കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ വെട്ടേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ (39 ) ആണ് മരിച്ചത്. വെട്ടേറ്റ ഇയാൾ രക്ഷപെടാനുള്ള ശ്രമത്തിനിടെ ചോര വാർന്നാണ് മരിച്ചത്. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
കണ്ണൂർ സ്റ്റേഡിയത്തിനു സപീപം ലോറി ഡ്രൈവർമാർ വാഹനം പാർക്ക് ചെയ്യാറുണ്ട്. ഇത് സംബന്ധിച്ച് ഡ്രൈവർമാർക്ക് ഇടയിലുണ്ടായ എന്തെങ്കിലും തർക്കമായിരിക്കാം വെട്ടേൽക്കുന്നതിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോയുടെ വലതു കാലിന് വെട്ടേറ്റു. തുടർന്ന് രക്ഷപ്പെടാനായി പോലീസ് സ്റ്റേഷനിലേക്ക് ഓടുന്നതിനിടെയാണ് ജിന്റോ റോഡില്‍ കുഴഞ്ഞു വീണതെന്നാണ് വിവരം. രണ്ടുപേരാണ് ആക്രമിച്ചതെന്നാണ് വിവരം. പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
