കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എച്ച് ഓ ഡി, ജോസ്ലി, അഞ്ജന, ആര്യ എന്ന അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാത്ഥികൾ. അദ്ധ്യാപിക ജോസ്‌ലിയാണ് ശ്രദ്ധയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയത്. ആര്യ എന്ന അധ്യാപികയാണ് വിദ്യാർത്ഥികളോട് നിങ്ങൾ എന്തുകൊണ്ട് ചാകാൻ പോകുന്നു എന്ന് പറഞ്ഞ വിദ്യാർത്ഥിനിയെ ശ്രദ്ധിക്കാതിരുന്നത് എന്ന് ചോദിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊണ്ടുപോയ മായാ എന്ന സിസ്റ്റർക്കെതിരെ ഇതിനുമുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സപ്ലി എക്‌സേമിന്റെ വിഷയമാണ് അവൾ മരിക്കാൻ കാരണമെന്നു ഇപ്പോൾ മാനേജ്‌മന്റ് പറയുന്നത്. എന്നാൽ ശ്രദ്ധയുടെ അച്ഛൻ ഇതിനെതിരെ കൃത്യമായി പ്രതികരിച്ചിരുന്നു. സപ്ലി ഉണ്ടായിരുന്നെന്ന പേരിൽ മരിക്കാൻ വേണ്ടി ചിന്തിക്കുന്ന കുട്ടിയെ അല്ല ശ്രദ്ധ എന്നാണ് അവളുടെ അച്ഛൻ പറഞ്ഞത്. എന്നിട്ടും മാനേജ്‌മന്റ് ഒരു മറുപടിയും തന്നിട്ടില്ല. അതുമാത്രമല്ല നാലാമത്തെ അവരിൽ ക്ലാസ് കട്ട് ചെയ്ത ഇറങ്ങിയ ഞങ്ങൾ അവളോട് കൂടെ വരുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. അപ്പോഴും ഇല്ലെന്നു പറഞ്ഞാണ് അവൾ ഒഴിവായത്.
കൂടാതെ ശ്രദ്ധയുമായി ആശുപത്രിയിലേക്ക് പോകുമ്പോൾ സെക്യൂരിറ്റി അത് പോയെന്നാണ് പറഞ്ഞത്. ഇയാൾക്കെങ്ങനെ ശ്രദ്ധ മരിച്ചെന്നറിയാം? വിദ്യാർത്ഥികൾ ചോദിക്കുന്നു. .അമൽ ജ്യോതിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്ന കുറച്ച സ്റ്റുഡന്റസ് ഉണ്ട് അതല്ലാത്ത എല്ലാവരോടും ഇവർ ഇത്തരത്തിൽ തന്നെയാണ് കാണിക്കാറുള്ളത്. അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ പ്രതിഷേധിക്കുന്ന തങ്ങളുടെ ഇന്റേണൽ മാർക് കുറയ്ക്കും. കാരണം അങ്ങനെ കുറച്ചിട്ടിട്ടുള്ള സംഭവങ്ങൾ ഇവിടെ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ നടക്കുന്ന എല്ലാ സംഭവങ്ങളും ഒതുക്കി വയ്ക്കുകയാണ് മാനേജ്‌മന്റ്. എച്ച്.ഒ.ഡിയുടെ മുറിയിൽ നിന്നും ശ്രദ്ധ പുറത്തിറങ്ങിയത് കടുത്ത മാനസിക വിഷമത്തോടെയായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കൃത്യമായ വിവരം അവരെ ധരിപ്പിച്ചില്ല. ആശുപത്രി അധികൃതർ ഏറെ നേരം ചിക്കോത്തിച്ചതിനു ശേഷമാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചതെന്ന് പറഞ്ഞത്. അപ്പോഴേക്കും കഴുത്തിൽ തൂങ്ങിയതിന്റെ പാടുകൾ അവർ കണ്ടിരുന്നു. ഡോക്ടർമാരോട് പറഞ്ഞത് കുഴഞ്ഞു വീണു എന്നാണ്. ആത്മഹത്യാ ശ്രമം നടത്തി തൂങ്ങിയതാണെന്ന കാര്യം പറഞ്ഞില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. ദൈവത്തിന്റെ മാലാഖമാരെന്ന് പറയുന്ന കോളേജിലെ അദ്ധ്യാപകർ പോലും യാതൊരു കുറ്റബോധവും ഇല്ലാത്ത വിധമാണ് പെരുമാറിയതെന്നുമാണ് വിദ്യാർത്ഥികൾ ആരോപിച്ചു.ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹോസ്റ്റൽ വാർഡൻ എന്തുകൊണ്ട് തൂങ്ങി മരിക്കാൻ ശ്രമിച്ചെന്ന് ആശുപത്രി അധികൃതരോട് വെളിപ്പെടുത്തിയില്ല. സിസ്റ്റർ മായാ ശ്രദ്ധയെ ആശുപത്രിക്കുള്ളിൽ കയറ്റിയപ്പോൾ വേണ്ടത്ര വിവരങ്ങൾ നൽകാതെ കളിച്ച ചിരിച്ച നിൽക്കുകയായിരുന്നു. ശ്രദ്ധയ്ക്ക് നീതി കിട്ടാൻ വേണ്ടയുള്ള സമരത്തിന്റെ പേരിലും തങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും അവർ ഭയക്കുന്നു. ഇന്റേണൽ എക്‌സാമിന് മാർക്ക് വെട്ടിക്കുറയ്ക്കുമെന്നും മറ്റുമാണ് വിദ്യാർത്ഥികൾ പറയുന്നത്. മുമ്പ് പ്രതികരിച്ച വിദ്യാർത്ഥികൾക്ക് നേരെ ലാബ് എക്‌സാമിൽ തോൽപ്പിച്ച അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധ മരിച്ചത് കോളേജ് മാനേജ്‌മെന്റിലെ ചില അധ്യാപകരുടെ മാനസിക പീഡനം കാരണമാണെന്ന് അപ്പോൾ മുതലേ വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. കോളജ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.
ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രദ്ധയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ സൈബറിടത്തും പ്രതിഷേധം ഇരമ്പുകയാണ്. തങ്ങളുടെ ഒപ്പം കളിച്ചു ചിരിച്ചു നടന്നവൾ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവൾ ഇപ്പോഴില്ലെന്ന നടുക്കത്തിലാണ് കോളേജിലെ വിദ്യാർത്ഥികളും.
കോളേജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബവും രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൊബൈൽ ഫോൺ കോളജ് അധികൃതർ പിടിച്ചുവച്ചെന്ന് ഉൾപ്പെടെയാണ് വീട്ടുകാർ പരാതിപ്പെട്ടത്. കോളജിന്റെ ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചെന്നും വിദ്യാർത്ഥിനിയെ ശകാരിച്ചതായും കുടുംബം പറയുന്നു. ഫോൺ തിരികെ കിട്ടണമെങ്കിൽ എറണാകുളത്തുനിന്നും മാതാപിതാക്കൾ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാർത്ഥിനിയോട് കോളജ് അധികൃതർ പറഞ്ഞിരുന്നു. കോളജ് അധികൃതർ കുട്ടിയുടെ വീട്ടുകാരെ ഫോൺ ചെയ്യുകയും ഫോൺ ഉപയോഗത്തിന്റെ കാര്യമുൾപ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു.
സെമസ്റ്റർ പരീക്ഷയ്ക്ക് വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതർ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിക്ക് കോളജിൽ അപമാനം നേരിടേണ്ടി വന്നുവെന്നുംഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
