Connect with us

Hi, what are you looking for?

Cinema

അമിതാഭിന്റെ ജീവൻ രക്ഷിച്ചത് ഹനുമാൻ ചാലീസ : ജയാ ബച്ചൻ

തങ്ങളുടെ അമ്പതാം വിവാഹ വാർഷികാഘോഷ വേളയിൽ തുറന്നു പറച്ചിൽ നടത്തി ബിഗ് ബിയുടെ ഭാര്യ ജയാ ബച്ചൻ. ഇത് ഇനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ തന്നോട് ഭഗവാൻ ക്ഷമിക്കില്ലെന്നാണ് ജയാബച്ചൻ പറയുന്നത്. അമിതാബ് ബച്ചന്റെ എല്ലാ പ്രതിസന്ധികളിലും നിഴൽ പോലെ കൂടെയുണ്ടായിരുന്ന ആളാണ് ജയാ ബച്ചൻ. കൂലി സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുണ്ടായ ഒരു അത്യാഹിതത്തെ കുറിച്ചാണ് ജയാ ബച്ചൻ പറയുന്നത്.
കൂലിയുടെ ഷൂട്ടിങ്ങിനിടെ ബിഗ് ബിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡോക്ടർമാർക്ക് ബച്ചനെ തിരിച്ചു കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പരിക്കേറ്റ ബിഗ് ബിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും മണിക്കൂറുകൾ മാത്രമാണ് ബാക്കിയെന്ന് അറിയിക്കുകയും ചെയ്തു. ഇനി പ്രാർത്ഥനയ്‌ക്ക് മാത്രമേ അമിതാഭിനെ രക്ഷിക്കാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു.ഇതോടെ താൻ ആശുപത്രിയിൽ തന്നെ ഇരുന്ന് തുടർച്ചയായി ഹനുമാൻ ചാലിസ പ്രാർത്ഥിക്കാൻ തുടങ്ങി.
1982 ഓഗസ്റ്റ് 2 ന് അമിതാഭ് ബച്ചൻ ബെംഗളൂരുവിൽ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു. നടൻ പുനിത് ഇസ്സാറും ബിഗ് ബിയും തമ്മിലുള്ളതായിരുന്നു ഈ ആക്ഷൻ രംഗം. സംഘട്ടന രംഗത്തിൽ പുനിത് ഇസ്സാർ അമിതാഭിനെ തല്ലുന്ന രംഗമുണ്ട്. തല്ലിയതോടെ ബിഗ് ബിയുടെ കുടൽ പൊട്ടി ആന്തരികരക്തസ്രാവമുണ്ടായി. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിപി താഴ്ന്ന അവസ്ഥയിലായിരുന്നു. പൾസ് കുറയുന്നതായും ഡോക്ടർമാർ പറഞ്ഞു കൊണ്ടിരുന്നുവെന്ന് ‘ ജയ ബച്ചൻ പറഞ്ഞു . തനിക്കും ബിഗ് ബിയുടെ സഹോദരനും മാത്രമാണ് അന്ന് ആശുപത്രിയിൽ പോകാൻ അനുമതിയുണ്ടായിരുന്നത്.
ഭയപ്പെട്ട് ഇരുന്ന തന്നോട് അമിതാബിന്റെ സഹോദരൻ വന്നു പറഞ്ഞത് നിങ്ങൾ ധൈര്യം സംഭരിക്കേണ്ട സമയമാണിത് എന്നാണ്. ഇതോടെ ഞാൻ ഞാൻ കുട്ടികളെ പോയി കണ്ടു . മടങ്ങി വന്നപ്പോൾ ഹനുമാൻ ചാലിസയുടെ ബുക്കും കൈയ്യിൽ കരുതി .ഇനി നിങ്ങളുടെ പ്രാർത്ഥനയ്‌ക്ക് മാത്രമേ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന് ഡോക്ടർമാരും പറഞ്ഞു. പക്ഷെ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ഈ പ്രാർത്ഥനകൾ അദ്ദേഹത്തെ മടക്കി നൽകുമെന്ന് ‘ ജയ ബച്ചൻ പറയുന്നു. ഈ പറഞ്ഞ കാര്യത്തോട് പൂർണമായും യോജിച്ചു ബച്ചനും രംഗത്തെത്തി.
ഞാൻ കോമയിലേക്ക് പോകുകയായിരുന്നു. അടിയന്തരാവസ്ഥയിലാണ് എന്റെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കാരണം 12-14 മണിക്കൂർ അനസ്തേഷ്യയിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞില്ല. ആ സമയത്ത് എന്റെ ബിപി ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ, പൾസ് ഇല്ല. ഏത് സമയത്തും എന്തും സംഭവിക്കാമെന്ന അവസ്ഥ ആയിരുന്നെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...