Connect with us

Hi, what are you looking for?

Exclusive

മാർക്ക് ലിസ്റ്റ് വിവാദത്തിനു പുറമെ മഹാരാജാസ് കോളേജിൽ വ്യാജ രേഖ വിവാദവും

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിനിടെ എസ് എഫ് ഐയെ വീണ്ടും വെട്ടിലാക്കി വ്യാജരേഖ ചമയ്ക്കൽ വിവാദവും. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായുണ്ടാക്കി ഗസ്റ്റ് ലക്ച്ചറർ പദവിക്ക് അപേക്ഷിച്ചെന്നാണ് പരാതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ തന്നെയാണ് ഇത് സംബന്ധിച്ച പരാതി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനില്‍ നൽകിയത്.
മഹാരാജാസ് കോളേജിലെ തന്നെ പൂർവ വിദ്യാർത്ഥിനിയായ കാസർകോട് സ്വദേശി കെ വിദ്യക്ക് എതിരെയാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്.
അട്ടപ്പാടി ഗവണ്‍മെന്റ് കോളേജിൽ ഗസ്റ്റ് ലക്ചററായി കയറാനാണ് യുവതി വ്യാജ രേഖ ഉണ്ടാക്കിയത്. അഭിമുഖത്തിന് ഹാജരായപ്പോൾ സംശയം തോന്നിയ അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രിന്‍സിപ്പൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്.
എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. എന്നാൽ,കഴിഞ്ഞ 10 വർഷമായി മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം വേണ്ടി വന്നിട്ടില്ലെന്നാണ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പറയുന്നത്. ഒരു വർഷം മുൻപ്‌ പാലക്കാട്ടെ മറ്റൊരു സർക്കാർ കോളേജിലും പിന്നീട് കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളേജിലും കെ വിദ്യ ഗസ്റ്റ് ലക്ചററായിരുന്നു.
ഇതോടെ വ്യാജരേഖ ചമയ്ക്കാൻ എസ്എഫ്ഐയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണവുമായി കെ എസ് യുവും രംഗത്തെത്തിയിട്ടുണ്ട്. എസ് എഫ് ഐ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്നു കെ എസ് യു ആരോപിക്കുന്നു. കോളേജിൽ എസ് എഫ് ഐക്കാണ് അപ്രമാദിത്വം. കോളേജിൽ ഒരു ഇല പോലും എസ് എഫ് ഐ ക്കാർ അറിയാതെ അനങ്ങില്ലെന്നാണ് അവർ തന്നെ പറയുന്നത്. അപ്പോൾ എങ്ങനെയാണ് അവർ അറിയാതെ ഇത്തരമൊരു വ്യാജ രേഖ ഉണ്ടാക്കാൻ സാധിക്കുകയെന്നും അവർ ചോദിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച്‌ വരെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തെന്നാണ് കെഎസ്‍യു ആരോപിക്കുന്നത്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് വിദ്യ രംഗത്തെത്തി. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് വ്യാജരേഖയെ കുറിച്ച് കേൾക്കുന്നതെന്ന് അവര്‍ പറഞ്ഞു. അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മഹാരാജാസ് കോളേജിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്ന തരത്തിൽ ഒരു രേഖയും എവിടെയും നൽകിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
അതിനിടെ, ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. . പക്ഷെ പാസ്സായി എന്നാണ് ലിസ്റ്റിൽ പറയുന്നത്. മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.
പി എം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമ വാർത്ത ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. വിവരങ്ങൾ പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്തായാലും രണ്ട് വിഷയങ്ങളും എസ് എഫ് ഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...