Connect with us

Hi, what are you looking for?

Exclusive

കൊല്ലപ്പെട്ട ലിന്‍സി അതിബുദ്ധിമതി; ജെസീലിനെ വിശ്വസിപ്പിച്ചത് നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്ന്

ഇടപ്പള്ളിയിലെ ഹോട്ടലില്‍ പാലക്കാട് സ്വദേശിനി ലിന്‍സിയെ സുഹൃത്ത് ജെസില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബൈജൂസ് ആപ്പില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് ഇടപ്പള്ളിയിലേക്ക് ചേക്കേറിയ യുവതി ജെസില്‍ ജലീലിനെ പരിചയപ്പെടുന്നത് ഭക്ഷണം കഴിക്കാനെത്തിയ ഹോട്ടലില്‍ വച്ചാണ്. പരിചയം സ്ഥാപിച്ച ശേഷം തന്റെ കുതന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ലിന്‍സി ജെസിലിനു വാഗ്ദാനം ചെയ്തത് പത്ത് ലക്ഷം രൂപ. കൂടാതെ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വിദേശത്തേക്ക് കടക്കാമെന്ന വാക്കും. കൂടാതെ ജെസിലിന് വിശ്വാസം വരാന്‍ ഓഹരി വിപണിയില്‍ നിന്നു 4.50 കോടി രൂപ ലഭിക്കാനുണ്ടെന്നും തട്ടിവിട്ടു. ഇതോടെ സമ്പന്നയായ ലിന്‍സിക്കൊപ്പം നിന്നാല്‍ തന്റെ ആവശ്യങ്ങ്ള്‍ നേടിയെടുക്കാമെന്ന് വിചാരിച്ചാണ് ജെസീൽ കൂടെക്കൂടിയത്. തുടര്‍ന്നാണ് പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിന്‍സിയും തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ ജലീലും കഴിഞ്ഞ പതിനാറാം തീയതി മേയ് 16 മുതല്‍ കളമശ്ശേരിയിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസമാരംഭിച്ചത്. അതിന് മുന്‍പ് രണ്ട് മാസത്തോളം എറണാകുളത്തെ പല ഹോട്ടലുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം. ഒപ്പം താമസിക്കുമ്പോഴും ജെസീലിനെ കബളിപ്പിക്കാന്‍ അതിബുദ്ധി കാണിച്ച് ലിന്‍സി ‘ആന്‍’ എന്ന സുഹൃത്തു വഴിയാണു വിദേശത്തേക്കു പോകാന്‍ സാധിക്കുകയെന്ന് പറഞ്ഞിരുന്നു. ഈ ആന്‍ പിന്നീട് ജെസിലുമായും ആശയവിനിമയം നടത്തി. പലതവണയാണ് ആൻ ജെസീലിനെ വിളിച്ച് വിദേശത്തേയ്ക്ക് പോകുന്നത് സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചത്. എന്നാൽ ആൻ എന്ന വ്യക്തി ലിൻസി തന്നെയാണെന്ന് ജെസീലിന്‌ മനസായിയായി. ഇക്കാര്യം ജെസീൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതും ഇരുവരും തമ്മിലുള്ള തര്‍ക്കം കൂടാന്‍ ഇടയാക്കി.
ആറ് മാസങ്ങള്‍ക്ക് മുൻപാണ് ലിന്‍സിക്ക് ബൈജൂസ് ആപ്പില്‍ നിന്ന് ജോലി നഷ്ടമാകുന്നത്. ഇതോടെയാണ് യുവതി എറണാകുളത്ത് എത്തുന്നത്. വീട്ടുകാരുമായി വലിയ അടുപ്പം ലിന്‍സി പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ജോലി നഷ്ടമായ കാര്യവും എറണാകുളത്ത് വന്ന വിവരവും ലിന്‍സി വീട്ടുകാരെ അറിയിച്ചിരുന്നില്ല.
എന്തുതന്നെയായാലും സംഭവങ്ങള്‍ മാറിമറിയുന്നത് ലിന്‍സിക്ക് നിക്ഷേപമില്ലെന്ന് ജെസീലിന് മനസിലായതോടെയാണ്. ഇതെക്കുറിച്ച് ഇരുവരും തമ്മില്‍ തർക്കവും കയ്യേറ്റവും ഉണ്ടായി. തർക്കത്തിനിടെ ജെസീൽ ലിൻസിയുടെ മുഖത്ത് മര്‍ദ്ദിക്കുകയും നിലത്ത് വീണ ലിന്‍സിയെ ചവിട്ടുകയും ചെയ്തു. പിന്നീട് ലിന്‍സി കുളിമുറിയില്‍ വീണ് ബോധരഹിതയായെന്ന് ജലീല്‍ ലിന്‍സിയുടെ വീട്ടുകാരെ വിളിച്ച് അറിയിച്ചു. ബോധംമറഞ്ഞ ലിൻസിയെ ജെസീൽ തന്നെയാണ് കുളിമുറിയിൽ കൊണ്ടുപോയി ഇട്ടത്. ലിന്‍സിയുടെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അത്ര നേരവും ലിൻസിയെ രക്ഷപ്പെടുത്താനുള്ള യാതൊരു ശ്രമവും ജെസീൽ നടത്തിയില്ല.
അതേസമയം എന്നാല്‍ ഒരുമിച്ചു താമസിക്കുമ്പോഴും ജെസില്‍ വിവാഹിതനാണെന്ന കാര്യം ലിന്‍സിക്ക് അറിയില്ലായിരുന്നെന്നും ഇതറിഞ്ഞപ്പോഴാണു വാക്കുതര്‍ക്കം ഉണ്ടായതെന്നുമാണു ലിന്‍സിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. പാലക്കാടു നിന്ന് ഇടപ്പള്ളിയിലെത്തിയ ബന്ധുക്കള്‍, പുറമേ കാര്യമായ പരുക്കുകള്‍ കാണാതിരുന്നതിനാല്‍ ലിന്‍സിയുമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു. എന്നാല്‍ അങ്കമാലി എത്തിയപ്പോള്‍ ശരീരത്തില്‍ അസ്വാഭാവികമായ തണുപ്പ് അനുഭവപ്പെട്ടതിനാല്‍ അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ലിന്‍സിക്കു കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നു ജെസില്‍ വിശ്വസിപ്പിച്ചതിനാലാണ് കൊച്ചിയിലെ ഏതെങ്കിലും ആശുപത്രിയിലേക്കു പോകാതെ ബന്ധുക്കള്‍ അവര്‍ക്കു സൗകര്യപ്രദമായ തൃശൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ബോധരഹിതയായിട്ടും അതിന്റെ ഗൗരവം ബന്ധുക്കളോടു പറയാനോ ലിന്‍സിയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനോ ജെസില്‍ തയാറാകാതിരുന്നതാണു ലിന്‍സി കൊല്ലപ്പെടാന്‍ കാരണമായതെന്നാണു പൊലീസിന്റെ നിഗമനം. എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണു ലിന്‍സിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞത്.

You May Also Like

Exclusive

മക്കളുണ്ടാക്കാതെ ജീവിച്ചാലോ സഖാവെ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ വീണ്ടും സി പി എമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇക്കുറി വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ആരോപണം...

Kerala

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് . നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻ പ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത...

Exclusive

മരടിൽ പൊളിച്ചു മാറ്റപ്പെട്ട എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റ്...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....