Connect with us

Hi, what are you looking for?

Exclusive

ഒഡിഷ ട്രെയിൻ ദുരന്തം അട്ടിമറിയെന്നു നിഗമനം

രാജ്യത്തെ ഞെട്ടിച്ച ഒഡിഷ ട്രെയിൻ ദുരന്തം അട്ടിമറിയെന്ന നിഗമനത്തിലേക്ക് കേന്ദ്ര സർക്കാർ.
ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ അപകടമുണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതോടെയാണ് ദുരന്തം അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇതേക്കുറിച്ചു കൂടുതൽ പ്രതികരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തയ്യാറായില്ല. ഇപ്പോൾ റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് മുഴുവൻ ശ്രദ്ധയും സംഭവത്തിന്റെ കാരണവും അതിന് പിന്നിലെ ഉത്തരവാദികളെയും ഞങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർ അന്വേഷണം നടത്തിയാലേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകു. ഇപ്പോൾ ശ്രദ്ധ മുഴുവൻ ബുധനാഴ്ച രാവിലെയോടെ റെയിൽവേ അറ്റകുറ്റപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്ത രഹസ്യാത്മക അന്വേഷണത്തിനാണ് സാധ്യത എന്നതും വ്യക്തം.
വളരെ വിരളമായി മാത്രം സംഭവിക്കാനിടയുള്ള റൂട്ട് റിലേ ഇന്റർ ലോക്കിങ് സിസ്റ്റം എങ്ങനെ സംഭവിച്ചു എന്നതാണ് കേന്ദ്രത്തെ മുൾമുനയിൽ നിർത്തുന്നത്. ആദ്യഘട്ടത്തിൽ സിഗ്‌നൽ തകരാറിന് പിന്നിൽ മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നമാണോ എന്ന സംശയം ഉടലെടുത്തിരുന്നു. എന്നാൽ മാനുഷിക പിഴവാണ് എന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. അസി.സ്റ്റേഷൻ മാസ്റ്ററുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടയാതായി ആരോപണമുണ്ട്. ഗ്രീൻ സിഗ്‌നൽ ഇട്ട ശേഷം ട്രെയിൻ കടന്നുപോകും മുമ്പേ റെഡ് സിഗ്‌നൽ നൽകിയെന്നാണ് ആരോപണം. റെയിൽവേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റോഡരികിലുള്ള ഒരു റെയിൽവേ സ്റ്റേഷനാണ് ബഹനാഗബസാർ. മൂന്ന് പ്ലാറ്റ് ഫോമുകളും നാല് ട്രാക്കുകളുമാണ് ഈ സ്റ്റേഷനിലുള്ളത്. ഇതിൽ രണ്ട് ട്രാക്കുകളാണ് പ്രധാനമായും സർവീസ് നടത്തുന്നത്. ഇതിനെ അപ് ലൈനെന്നും ഡൗൺ ലൈനെന്നും വിളിക്കുന്നു. ഇതിന്റെ രണ്ട് വശത്തായുമുള്ള മറ്റു രണ്ട് ട്രാക്കുകൾ ലൂപ് ലൈനുകളാണ്. പ്രധാന ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തി വിടാനും നിർത്തിയിടാനുമായിട്ടാണ് ഈ ലൂപ് ലൈനുകൾ ഉപയോഗിക്കുക.
കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരുന്ന കോറമണ്ഡൽ എക്സ്പ്രസ് അപ് ലൈനിലൂടെയും യശ്വന്ത്പുർ എക്സ്പ്രസ് ഡൗൺ ലൈനിലൂടെയുമാണ് കടന്നുപോകേണ്ടത്. രണ്ടു തീവണ്ടികൾക്കും ഇവിടെ സ്റ്റോപ്പില്ല. അപകടം നടന്ന വെള്ളിയാഴ്ച കോറമണ്ഡൽ എക്സ്പ്രസിനും യശ്വന്ത്പുർ എക്സ്പ്രസിനും കടന്നുപോകുന്നതിനായി രണ്ട് ഗുഡ്സ് ട്രെയിനുകളെ ലൂപ് ലൈനുകളിലേക്ക് മാറ്റിയിരുന്നു. ഈ ട്രെയിനുകളെ ലൂപ് ലൈനുകളിലേക്ക് മാറ്റിയ ശേഷമാണ് പ്രധാന ലൈനുകളിലൂടെ എക്സ്പ്രസുകളെ കടത്തിവിടുന്നതിന് ഗ്രീൻ സിഗ്‌നൽ നൽകിയത്.
അപ് ലൈനിലൂടെ കടന്നുപോകാൻ കോറമണ്ഡൽ എക്സ്പ്രസിന് ഗ്രീൻ സിഗ്‌നൽ ലഭിച്ചെങ്കിലും പിന്നീട് ഈ സിഗ്‌നൽ ഓഫാകുകയും ചെയ്തു. ഇതോടെയാണ് കോറമണ്ഡൽ എക്സ്പ്രസ് അപ് ലൈനിലൂടെ ഓടേണ്ടതിന് പകരം ലൂപ് ലൈനിലേക്ക് കയറിയത്. 128 കിലോമീറ്റർ വേഗതയിൽ വന്ന കോറമണ്ഡൽ എക്സ്പ്രസ് അതേ വേഗതയിൽ ഇടത് വശത്തുള്ള ട്രാക്കിലേക്ക് കയറിയതും ബോഗികൾ പാളം തെറ്റുകയും അവിടെ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. കോറമണ്ഡൽ എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിട്ടുണ്ട്. ഇതിൽ ഏഴ് കോച്ചുകൾ പൂർണ്ണമായും തകർന്നു. നാല് കോച്ചുകൾ മറ്റു കോച്ചുകളുടെ മുകളിലേക്ക് കയറുകയായിരുന്നു.
കേന്ദ്രത്തിൽ ബി ജെ പി അധികാരത്തിലേറിയതോടെ റയിൽവെയുടെ വികസനം വൻതോതിൽ നടന്നിട്ടുണ്ട്. ബി ജെ പി അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ റയിൽവെയുടെ വികസനം വെറും 33 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. മാത്രമല്ല പാളം ഇരട്ടിപ്പിക്കലും റെയിൽവേ സ്റ്റേഷനുകളുടെ വികസനവും ദ്രുത ഗതിയിലാണ് നടക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന യാത്ര സംവിധാനം എന്ന നിലയിലേക്ക് റെയിൽവേ മാറി. ഇതോടെ 2016 മുതൽ പലയിടങ്ങളിൽ റെയിൽവേയുമായി ബന്ധപ്പെട്ട് അട്ടിമറികൾ നടത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ദ്രുതഗതിയിൽ വികസനം നടക്കുന്ന റെയ്ൽവേയുമായി ബന്ധപ്പെട്ട അട്ടിമറികൾ നടന്നാൽ കേന്ദ്ര വിരുദ്ധ വികാരം ഉണ്ടാകുമെന്നു കണക്കുകൂടിയാകണം രാജ്യവിരുദ്ധ ശക്തികൾ റെയിൽവേയെ നോട്ടമിടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...