Connect with us

Hi, what are you looking for?

World

മദ്യപാന ചലഞ്ച് നടത്തിമരണം വിളിച്ചു വരുത്തി ചൈനീസ് വ്ലോഗെർ

മദ്യപാന ചലഞ്ച് നടത്തി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ് ചൈനീസ് വ്‌ളോഗര്‍. സാന്‍കിയാംഗേ എന്നറിയപ്പെടുന്ന 34കാരനായ വ്ളോഗര്‍ ആണ് മദ്യം കുടിച്ച് സ്വന്തം മരണം വിളിച്ചു വരുത്തിയത്. ഓണ്‍ലൈന്‍ ചലഞ്ചിന്റെ ഭാഗമായാണ് വ്‌ളോഗര്‍ ലൈവായി ഏഴ് കുപ്പി മദ്യം കുടിച്ചത്. മേയ് 16നാണ് ചലഞ്ച് നടത്തിയത്.
എന്താണ് ഇത്തരമൊരു ചലഞ്ച് ഏറ്റെടുക്കാന്‍ വ്‌ളോഗറെ പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ബൈജിയു ആണ് ഇയാള്‍ അകത്താക്കിയത്. ഇതു കുടിച്ച് 12 മണിക്കൂറുകള്‍ക്കുള്ളിലാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ചലഞ്ചില്‍ പങ്കെടുക്കുന്ന മറ്റു മത്സരാര്‍ത്ഥികള്‍ക്കൊപ്പം ഓണ്‍ലൈനായി ഇടതടവില്ലാതെ മദ്യപിക്കുക എന്നതായിരുന്നു ചലഞ്ച്.
ഇദ്ദേഹം കുടിച്ച ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന മദ്യത്തില്‍ 30 ശതമാനം മുതല്‍ 60 ശതമാനമാണ് ആല്‍ക്കഹോള്‍ കണ്ടന്റ്. ഇടതടവില്ലാതെ മദ്യപിച്ച് മറ്റ് ഇന്‍ഫല്‍വന്‍സേഴ്സുമായി മത്സരിക്കുന്ന ചാലഞ്ചിലാണ് ഇയാള്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് വിവരം. മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ പിന്നീട് ഇദ്ദേഹത്തെ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
ചൈനയിലെ വിഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഡൗയിനിലാണ് ഇദ്ദേഹം ലൈവ് സ്ട്രീമിങ് നടത്തിയത്. ടിക്ക് ടോക്കിന്റ ചൈനീസ് പതിപ്പാണിത്. എന്നാല്‍ ഡൗയിനിന്റെ നയങ്ങളും ഉപയോക്താക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും മദ്യപാനം ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യപിക്കുന്ന വിഡിയോ അപ്ലോഡ് ചെയ്തതിനെത്തുടര്‍ന്ന് സാന്‍കിയാംഗേയെ മുന്‍പ് ഇതേ പ്ലാറ്റ്ഫോം ബാന്‍ ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ അക്കൗണ്ടുണ്ടാക്കിയാണ് ഇയാള്‍ ലൈവ് ചലഞ്ചില്‍ പങ്കെടുത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...