Connect with us

Hi, what are you looking for?

Exclusive

ഒടുവിൽ വണ്ടാനത്തെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് ഗോഡൗണും കത്തിച്ചു

അഴിമതി കണ്ടെത്താതിരിക്കാൻ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ കത്തിക്കുകയാണ് പിണറായി സർക്കാർ. അഴിമതി ആരും അറിയില്ലെന്ന് കരുതിയാണോ മുഖ്യാ ദിനംപ്രതി ഇങ്ങനെ കത്തിച്ചു കൂട്ടുന്നത് എന്ന് പൊതുജനം ചോദിച്ചാൽ തെറ്റ് പറയാനാവില്ല. ഇന്നിപ്പോൾ കത്തിച്ചിരിക്കുന്നത് ആലപ്പുഴ വണ്ടാനത്തെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് ഗോഡൗണാണ്. പത്ത് ദിവസത്തിനിടെ മൂന്നാമത്തെ കത്തൽ. ഫയർ ഓഡിറ്റ് നടത്തുമെന്നെല്ലാം മന്ത്രി പറഞ്ഞത് ഇതോടെ വെറും വാക്കായി. ഇതോടെ എന്തോ അഴിമതി പുറത്തു വരാതിരിക്കാനുള്ള തട്ടിപ്പാണ് നടക്കുന്നതെന്ന വാദവും ഉയരുന്നുണ്ട്. ബ്ലീച്ചിങ് പൗഡറാണ് വീണ്ടും കത്തിയത്. കൊല്ലത്തും തിരുവനന്തപുരത്തും തീ പിടിച്ചതിന് സമാനം. പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ഇനിയും എവിടെയൊക്കെ ഗോഡൗണുകളും മറ്റും എവിടെയൊക്കെ കത്തിച്ചാമ്പലാകുമെന്നു സാക്ഷാൽ പിണറായിക്കും ആരോഗ്യമന്ത്രി വീണ ജോർജിനും മാത്രമേ അറിയാവൂ. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു കേരളമേ സൂക്ഷിച്ചിരിക്കണം.
മറ്റു രണ്ടു ഗോഡൗണുകളും കത്തിയതിനു സമാനമായി തന്നെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികൾ പൂർണമായും കത്തിനശിച്ചു. മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറികളിലേക്ക് പടരുന്നതിന് മുൻപ് തീ നിയന്ത്രണ വിധേയമാക്കി. രണ്ട് സുരക്ഷാ ജീവനക്കാർ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്നത് ഇവിടെനിന്നാണ്. ആരോഗ്യവകുപ്പ് ഏറ്റവുമൊടുവിൽ നടത്തിയ ബ്ലീച്ചിങ് പൗഡർ ഇടപാടുകൾക്കു പിന്നിലും അഴിമതിയെന്ന് ആരോപണം ശക്തമായിരിക്കെയാണ് ബ്ലീച്ചിങ് പൗഡർ കത്തി നശിക്കുന്നത്.കർശനമായ ടെൻഡർ വ്യവസ്ഥകളില്ലാതെ കാരുണ്യ വഴി നടന്ന ലക്ഷക്കണക്കിനു കിലോഗ്രാമിന്റെ ബ്ലീച്ചിങ് പൗഡർ ഇടപാടിൽ സർവത്ര ദുരൂഹതയാണ്.
ആലപ്പുഴ ജില്ലാ ഡ്രഗ് വെയർ ഹൗസിൽ സ്റ്റോക്കുള്ള മുഴുവൻ ബ്ലീച്ചിങ് പൗഡറും നിരോധിത ബാച്ചിൽപ്പെട്ടവയാണ്. കഴിഞ്ഞദിവസം മരവിപ്പിച്ച 59 ബാച്ചുകളിൽപ്പെട്ടവയല്ലാതെ മറ്റു ബ്ലീച്ചിങ് പൗഡർ ഇത്തവണ ജില്ലയ്ക്കു ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവ ആശുപത്രികൾക്കു നൽകാതെ മാറ്റിവെച്ചിരിക്കുകയാണ്. ഇതാണ് കത്തിയത്. അതുകൊണ്ട് തന്നെ വണ്ടാനത്തെ കത്തലും അഴിമതിയുടെ ഭീതിയിലാണെന്ന വാദം അതിശക്തമായി ഉയരും. ഇത് ചർച്ച വിഷയമാകുന്നതിനു മുമ്പേ തന്നെ പിണറായി സംഘം നടത്തിയ അതിബുദ്ധിപരമായ ഇടപെടൽ.
ആലപ്പുഴ ജില്ലയിലെ പല ആശുപത്രികളിലും ബ്ലീച്ചിങ് പൗഡർ ക്ഷാമമുണ്ട്. ചിലയിടങ്ങളിൽ 200 പാക്കറ്റുവരെ മാത്രമാണുള്ളത്. ഇതു പെട്ടെന്നു തീരും. വൃത്തിഹീനവും പകർച്ചവ്യാധികൾ പടരാൻ സാധ്യതയുമുള്ള ഇടങ്ങളിലാണ് ബ്ലീച്ചിങ് പൗഡർ വിതറുന്നത്. പൊതുകിണർ, വെള്ളംകെട്ടിനിൽക്കുന്ന താഴ്ന്നപ്രദേശങ്ങൾ, തൊഴിലാളികൾ കൂട്ടത്തോടെ ജോലിചെയ്യുന്ന പറമ്പുകൾ, മോശമായ അവസ്ഥയിലുള്ള വീട്ടുപരിസരങ്ങൾ എന്നിവിടങ്ങളിലും ബ്ലീച്ചിങ് പൗഡർ വിതറാറുണ്ട്. ബ്ലീച്ചിങ് പൗഡറുകൾക്കു നിരോധനംവന്നതോടെ പഴയസ്റ്റോക്കുള്ള ഇടങ്ങളിൽ ഉപയോഗത്തിനു നിയന്ത്രണവും കൊണ്ടുവന്നു. പലയിടത്തും പേരിനു മാത്രമാണിപ്പോൾ ബ്ലീച്ചിങ് പൗഡർ വിതറുന്നത്.
നിരോധനമേർപ്പെടുത്തിയ ബ്ലീച്ചിങ് പൗഡർ സാംപിളുകൾ ശാസ്ത്രീയമായി പരിശോധിക്കാനുള്ള ഇതിനിടെ നടപടി തുടങ്ങിയിരുന്നു. ഫലമറിയാൻ ഒരാഴ്ച കാത്തിരിക്കണം. അതിനുശേഷമേ ഇവ തുടർന്നും ഉപയോഗിക്കണോ വേണ്ടയോ എന്ന് അന്തിമ തീരുമാനമെടുക്കൂ. അതുവരെ സുരക്ഷിതമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് വണ്ടാനത്തെ കത്തൽ. നിരോധിച്ചവ ആശുപത്രികളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെ.എം.എസ്.സി.എൽ. സംസ്ഥാന അധികൃതരെ കാണാനും ഫാർമസിസ്റ്റുമാർ തീരുമാനിച്ചിരുന്നു.
ഗോഡൗണുകളിൽ ശേഖരിച്ചിട്ടുള്ള സ്റ്റോക്കിനു ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. ആശുപത്രികളിൽ എത്തിച്ചിട്ടുള്ള ചാക്കുകൾ പൊട്ടിക്കരുതെന്നും ഒരു പായ്ക്കറ്റ് പോലും പുറത്തു പോകരുതെന്നും വാക്കാൽ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇതാണ് കത്തി പോയത്. അടിമുടി ദുരൂഹമായ ബ്ലീച്ചിങ് പൗഡർ ഇടപാടിൽ കൂടുതൽ ഒളിപ്പിക്കാനുണ്ടെന്നു വ്യക്തമാക്കുന്നതാണ് കെ.എം.എസ്.സി.എല്ലിന്റെ ഓരോ നീക്കവും. സംഭരണ കേന്ദ്രങ്ങളിൽ ബ്ലീച്ചിങ് പൗഡർ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേക്കു നിരീക്ഷണ ക്യാമറകൾ തിരിച്ചുവയ്ക്കാനും, പ്രദേശത്തേക്ക് ആരെങ്കിലും പോകുന്നത് തടയാനും നിർദേശമുണ്ട്.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായാണ് ടൺ കണക്കിനു ബ്ലീച്ചിങ് പൗഡർ ശേഖരിച്ചത്. ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ 3.04 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡർകൂടി വാങ്ങാൻ നീക്കം നടക്കുകയായിരുന്നു. അതിനിടെയാണു ഈ തീപിടുത്തം . മഴക്കാല ശുചീകരണത്തിനായി മെഡിക്കൽ സർവീസസ് കോർപറേഷന്റെ എല്ലാ സംഭരണകേന്ദ്രങ്ങളിലും 5000 കിലോയ്ക്കു മുകളിൽ ബ്ലീച്ചിങ് പൗഡർ ശേഖരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിനു രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വാങ്ങിയതു വിവാദമായിരുന്നു.
മാത്രമല്ല നിരോധനമേർപ്പെടുത്തിയ ബ്ലീച്ചിങ് പൗഡർ സാംപിളുകൾ ശാസ്ത്രീയമായി പരിശോധിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഫലമറിയാൻ ഒരാഴ്ച കാത്തിരിക്കണം. അതിനുശേഷമേ ഇവ തുടർന്നും ഉപയോഗിക്കണോ വേണ്ടയോ എന്ന് അന്തിമ തീരുമാനമെടുക്കൂ. അങ്ങനെ ഒരു തീരുമാനം അട്ടിമറിക്കുകയാണ് ഈ തീ പിടുത്തതിന് പിന്നിലും ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...