Connect with us

Hi, what are you looking for?

Exclusive

സ്കൂളുകൾ കൈയ്യടക്കി ലഹരി മറന്നു മാഫിയ

സ്കൂൾ തുറന്നതിനൊപ്പം നാടിനെ നടുക്കുന്ന വിവരങ്ങളാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഇന്റലിജൻസ് പുറത്തു വിടുന്നത്.
കേരളത്തിൽ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ കൈപ്പിടിയിലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ. അൺ എയ്ഡഡ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഉൾപ്പെടെയുള്ള വിദ്യാലയങ്ങളുടെ കണക്കാണിത്. ആ കണക്കുകൾ ഇങ്ങനെയാണ് :
എറണാകുളം – 116 , ത്രിശൂർ – 103 , പാലക്കാട് – 98 , തിരുവനന്തപുരം – 91 , കോഴിക്കോട് – 90 , മലപ്പുറം – 84 , കൊല്ലം – 82 , കണ്ണൂർ – 79 , ഇടുക്കി – 72 , കോട്ടയം – 60 , കാസർകോഡ് – 54 , ആലപ്പുഴ – 51 , പത്തനംതിട്ട – 46 , വയനാട് – 31 .
തുടക്കത്തിൽ സൗജന്യമായി ലഹരിനൽകി അതിന് അടിമകളാകും. പിന്നീട് ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നതാണ് രീതി.കോളേജുകളിൽ സ്ഥിതി ഇതിലും ഗുരുതരമാണ്.
ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് എറണാകുളം ജില്ലയാണെന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്.നിരവധി മയക്കുമരുന്ന് വിൽപ്പന സംഘങ്ങളാണ് പിടിയിലാകുന്നത്. എന്നാൽ പിടിയിലാകുന്നതിനേക്കാൾ കൂടുതലാണ് പിടിക്കപ്പെടാതെ പോകുന്ന കേസുകൾ. കൊട്ടിഘോഷിച്ച് പിണറായി സർക്കാർ ലഹരിമുക്ത കേരളം പദ്ധതി നടപ്പാക്കിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. ലഹരികടത്തിൽ സി പി എം പ്രവർത്തകർ ഉൾപ്പെടെ പിടിയിലാകുന്ന സംഭവം ഉണ്ടായതോടെയാണ് സർക്കാർ അനങ്ങാപ്പാറ ആയത്.
ആലപ്പുഴയിലെ സി പി എം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ നിന്നും ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംഭവം ഇടതുപക്ഷത്തിന് ഏറെ മാനക്കേടുണ്ടാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട നഗരസഭാ കൗൺസിലറെ കേസിൽ നിന്നും ഊരിയെടുക്കാൻ സർക്കാർ തലത്തിൽ വരെ ഏറെ ശ്രമം നടത്തുകയും ചെയ്തു. ഒടുവിൽ കൗൺസിലർക്ക് ക്ലീൻ ചിറ്റ് നൽകുകയാണ് ലഹരിമുക്ത കേരളം പദ്ധതി നടപ്പാക്കിയ പിണറായി വിജയൻറെ പാർട്ടി ചെയ്തത്. അതുമാത്രമല്ല ടെക്നോ പാർക്കിൽ ബീവറേജ് വരെ തുറന്നു കൊടുത്ത സർക്കാരാണ് ഇതെന്ന കാര്യം മറക്കാനും കഴിയില്ല. അതുമാത്രമല്ല സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ അടുത്തിടെ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെടെ ലഹരിക്ക് അടിമകളാണെന്നു തുറന്നു പറഞ്ഞിരുന്നു. ഇത്തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ വരെ മക്കൾ ലഹരിക്ക് അടിമകളായിട്ടു പോലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കണമെങ്കിൽ സർക്കാർ തലത്തിൽ ലഹരി മാഫിയകൾക്ക് അനുകൂല നിലപാട് എടുക്കാൻ കഴിയുന്ന ബന്ധം ഉണ്ടായിരിക്കുമെന്നാണ് അർഥം. ഇത് തന്നെയാണ് സ്കൂളുകൾ മുതൽ കോളേജുകൾ വരെ ലഹരി മാഫിയ കയ്യടക്കുന്ന കണക്കുകൾ പുറത്തു വരുമ്പോൾ കേരളത്തെ ഭയത്തിലാക്കുന്നതും.
കുട്ടികളെതന്നെ കാരിയർമാരാക്കിയാണ് സ്കൂളുകളിൽ ലഹരിമരുന്നുകൾ മാഫിയാസംഘം എത്തിക്കുന്നത്. ലഹരി ഉപയോഗിക്കുന്നതിൽ ആൺ, പെൺ ഭേദമില്ല. ഏഴാംക്ലാസുമുതൽ ലഹരിക്കടിമയാണെന്നും 19 സഹപാഠികൾ ലഹരിയുപയോഗിക്കുന്നതായും കോഴിക്കോട്ടെ സ്കൂൾ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താനാവില്ല. നാവിലൊട്ടിക്കുന്ന സ്റ്റിക്കറിന് 100രൂപ നൽകിയാൽ പത്തുമണിക്കൂർ ലഹരിയാണ് വാഗ്ദാനം. അഫ്ഗാൻ, ആഫ്രിക്കൻ നിർമ്മിതമാണിവ.
വിദ്യാലയങ്ങളിൽ ലഹരി വിൽപ്പനയ്‌ക്കായി വനിതകളെയും നിയോ​ഗിച്ചിട്ടുണ്ട്. ചില സ്കൂളുകളിൽ ലഹരി സൂക്ഷിക്കുന്നതിനായി പ്രത്യേക സ്ഥലം പോലുമുണ്ട്. സ്കൂളുകളുടെ പേര്, ലഹരി വിൽക്കുന്ന കടകൾ, വ്യക്തികൾ, എം ഡി എം എ , കഞ്ചാവ്, സ്റ്റാമ്പ് തുടങ്ങിയവയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം സഥാപിച്ചാണ് ഇവർ കാരിയറാക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പായ്‌ക്കറ്റിന് 200 മുതൽ 500 രൂപവരെയാണ് നൽകുന്ന വില. പെൺകുട്ടികൾക്ക് ലഹരി നൽകി ചൂഷണത്തിന് ഇരയാക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എക്സൈസിന് കീഴിൽ വിമുക്തി മിഷനിൽ നാല് വർഷത്തിനിടയിൽ ലഹരിയുമായി ബന്ധപ്പെട്ട കൗൺസലിംഗ് തേടിയത് 12,​000 പേരാണ്. ഇതിൽ ആയിരത്തിലധികം പേരും 21-വയസ്സിന് താഴെയുള്ളവരാണ്. വിമുക്തി മിഷന്റെ കണക്ക് പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ലഹരി ഉപയോ​ഗിക്കുന്നത്. എം.ഡി.എം.എ,​ കഞ്ചാവ്,​ എൽ.എസ്.ഡി പ്രധാനമായും വില്പന നടത്തുന്നത് ടൂവീലർ ഓട്ടോറിക്ഷകൾ വഴി സമീപമുള്ള കടകൾ വഴിയാണ് വില്പന നടത്തുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...