Connect with us

Hi, what are you looking for?

Exclusive

പിണറായിയും സംഘവും ദുബായിലേക്ക്


ലോക കേരള സഭയ്ക്ക് യു എസിലേക്ക് പറന്ന പിണറായി സകുടുംബം യു എ യിലേക്ക് പറക്കാൻ തയ്യാറെടുക്കുന്നു. മാൻഡ്രേക്ക് അവിടെ എത്തി അവിടെയും കത്തിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങു എന്നാണ് വിവരം. ഇതോടെ അമേരിക്കയിലും ക്യൂബയിലും മാത്രമല്ല യു എ എയും കത്തിച്ചേ അടങ്ങു എന്നാണ് സംസാരം. കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിൽ പുക നിറഞ്ഞെത് പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തിന് വെല്ലുവിളിയാണ്. പുക കാരണം അതിശക്തമായ നിയന്ത്രണം ന്യൂയോർക്കിലുണ്ട്. പുക നിറഞ്ഞു പ്രശ്നത്തിലായതോടെ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും കഴിവതും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യമാണ് വെല്ലുവിളി. അതിനാൽ പൊതുസമ്മേളനത്തിന്റെ കൊഴുപ്പു കുറയുമോ എന്ന ആശങ്കയുണ്ട്. ക്ഷണിക്കപ്പെട്ട 1000 മലയാളികളാണു ഞായറാഴ്ചത്തെ പൊതുസമ്മേളനത്തിനെത്തുക. ഇന്നെന്തായാലും മുഖ്യനും സംഘവും വിശ്രമത്തിലാണെന്നാണ് വിവരം. വൈകിട്ട് സൗഹൃദസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പില്ല.
നാളെയാണു ലോക കേരളസഭയുടെ മേഖലാ സമ്മേളനം. ഉദ്ഘാടന പ്രസംഗത്തിനുശേഷം ചർച്ചകൾ നടക്കും. അവസാനം മുഖ്യമന്ത്രി മറുപടി നൽകും. പ്രത്യേക യൂ ട്യൂബ് ചാനൽ വഴി മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും പുകപ്രശ്‌നം പൊതുസമ്മേളനത്തിനു മുൻപായി നീങ്ങുമെന്നാണു പ്രതീക്ഷയെന്നും സംഘാടക സമിതി ചെയർമാൻ കെ.ജി.മന്മഥൻ നായർ പ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി ക്യൂബയിലേക്ക് പോകും.
ഇതുകഴിഞ്ഞുള്ള മടക്കയാത്രയിൽ പതിനേഴാം തീയതിയാണ് മുഖ്യമന്ത്രി ദുബായിയിൽ കാലുകുത്തുക. 18നു വൈകിട്ട് 4.30നു ബിസിനസ് ബേയിലെ താജ് ഹോട്ടലിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മാസം അബുദാബിയിൽ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കേന്ദ്രാനുമതി ലഭിക്കാത്തതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയിരുന്നു. മടക്കയാത്രയായതിനാൽ ദുബായിൽ ഇറങ്ങുന്നതിനു പ്രത്യേക അനുമതി ആവശ്യമില്ല. 19നു കേരളത്തിലേക്കു മടങ്ങും. മുഖ്യമന്ത്രിയുടെ മകനും കുടുംബവും ഗൾഫിലാണ്. ഇവരുമായും മുഖ്യമന്ത്രി സമയം ചെലവഴിക്കുമെന്നാണ് സൂചന.
അമേരിക്കയിൽ ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഭാര്യ കമല, ജോൺ ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. തുടർന്ന് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.
പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ, വനിതാ സംരംഭകർ, നിക്ഷേപകർ, പ്രവാസി മലയാളി നേതാക്കൾ എന്നിവരുമായി സംഘം ചർച്ച നടത്തും. വേൾഡ് ട്രേഡ് സെന്റർ ആക്രമണ സ്മാരകം, യു എൻ ആസ്ഥാന സന്ദർശനം എന്നിവയും പട്ടികയിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ താരനിശ മോഡലിൽ സ്‌പോൺസർഷിപ്പ് കാർഡുകൾ ഇറക്കി പണപ്പിരിവ് നടത്തിയെന്നതടക്കമുള്ള വിവാദങ്ങൾ കത്തി നിൽക്കെയാണ് സംഘത്തിന്റെ യാത്ര.ലോകകേരളസഭാസമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായി പുകയിൽ മൂടി ന്യൂയോർക്ക് നഗരം വാർത്തകളിൽ നിറയുന്നത്. കാനഡയിലെ കാട്ടുതീയിൽ നിന്നാണ് പുക പരന്നത്. എൻ 95 മാസ്‌കുകൾ ധരിക്കാതെ പുറത്തിറങ്ങരുതെന്ന് ഗവർണർ നിർദ്ദേശിച്ചു. തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ആദ്യ മൂന്നു ദിവസത്തെ പരിപാടികളും ന്യൂയോർക്കിൽ ആണ്. പ്രധാന പരിപാടികൾ നടക്കുന്ന ശനിയാഴ്ചയ്ക്കു മുൻപ് പുക അടങ്ങുമെന്ന പ്രതീക്ഷയിലാണ് സംഘടകർ അടക്കമുള്ളവർ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...