മലപ്പുറം തിരൂർ സ്വദേശിയായ വ്യാപാരി സിദ്ധിക്കിനെ കൊന്നു കഷണങ്ങളാക്കി മൃതദേഹം ചുരത്തിൽ തള്ളിയ സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ. സിദ്ധിഖ് നടത്തിയിരുന്ന ചിക്കെൻ ബേക് എന്ന ഭക്ഷണശാലയിൽ ജോലിക്ക് എത്തിയ ഷിബിലി (22 ), ഇയാളുടെ സുഹൃത് ഫർഹാന (18 ), ഫർഹാനയുടെ സഹോദരൻ ഷുക്കൂർ, ഷിബിലിയുടെ സുഹൃത്ത് ആഷിക്ക് എന്നിവരാണ് പിടിയിലായത്. ഷിബിലിയും ഫർഹാനയും ചെന്നൈയിൽ വച്ചാണ് പിടിയിലായത്. ഇവരെ നാട്ടിലെത്തിക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആഷിഖിനെയും കൂടി മലപ്പുറത്ത് നിന്ന് പോലീസ് അട്ടപ്പാടിയിലെത്തിയ തെളിവെടുപ്പ് നടത്തുന്നുണ്ട്. പതിനഞ്ചു ദിവസം മുമ്പാണ് ഷിബിലി ഭക്ഷണശാലയിൽ ജോലിക്കെത്തിയത്. എന്നാൽ സ്വഭാവ ദൂഷ്യം മൂലം പറഞ്ഞു വിട്ടു. ഇതാണ് കൊലപാതകം നടത്താനുള്ള വൈരാഗ്യത്തിന് കാരണമെന്നു നിഗമനം. 18 നാണു പ്രതികൾ കോഴിക്കോട് എരിഞ്ഞിമാവിലെ ഹോട്ടലിൽ രണ്ടു മുറികൾ എടുത്തത്. 3 , 4 മുറികളാണ് ഇവർ എടുത്തത്. സിദ്ധിഖിന്റെ പേരിലാണ് പ്രതികൾ മുറിയെടുത്തത്.18 നു തന്നെയാണ് തിരൂരിലെ വീട്ടിൽ നിന്നും സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും ഒളവണ്ണയിലെ ഭക്ഷണശാലയിലേക്ക് പോയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 22 നാണു സിദ്ധിക്കിനെ കാണാതായെന്ന പരാതി ലഭിക്കുന്നത്. സിദ്ധിഖിന്റെ മകൻ ഷഹദ് ആണ് പരാതി നൽകിയത്. സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്.
മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് ഒൻപതാം വളവിൽ നിന്ന് കൊക്കയിലേക്ക് തള്ളുകയായിരുന്നെന്നാണ് വിവരം. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടെന്ന് മകൻ ഷഹദ് പറഞ്ഞു.
നഗര മധ്യത്തിലെ ഇരുനിലകളുള്ള ഹോട്ടലാണ് പ്രതികൾ അരുംകൊല നടത്താൻ തിരഞ്ഞെടുത്തതെന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ ഇവിടെ എത്തിച്ചേർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ട്രോളി കണ്ടെത്തിയത് അന്വേഷണത്തിൽ വഴി തിരിവുണ്ടാക്കും.
ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂർ സ്വദേശിയായ വ്യവസായിയെ രണ്ടംഗ സംഘം കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചത്. തിരൂർ സ്വദേശി സിദ്ധിഖാണ് കൊല്ലെപ്പെട്ടത്. 58 വയസായിരുന്നു.
ഈ മാസം 18 നാണു സിദ്ദിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. ചിലപ്പോൾ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചു എത്താറാണ് പതിവെന്ന് സിദ്ധീഖിന്റെ മകൻ പറയുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം മകൻ ബുധനാഴ്‌ച്ച പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. തിരോധാന കേസ് പൊലീസ് അന്വേഷിക്കവേയാണ് പണം പിൻവലിച്ച വിവരം പുറത്തുവന്നത്.
അതിനിടെ ഹോട്ടൽ ജീവനക്കാരനായ ഷിബിലിക്ക് സിദ്ദിഖിനോട് വൈരാഗ്യം ഉണ്ടാകാൻ സാഹചര്യം ഉണ്ടായിരുന്നതായാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. രണ്ടാഴ്‌ച്ച മുമ്പാണ് ഷിബിലി ഹോട്ടലിൽ ജോലിക്കെത്തിയത്. പെരുമാറ്റദൂഷ്യം കാരണം ഷിബിലിയെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടിരുന്നു. ശമ്പളം കൊടുത്താണ് തീർത്തതാണെന്നും ജീവനക്കാർ പറഞ്ഞു. അതേസമയം ഈമാസം 23 മുതലാണ് ഫർഹാനയെ കാണാതായത്. ചെറുപ്ലശ്ശേരി പൊലീസിൽ ഫർഹാനയുടെ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതി ഷിബിലിക്കൊപ്പം പോയെന്നാണ് കരുതുന്നത്. പിന്നീട ഇവർ തമ്മിൽ അകൽച്ചയിലായിരുന്നെങ്കിലും വീണ്ടും ബന്ധം തുടരുകയായിരുന്നെന്നാണ് വിവരം.