Connect with us

Hi, what are you looking for?

Exclusive

വണ്ടന്മേട്ടിലെ പതിനേഴുകാരന്റെമരണത്തിനു പിന്നിൽ അജ്ഞാതസംഘം


വണ്ടൻമേട്ടിലെ പതിനേഴുകാരന്റെ മരണത്തിനു പിന്നിലും ഓൺലൈൻ ഗെയിം. കഴിഞ്ഞ ദിവസമാണു പതിനേഴുകാരനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളായ ഐടി വിദഗ്ധരും വിദ്യാർത്ഥി ഉപയോഗിച്ച ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് ഓൺലൈൻ സംഘത്തിലേക്കുള്ള ആദ്യ സൂചന കിട്ടിയത്. ഇതോടെ അന്വേഷണം വഴിത്തിരിവിലേക്ക് എത്തുകയാണ്.
വിദ്യാർത്ഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നതായും ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിക്കഴിഞ്ഞു.
വിദ്യാർത്ഥി ഏതാനും കാലങ്ങളായി ഈ അജ്ഞാതസംഘത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ജീവിച്ചിരുന്നത്.
ലാപ്ടോപ്പിൽ നെറ്റ് ഓൺ ചെയ്യുന്ന സമയം മുതൽ ഈ അജ്ഞാതസംഘമാണ് വിദ്യാർത്ഥിയുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അടുത്തയിടെയായി വിദ്യാർത്ഥി ജീവിതശൈലിയിൽ മാറ്റം വരുത്തിയിരുന്നു. കിടപ്പുമുറിക്കുള്ളിൽ പല വർണങ്ങളിൽ തെളിയുന്ന, റിമോട്ട് ഉപയോഗിച്ച് നിറം മാറ്റാവുന്ന ലൈറ്റുകൾ ക്രമീകരിച്ചു. ജാപ്പനീസ്, ഫ്രഞ്ച്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ പഠിച്ചു. അജ്ഞാതസംഘം ഓൺലൈനായി നൽകിയ ടാസ്‌കുകൾ പൂർത്തിയാക്കിയ ശേഷമാണു വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് സൂചന. പൊലീസ് ഈ സംഘത്തെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കുട്ടിയുടെ ഫോണിൽ നിന്ന് ചില ഓൺലൈൻ ഗെയിമുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാർത്ഥിയുടെ സഹപാഠികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതൽ വിദ്യാർത്ഥികളുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീടു രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണു കണ്ടെത്തിയത്.
ഓൺലൈൻ ഗെയിമുകൾ ഇന്ന് ഒരു വലിയ സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. സാഹസികതയും സംഘട്ടനങ്ങളും വെടിവെപ്പും നിറഞ്ഞ കളികൾക്ക് പ്രായഭേദമന്യേ ആരാധകർ ഏറെയാണ്. സ്മാർട്ട് ഫോണിന്റെ വരവും ഇന്റർനെറ്റിന്റെ ലഭ്യതയുമാണ് സമൂഹത്തിൽ ഇത് വ്യാപകമാകാനും ഇളം തലമുറ അഡിക്റ്റാകാനും ഇടയാക്കിയത്. പഠനത്തിനും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്കും വിനിയോഗിക്കേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമാകുന്നത്. കുട്ടികൾ ശരാശരി ഏഴ് മണിക്കൂറിൽ കൂടുതൽ ഓൺലൈൻ വിനോദങ്ങൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങളുടെ വെളിപ്പെടുത്തൽ.
പലരും ഒരു നേരമ്പോക്കിനു തുടങ്ങുന്നതാണ് ഓൺലൈൻ ഗെയിം. താമസിയാതെ അതിന്റെ അടിമയായി തീരുകയും ഈ വിപത്തിൽ നിന്ന് മോചിതമാകാൻ പറ്റാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നു. ലഹരി വസ്തുക്കൾക്ക് അടിപ്പെട്ടവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓൺലൈൻ ഗെയിമിൽ കുടുങ്ങിയവരിൽ കാണപ്പെടുന്നത്. മരണക്കളിയെന്ന പേരിലും അറിയപ്പെടുന്നു ഓൺലൈൻ ഗെയിമുകൾ. ഗെയിമുകളുടെ ചതിക്കുഴിയിൽപ്പെട്ട് രാജ്യത്ത് ആയിരക്കണക്കിന് പേരാണ് ആത്മഹത്യ ചെയ്തത്. ഒരു സമയത് പബ്‌ജി ആയിരുന്നു ഒരുപാട് പേരുടെ ജീവനെടുത്തത്. ആ സമയം പ്രതിഷേധം അലയടിച്ചിരുന്നുവെങ്കിലും പിന്നീട് നിയമനിർമ്മാണം നടത്തുമെന്ന വാർത്തകൾ പുറത്തു വന്നതോടെ ആറിത്തണുത്ത് പോകുകയാണ് ഉണ്ടായത്.
കുട്ടികളെ വഴിതെറ്റിക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാണിടെന്ന അഭിപ്രായം ശക്തമാണ്. ഇതിനുള്ള മാർഗരേഖയുടെ കരട് ഇലക്ട്രോണിക് ആൻഡ് ഐ ടി മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരും. വാതുവെപ്പിന്റെയോ ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓൺലൈൻ ഗെയിമുകൾക്ക് അനുമതിയുണ്ടാകില്ലെന്നും കരടിൽ പറയുന്നു.
സർക്കാർ നിയോഗിച്ച വിദഗ്ധരുടെ ഒരു പാനലാണ് കരട് തയ്യാറാക്കിയത്. 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളിൽ ഓൺലൈൻ ഗെയിമുകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതിയുടെ കരടാണ് തയ്യാറാക്കിയത്. ഓൺലൈൻ ഗെയിമുകൾ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ജീവൻ എടുക്കുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തുടനീളം റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടു വരുന്നത്. പക്ഷേ ഇതൊന്നും ഇനിയും യാഥാർത്ഥ്യമായിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...