ചിന്നക്കനാൽ നിവാസികൾക്കും കേരളമൊട്ടാകെയുള്ള ആന പ്രേമികൾക്കും വളരെ സങ്കടകരമായ വാർത്ത ആണ് നമ്മൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകൾ കൊണ്ട് അരിക്കൊമ്പനെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും. അവന്റെ ബാല്യം മുതൽ ഇന്നലെ വരെയുള്ള എല്ലാ കാര്യങ്ങളും മലയാളികൾക്ക് സുപരിചിതമാണ്. ഇത്രയധികം മലയാളികൾ സ്നേഹിക്കുന്ന അരിക്കൊമ്പൻ ഇനിയില്ല, ഇന്നുമുതൽ അവൻ കേരളത്തിന്റെ അരികൊമ്പൻ ആയിരിക്കില്ല അവൻ തമിഴകത്തിന്റെ അരസി കൊമ്പൻ ആയിരിക്കും.
ചിന്നക്കനാൽ വനവാസമേഖലയിൽ അതായത് അരികൊമ്പന്റെ ആവാസ വ്യവസ്ഥയിൽ നാശം വിതച്ചു ഒരുപാട് ദിവസത്തെ പ്രയത്നം കൊണ്ട് ഒരുപാട് കുംകികളെ ഉപയോഗിച്ച് അവനെ പെരിയാർ വനമേഖലയിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം കമ്പത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങി ഹൗസിംഗ് കോളനിയിലൂടെ വെള്ളം കിട്ടാതെ പരിഭ്രാന്തനായി ഓടി നടക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളും വൈറലാണ്. ഇപ്പോൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയപ്പോൾ തന്നെ തമിഴ്നാട് ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിൽ ആയിരുന്നതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് മയക്കു വെടി വക്കുന്നു. പൂസാരം പെട്ടിക്ക് സമീപം രാത്രി പന്ത്രണ്ടരയോടെ കൂടിയാണ് മയക്കുവെടി വച്ചത്. തിരുനെൽവേലിയിലെ ഫോറെസ്റ്റ് ഡിവിഷനിലേക്കാണ് അവനെ മാറ്റുന്നത് എന്ന് പറഞ്ഞാണ് തമിഴ്നാട് സർക്കാർ വാർത്തകൾ പുറത്തുവിട്ടത് എങ്കിലും, ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത് തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടംതുറ ടൈഗർ റിസർവിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്നാണ്.
ശരീരമാസകലം മുറിവുകളുമായിട്ടാണ് അവൻ പോകുന്നത് അവന്റെ ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്ന് വളരെയധികം ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
വീണ്ടും ഇനി 60 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് അവനെ പെരിയാറിലേക്ക് വിട്ടാലും അവൻ അവിടെ സുരക്ഷിതമായി തുടരുമോ എന്ന് സംശയമുള്ളതുകൊണ്ടാണ് അവനെ മുണ്ടുംതുറയ്ക്ക് മാറ്റുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആദ്യം പെരിയാർ വനമേഖലയിലേക്ക് അരിക്കൊമ്പനെ കൊണ്ടുവന്നു വിടുമ്പോൾ വിദഗ്ധർ പറഞ്ഞിരുന്നത് അവിടെ മഴ പെയ്യും പുല്ല് കിളിർക്കും പുതിയ കാടിനോട് അവൻ ഇണങ്ങും എന്നൊക്കെയാണ് എന്നാൽ ആ വിദഗ്ധർക്ക് ഇപ്പോൾ ഒരു ഉത്തരം നൽകാൻ കഴിയുന്നില്ല. ആർക്കും ഒരു ഉറപ്പും കൊടുക്കാൻ കഴിയുന്നില്ല,ഇനിയും അവൻ പുതിയ ആവാസ വ്യവസ്ഥയിൽ സുരക്ഷിതൻ ആയിരിക്കുമോ എന്ന്. അവന്റെ ആരോഗ്യനില വളരെ മോശമാണ്. “എന്തിനാണ് അവനോട് ഇക്രൂരത കാണിക്കുന്നത് എത്ര നാളായി ഇത് തുറന്നു കൊണ്ടിരിക്കുന്നു അവനും ഒരു ജീവനല്ലേ വേദനയും വിഷമങ്ങളും അതിനും ഇല്ലേ” എന്നാണ് ആനപ്രേമികൾ തുടർച്ചയായി ചോദിക്കുന്നത്. തമിഴ്നാട് ഫോറസ്റ്റ് മിനിസ്റ്റർ രാമചന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു, പൂർണ്ണമായും തമിഴ്നാട് ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാണ് അരികൊമ്പൻ ഉള്ളതെന്നും അവൻ ഒരു സാധുവാണെന്നും.
എന്നാൽ കേരള സർക്കാർ മറ്റാരുടെയോ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം ആവാസ വ്യവസ്ഥയിൽ ആയിരിക്കുവാനുള്ള അരികൊമ്പന്റെ അവകാശത്തെ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.
ശരീരമാസകലം ഉണങ്ങാത്ത മുറിവുകളുമായിട്ടാണ് അവൻ ഇപ്പോൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. യാത്രയ്ക്കിടെ പലതവണ വലിയ ശാരീരിക അസ്വസ്ഥങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ഇത്രയും കഠിനമായ വെയിലത്ത് പ്രത്യേകിച്ച് തമിഴ്നാട്ടിലെ വെയിലിനു ചൂടിന്റെ കാഠിന്യം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ ഒരു വെയിലത്തു അഞ്ചരമണിക്കൂറോളം ഇതേ ശാരീരികാവസ്ഥയിൽ തുടർന്ന് എത്ര ദൂരം യാത്ര ചെയ്യാൻ കഴിയും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നാട്ടുകാർക്ക് വളരെ പ്രിയപ്പെട്ടവനാനു അരികൊമ്പൻ. അല്ലെങ്കിലും അവന്റെ ചരിത്രം അറിയുന്നവർക്കാർക്കും അവനെ വെറുക്കാൻ സാധ്യതയില്ല.
2ആം വയസിൽ അമ്മയെ നഷ്ടപ്പെട്ട അരികൊമ്പനു അവന്റെ ആവാസവ്യവസ്ഥ വെറും താമസസ്ഥലമായിരുന്നില്ല. മറിച് അവനത് അവന്റെ അമ്മയുടെ ഓർമകളായിരുന്നു. അവനെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാതിടത്തോളം അവനു എല്ലാവരോടും വളരെ സ്നേഹമായിരുന്നു. സ്ഥിരമായി അവന്റെ അമ്മ മരണപ്പെട്ട ഇടം സന്ദർശിച്ചിരുന്ന അവനെ ചില നാട്ടുകാർ വളരെ ഇഷ്ടത്തോടെയായിരുന്നു കണ്ടത്.
അവൻ ഇനിയും ചിന്നക്കനാലിലേക്ക് തന്നേ തിരിച്ചു ചെല്ലും എന്ന പ്രതീക്ഷയിൽ കഴിയുന്ന, അവൻ അവിടുന്ന് വിട്ടുപോയതിനെ തുടർന്ന് കരയുന്ന ഒരുപാട് ആളുകൾ ഉണ്ട് ചിന്നക്കനാലിൽ.
