്കിലും പിന്നീട പ്രതിക്ക് മാനസിക രോഗങ്ങളൊന്നും തന്നെ ഇല്ലെന്നു കണ്ടെത്തിയിരുന്നു. അതേസസമയം തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു.

പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആശുപത്രിയില്‍ വെച്ച്‌ മരുന്ന് വെക്കുന്ന സമയത്ത് മറ്റുള്ളവരുടെ സംസാരം കേട്ടപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. അതാണ് ആക്രമിക്കാന്‍ കാരണമെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു. പൂജപ്പുര ജയിലില്‍ എത്തിയ ആദ്യദിവസങ്ങളില്‍ സന്ദീപ് അസാധാരണ പെരുമാറ്റമാണ് പ്രകടിപ്പിച്ചത് . തുടര്‍ന്നാണ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറിനെ എത്തിച്ച്‌ പരിശോധന നടത്തിയത്. ജയില്‍ സൂപ്രണ്ട് സത്യദാസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.. നിലവിൽ പ്രതി റിമാൻഡിൽ കഴിയുന്നു. കൂടുതൽ രീതിയിലുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്ട്രേറ്റിനും ഡോക്ടര്‍മാര്‍ക്കും മുന്നില്‍ ഹാജരാക്കുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ തയാറാക്കി വരുന്നുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഒരു മാസം സമയം അനുവദിക്കണമെന്നും മറ്റൊരു ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിര്‍ദേശിച്ച കോടതി ഇതിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാൻ മാറ്റി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...