Connect with us

Hi, what are you looking for?

Exclusive

മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ് എഫ് ഐക്കെതിരെ രമേശ് ചെന്നിത്തല


എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർവകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിദ്യാ വിജയൻ മാർക്കും വീണാ വിജയൻ മാർക്കും എന്തും ആകാമെന്ന അവസ്ഥയാണ് എന്ന് പറഞ്ഞു.
എന്താ നമ്മുടെ നാട്ടിൽ നടക്കുന്നത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ ക്കാരൻ ജയിക്കുന്നു. പരീക്ഷയെഴുതാത്ത എസ്എഫ്ഐക്കാരൻ ജയിക്കുന്നു. നാട്ടിലെ എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്ഐ നേതാക്കളുണ്ട്. എന്നാൽ ഈ കൊള്ളരുതായ്മകൾക്കെതിരെ കൂട്ടുനിൽക്കുകയാണ് സി പി എമ്മും ഭരണപക്ഷവും. കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. തിരുവനന്തപുരത്തെ കാട്ടാക്കട ക്രിസത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിലും യാതൊരു നാണവുമില്ലാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ കാണിച്ചത്. പിന്നെങ്ങനാണ് ഇവർ വീണ്ടും വീണ്ടും കുറ്റകരമായ പ്രവർത്തികൾ ചെയ്യാതിരിക്കുന്നത്. രക്ഷിക്കാൻ ആളുകൾ ഉള്ളതുകൊണ്ടാണ് തട്ടിപ്പിന്റെ മഹാരഥൻമാരായി എസ്എഫ്ഐ മഹാരാജാസ് പോലുള്ള കോളജുകളിൽ വിലസുന്നത്. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ് കാണിക്കുന്നത്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാൻ കഴിയും.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ എഴുതാത്ത പരീക്ഷയില്‍ ജയിച്ച സംഭവം ഗൂഢാലാേചനയുടെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചത്. ഈ ഗൂഢാലോചനയെ കുറിച്ച് സമഗ്ര അന്വേഷണം വേണം. എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലി തേടിയെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തക വിദ്യാ വിജയനെതിരെയുളള പരാതിയില്‍ ആരെയും സംരക്ഷിക്കുന്ന രീതി പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ലെന്നും ഗോവിന്ദൻ മാഷ് പറഞ്ഞിരുന്നു. ഗോവിന്ദൻ മാഷിന്റെ അധഃപതനമാണ് കാണിക്കുന്നത്. തുടർ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോക കേരള സഭയെ കുറിച്ചതും അദ്ദേഹം പറഞ്ഞു. ഈ സഭ വെറും തട്ടിപ്പാണ്. ആ വഴിയിലൂടെയും പണം അടിച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ പ്രവാസികളെ പലതട്ടുകളായി തരം തിരിച്ച് പണമുണ്ടാക്കുകയായിരുന്നു ലക്‌ഷ്യം. ഈ വിവരങ്ങൾ പുറത്തു വരുമെന്ന് പിണറായിയും സംഘവും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതി ഉള്ളത് കൊണ്ടാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്കാണ്. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോൻ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളിൽ എന്ത് കൊള്ളരുതായ്മയും നടക്കുന്നു, ഇക്കാര്യത്തിൽ അന്വേഷണം വേണം. കേരളത്തിലെ കോൺഗ്രസ് പുന:സംഘടനയിൽ അതൃപ്തിയുണ്ട്. പരാതി താരിഖ് അൻവറിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെ കാണുന്നത് മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...