Connect with us

Hi, what are you looking for?

Exclusive

ശ്രദ്ധയുടെ കൊലപാതകം ഒതുക്കി തീർക്കാൻ ശ്രമം

അമൽജ്യോതി കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഹോസ്റ്റൽ ഒഴിയണമെന്ന പ്രിൻസിപ്പലിന്റെ നിർദേശം അനുസരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. ഹോസ്റ്റൽ ഒഴിയില്ലെന്നും ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്നും വിദ്യാർത്ഥികൾ നിലപാട് കടുപ്പിച്ചതോടെ ഹോസ്റ്റൽ അടച്ചിടാനാണ് മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. ശ്രദ്ധയുടെ അനുസ്മരണ ചടങ്ങ് മാനേജ്‌മന്റ് നടത്തിയത് പ്രഹസനമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സമരം നടത്തുന്നവരിൽ ചിലർ ആ സമയം ഡയറക്ടറുമായി സംസാരിക്കാൻ അവിടേക്ക് ചെന്നപ്പോൾ ഡയറക്ടറും മറ്റ് സ്റ്റാഫുകളും ചിരിച്ച് കളിച്ചാണ് നിന്നിരുന്നത്. ശ്രദ്ധയുടെ മരണത്തെ കുറിച്ച് ചോദിച്ചപ്പോൾ വിദ്യാർത്ഥികളോട് കയർത്താണ് സംസാരിച്ചത്. മാത്രമല്ല സംഭവം നടന്നു ഇത്ര ദിവസങ്ങൾ ആയിട്ടും പോലീസ് അന്വേഷണം എവിടെ വരെ എത്തിയെന്നുള്ളത് തങ്ങൾക്ക് അറിയില്ല. മരണത്തിനു തൊട്ടു മുൻപ് വരെ ശ്രദ്ധ തങ്ങളോട് ഒപ്പമാണ് ഉണ്ടായിരുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിന് വന്നപ്പോൾ തങ്ങളോട് ഒന്നും തന്നെ ചോദിച്ചില്ല. ഇതിന്റെ അർഥം ശ്രദ്ധയുടെ കൊലപാതകം ഒതുക്കി തീർക്കാനുള്ള ശ്രമമാണോ എന്ന സംശയവും തങ്ങൾക്കുണ്ട്. വിദ്യാർത്ഥികൾ പറയുന്നു.
ഹോസ്റ്റൽ അടച്ചിടാനുള്ള മാനേജ്‌മന്റ് നീക്കത്തിന് പിന്നിൽ ശ്രദ്ധയുടെ മരണം ഒതുക്കി തീർക്കാനുള്ള ശ്രമമാണെന്ന സംശയം കൂട്ടുകയാണ്. മാനേജ്‌മന്റ് നടപടികളോട് അതൃപ്തി ഉള്ളവരാണെന്നു കോളേജിലെ ഭൂരിഭാഗം വിദ്യാർത്ഥികളും എന്ന് വ്യക്തം. ഇന്നലെ നടന്ന സമരത്തിനിടയിലും തങ്ങളെ ഡയറക്ടർ തെറി വിളിച്ചു എന്നുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളെ റെഡ് സ്ട്രീറ്റ് ഗേൾസ് നിന്നുൾപ്പെടെ വിളിച്ചിരുന്നു. മാത്രമല്ല കേട്ടാലറയ്ക്കുന്ന വാക്കുകളും സിസ്റ്റർമാരും അച്ചന്മാരും പറഞ്ഞിരുന്നുവെന്നും ആരോപണമുണ്ട്. ഹോസ്റ്റൽ അടച്ചിടുന്നതോടെ വിദ്യാർത്ഥികൾക്ക് വീടുകളിലേക്ക് തിരികെ പോകേണ്ടി വരും. പിന്നീട് പ്രശ്നങ്ങൾ ആറിത്തണുത്തതിന് ശേഷം തുറക്കാമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. ശ്രദ്ധയുടെ മരണം ഒതുക്കിത്തീർക്കാൻ ആദ്യമേ ശ്രമം നടന്നിരുന്നുവെങ്കിലും ആശുപത്രി അധികൃതർക്ക് തൂങ്ങി മരിക്കാൻ ശ്രമം നടത്തിയതാണെന്നു മനസിലായതോടെയാണ് മാനേജ്മെന്റിന്റെ പദ്ധതികൾ പാളുന്നത്. തുടർന്ന് വിവരമറിഞ്ഞ വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി രംഗത്ത് എത്തിയെങ്കിലും അവിടെയും വിദ്യാർത്ഥികളുടെ വീട്ടുകാരെ അറിയിച്ച് പ്രക്ഷോഭം ഇല്ലാതാക്കാൻ ശ്രമം നടത്തി. പ്രക്ഷോഭത്തിന്‌ ഇറങ്ങിയ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവർ ആണെന്നാണ് ആ നിമിഷം തന്നെ വീടുകളിലേക്ക് മാനേജ്‌മന്റ് വിവരം എത്തിച്ചത്. എന്നാൽ ഈ ഭീഷണികൾക്കൊന്നും വഴങ്ങാതെ വിദ്യാർത്ഥികൾ പ്രക്ഷോഭം കടുപ്പിച്ചതോടെ മാനേജ്‌മന്റ് പ്രതിരോധത്തിൽ ആകുകയായിരുന്നു.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാർത്ഥികൾക്ക് അമർഷമുണ്ട്.
കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കോളജ് അധികൃതർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. പിന്നീട്, സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നതാണ് കണ്ടത്. പിന്നീട്, ഞങ്ങളെ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റർമാർ പരസ്പരം ആംഗ്യം കാണിച്ചു. തുടർന്ന്, മൃതഹേഹം മോർച്ചറിയിലേക്ക് കൊണ്ട് പോകുകയായിരുന്നെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
അതേസമയം ശ്രദ്ധ സതീഷിന്റെ മരണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണത്തിനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്.തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

You May Also Like

Exclusive

മക്കളുണ്ടാക്കാതെ ജീവിച്ചാലോ സഖാവെ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ വീണ്ടും സി പി എമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇക്കുറി വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ആരോപണം...

Kerala

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് . നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻ പ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത...

Exclusive

മരടിൽ പൊളിച്ചു മാറ്റപ്പെട്ട എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റ്...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....