Connect with us

Hi, what are you looking for?

Exclusive

അശരണരുടെ വിശപ്പകറ്റാൻ ദളപതി വിജയ് ;നടൻ രാഷ്ട്രീയത്തിലേക്കോ

ഇളയദളപതി വിജയുടെ രാഷ്ട്രീയ പ്രവേശന സൂചന നൽകി വിജയ് മക്കൾ ഇയക്കം. ലോക വിശപ്പുദിനം പ്രമാണിച്ച് അശരണർക്ക് സൗജന്യഭക്ഷണം നൽകുകയാണ് ഇത്തവണത്തെ പദ്ധതി. ഞായറഴ്ചയാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുക എന്നാണ് നടൻ വിജയിന്റെ ആരാധകരുടെ സംഘടന അറിയിച്ചത്. അങ്ങനെയെങ്കിൽ ഇത് വിജയിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരിക്കും ഇത്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും ഞായറാഴ്ച രാവിലെ 11 മുതലാണ് ഭക്ഷണം വിളമ്പുകയെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്ലി എൻ. ആനന്ദ് പറഞ്ഞു. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യഭക്ഷണം വിതരണമുണ്ടാകും.
ഇതിനിടെ വിജയിനെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വിജയ് രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനയായി വിലയിരുത്തുന്നു. ഒരു വർഷത്തിനകം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കുമെന്നും അതല്ല 2026-ഓടെ വിജയ് രാഷ്ട്രീയത്തിൽ സജീവമാകാനാണ് തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടെടുത്തതിന് പിന്നാലെയാണ് ദളപതിയുടെ രാഷ്ട്രീയത്തിലേക്കുള്ള പടപ്പുറപ്പാടെന്നതും ശ്രദ്ധേയമാണ്.
2011-ൽ ഡൽഹിയിൽ അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ നിരാഹാരത്തിൽ വിജയ് പങ്കെടുത്തു. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉണർത്താനുള്ള ധീരമായ നീക്കമാണെന്നു വിശേഷിപ്പിച്ചു. 2021-ൽ പുതുതായി രൂപവത്കരിച്ച ജില്ലകളിൽ വിജയ് മക്കൾ ഇയക്കം അംഗങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ച് 120-ലധികം സീറ്റുകൾ സ്വന്തമാക്കി. പിന്നീട് നഗര തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിച്ചു.
കേന്ദ്ര സർക്കാരിനെ സിനിമകളിലൂടെ വിമർശിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്‌നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് പലതവണ രംഗത്തെത്തിയിരുന്നു. വിജയ് ചിത്രങ്ങളിൽ ബിജെപിക്കെതിരെയും തമിഴ്‌നാട്ടിലെ പഴയ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിജയ് ചിത്രമായ മെർസലിൽ മോദി സർക്കാരിനെതിരെ പരാമർശം ഉണ്ട് എന്ന പേരിൽ ബിജെപിയും സംഘപരിവാറും രംഗത്തിറങ്ങിയിരുന്നു. പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിൽ കാര്യങ്ങളെത്തിക്കാൻ വിജയുടെ മതത്തെയും ഉപയോഗിച്ചു. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്.
ഇതിനു മുൻപ് വിജയ് മക്കള്‍ ഇയക്കം തമിഴ്‌നാട്ടിലുടനീളം ഒരു സർവേ നടത്തിയിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ അറിയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തിയത്. ഇതിനും വിജയ് മൗനാനുവാദം നൽകിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞ വിവരം.
പ്രത്യേക ഫോറം പൂരിപ്പിച്ചാണ് വിജയ് മക്കൾ ഇയക്കം അംഗങ്ങള്‍ വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞ തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇതിൽ 20 പേർ വിജയിക്കുകയും ചെയ്തിരുന്നു. ഇവരെ വിജയ് നേരിട്ട് കണ്ടു എന്ന വാർത്തയും പുറത്ത് വന്നിരുന്നു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചനകൾ. മുസ്ലിങ്ങള്‍, ക്രൈസ്തവര്‍, പിന്നാക്ക ജാതിക്കാര്‍ ഇവരെയാണ് പ്രധാനമായും വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നത് എന്നാണ് വിവരം.
തുടർച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിനിൽക്കുന്ന സൂപ്പർതാരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...