Connect with us

Hi, what are you looking for?

Exclusive

ഷിബിലിയെ ഹോട്ടലിൽ എത്തിച്ച സുഹൃത്ത് ആര് ?

കോഴിക്കോട് നടന്ന വ്യവസായി സിദ്ധിഖിന്റെ അരുംകൊലയിൽ ഷിബിലിയെ സിദ്ധിഖിന്റെ ഹോട്ടലിൽ എത്തിച്ച സുഹൃത്തിലേക്കും അന്വേഷണം നീണ്ടേക്കും. ഷിബിലിയെ ഹോട്ടലിലേക്ക് കൊണ്ടുവരുന്നത് സിദ്ധിഖിന്റെ സുഹൃത് ആണെന്നാണ് സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ യുസഫ് പറഞ്ഞത്. എങ്കിൽ ആ സുഹൃത്ത് ആരെന്ന വിവരവും പുറത്തു വരേണ്ടതുണ്ട്. ഈ സുഹൃത്തിനു ഷിബിലിയുമായുള്ള ബന്ധം എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഷിബിലിയെ ഇയാൾ എപ്പോഴാണ് എത്തിച്ചതെന്നതും വ്യക്തതയില്ലാത്ത കാര്യമാണ്. ഉച്ചയോടെയാണ് സിദ്ധിഖിന്റെ സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. രാത്രി ഒരുമണി വരെ കച്ചവടം നീളും. അതുകൊണ്ടു തന്നെ ഈ സമയമത്രയും ഹോട്ടൽ സജീവമായിരിക്കുമെന്നു അർഥം. എന്നിട്ടും ആരുടേയും കണ്ണിൽപ്പെടാതെ ഇയാൾ എങ്ങനെ ഷിബിലയെ ജോലിക്കായി ഇവിടെ എത്തിച്ചു എന്നതും സംശയാസ്പദമാണ്. ഇനി മറ്റെവിടെയെങ്കിലും വച്ചാണോ സിദ്ധിക്കുമായി ഷിബിലിയെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചതെന്നതും അറിയേണ്ടതുണ്ട്. അരുംകൊലയെ തുടർന്ന് ഇത്രയേറെ സംഭവവികാസങ്ങൾ ഉണ്ടായിട്ടും ഈ സുഹൃത്തിനെ കുറിച്ചുമാത്രം എന്തുകൊണ്ട് യാതൊരു വിവരവും പുറത്തുവന്നില്ല എന്നത് ആരും ശ്രദ്ധിക്കാതെ പോയ വിഷയമാണ്. അതുകൊണ്ട് തന്നെ സംഭവത്തിൽ ഈ സുഹൃത്തിനും പങ്കുണ്ടോ എന്നത് കേസിൽ സുപ്രധാന വിവരമായി മാറും.
ഇത്തരമൊരു കൊലപാതകം അരമണിക്കൂറിനുള്ളിൽ പ്ലാൻ ചെയ്ത ഒന്നാകാൻ യാതൊരു സാധ്യതയുമില്ല. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഇത് മുൻകൂട്ടി പ്ലാൻ ചെയ്തതാകാനാണ് സാധ്യത. പറഞ്ഞു വിടുന്ന തൊഴിലാളിക്കായി ഒരാൾ എന്തായാലും റൂമുകൾ ബുക്ക് ചെയ്യില്ല. മാത്രമല്ല ഷിബിലിക്കെതിരെ മുൻപും കേസുകളുള്ളത് ഇയാളെ ജോലിക്കെത്തിച്ച സുഹൃത്തിനു അറിയാൻ പാടില്ലായിരുന്നോ ചോദ്യവും മുഴച്ചു നിൽക്കുന്നു.
18 നാണ് ഷിബിലിയെ കൊടുക്കാനുള്ള കാശു കൊടുത്ത തീർത്ത ശേഷമാണ് സിദ്ധിക്ക് പറഞ്ഞു വിടുന്നത്. ഷിബിലി പോയി അര മണിക്കൂറിനുള്ളിൽ സിദ്ധിക്കും പുറത്തു പോയെന്നാണ്‌ ജീവനക്കാരൻ പറയുന്നത്. ട്രോളി ബാഗുമായി പ്രതികൾ കാറിൽ കടന്നു കളയുന്നത് 19 നാണ്. വ്യക്തി വൈരാഗ്യവും പണവും മാത്രമായിരുന്നു ഷിബിലിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെങ്കിൽ ഫർഹാനയെ ഇതിലേക്ക് ഉൾപ്പെടുത്തി എന്നതിനും ആർക്കും ഉത്തരമില്ല.
അതുകൊണ്ടു തന്നെ സാഹചര്യ തെളിവുകൾ വച്ച് നോക്കിയാൽ വ്യക്തമായി പ്ലാൻ ചെയ്ത ഒരു ഹണി ട്രാപ്പിനുള്ള സാധ്യതയും സംഭവത്തിൽ നിലനിൽക്കുന്നുണ്ട്. എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ സിദ്ധിക്ക് കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹതയാണ്. പണം കൈക്കലാക്കുവാനുള്ള ബ്ലാക്ക് മെയിലിങ്ങോ പ്രലോഭനമോ മറ്റോ ഹോട്ടൽമുറിയിൽ നടന്നിട്ടുണ്ടോ? അതിനിപ്പോഴും പോലീസിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. റൂമിൽ അക്രമസംഭവങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുള്ളത്. ചെക്ക് ഔട്ട് ചെയ്തപ്പോഴും സംശയം തോന്നിയില്ല.
ഇലക്ട്രിക്ക് കട്ടർ ഉപയോഗിച്ചാണ് സിദ്ധിഖിന്റെ മൃതദേഹം രണ്ടാക്കിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ദിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടൽ റിസപ്ഷനോട് ചേർന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്. ഒരു പക്ഷെ കട്ടർ പ്രവർത്തിപ്പിക്കുന്നതിന് ശബ്ദം കേൾക്കാതിരിക്കാനായിരിക്കാം ടി വിയുടെ ശബ്ദം കൂട്ടിവെച്ചതെന്നാണ് ഇപ്പോഴുള്ള നിഗമനം.
18-ന് 3.45-നാണ് സിദ്ദിഖ് ജി 3 , ജി 4 എന്നീ നമ്പർ മുറികൾ വാടകയ്ക്ക് എടുത്തത്. വാടക നേരത്തേ തന്നെ കൊടുത്തിട്ടുണ്ട്. രണ്ട് മുറികളിലൊന്ന് മരുമകൾക്കാണ് എന്ന് പറഞ്ഞാണ് സിദ്ദിഖ് ബുക്ക് ചെയ്തത്. മുറിയെടുത്ത സിദ്ധിഖ് റൂം വിട്ട് പുറത്ത് പോയില്ല. ഷിബിലയും ഫർഹാനയും പലതവണ പുറത്ത് പോകുകയും ചെയ്തിരുന്നു. ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമാണ് താമസിച്ചത്. ജി 4ൽ സിദ്ദിഖും. ഇവിടെ വച്ചാണ് പ്രതികൾ സിദ്ദിഖിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ജീവനക്കാർ മുറിയിൽ രക്തക്കറ കണ്ടിരുന്നു. ഇത് എന്താണ് എന്ന് ചോദിച്ചപ്പോൾ തനിക്ക് പീരീഡ്‌സ് ആയിരിക്കുകയാണെന്നും, തന്റെ ആർത്തവ രക്തത്തിന്റെ കറയാണിതെന്നുമായിരുന്നു ഫർഹാന പറഞ്ഞിരുന്നത്. ജീവനക്കാർ ഇത് വിശ്വസിക്കുകയും ചെയ്തു. ഇതും സംശയത്തിന്റെ നിഴലിലാണ്. 19 നാണു പ്രതികൾ മൃതദേഹം ട്രോളി ബാഗിൽ കാറിൽ കയറ്റി പുറത്തേക്ക് പോകുന്നത്. അട്ടപ്പാടിയിലെ ചുരത്തിൽ ഈ ട്രോളി ബാഗ് ഉപേക്ഷിച്ച ശേഷം ഇരുവരും കാറിൽ കുറച്ചു നേരം കറങ്ങി. പിന്നീട് നാട്ടിലെത്തി ഫർഹാനയെ വീട്ടിൽ തിരിച്ചെത്തിക്കുന്നുണ്ട്. തുടർന്ന് ഷിബിലി വീട്ടിലേക്ക് പോയി. പിന്നീട് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസിലായതോടെ ഇരുവരും നാടുവിടാൻ തീരുമാനിക്കുകയായിരുന്നു. ചെറുപുളശ്ശേരിക്കാരനായ ഷിബിലിക്ക് അട്ടപ്പാടി ചുരത്തിലെ സാഹചര്യം നന്നായി അറിയാം. രാത്രിയായാൽ അട്ടപ്പാടി ചുരത്തിൽ യാത്രക്കാർ കുറയും. ഒപ്പം ചുരം റോഡിൽ സിസിടിവി ഇല്ലാത്തതും അട്ടപ്പാടി തെരഞ്ഞെടുക്കാൻ കാരണമായി. മൃതദേഹം തള്ളാൻ സഹായങ്ങൾ ചെയ്ത് നൽകിയത് ഫർഹാനയുടെ സുഹൃത്ത് ആഷികായിരുന്നു. കണക്കുകൂട്ടലുകൾ അനുസരിച്ച് എല്ലാം നടന്നു.
എന്നാൽ ട്രോളി ബാഗുകൾ മുകളിൽ നിന്ന് എറിയുന്നതിനിടെ പാറയിൽ തട്ടി പൊളിഞ്ഞതോടെയാണ് മൂവർ സംഘത്തിന്റെ കണക്ക് കൂട്ടൽ പൊളിയുന്നത്. മൃതദേഹത്തിന്റെ കൈ പുറത്ത് കാണുന്ന നിലയിലായിരുന്നു ബാഗ് അടിവാരത്ത് കിടന്നത്. ഇതാണ് പൊലീസ് ബാഗ് കണ്ടെത്താൻ കാരണമായത്.

You May Also Like

Exclusive

മക്കളുണ്ടാക്കാതെ ജീവിച്ചാലോ സഖാവെ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ വീണ്ടും സി പി എമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇക്കുറി വിഷയം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട ആരോപണം...

Kerala

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ് . നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻ പ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത...

Exclusive

മരടിൽ പൊളിച്ചു മാറ്റപ്പെട്ട എച്ച്ടുഓ (H2O) ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് മരടിലെ എച്ച്ടുഓ (H2O) ഫ്ലാറ്റ്...

Sticky Post

ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട രേഖ ചിത്രത്തിൽ ഉള്ളത് കരിക്കോട് സ്വദേശി അബ്ദുൽ മജീദ് എന്ന ഷാജഹാൻ എന്ന ജിം ഷാജഹാൻ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി വിവരം....