കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മക്കളെ കൊന്നു കെട്ടിത്തൂക്കിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ ശ്രീജ മുൻ ഭർത്താവ് സുനിലിനെ വിവാഹം കഴിച്ചതും പ്രണയിച്ച്. 12 വർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. തങ്ങൾക്കിടയിൽ വേറെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സുനിൽ പറയുന്നു. പ്രശ്നങ്ങൾ ഉടലെടുത്തത് ശ്രീജയും ഷാജിയും തമ്മിൽ പ്രണയത്തിൽ ആയതോടെയാണ്. 22 നു മക്കളെയും കൂട്ടി ശ്രീജ ചെങ്കൽപ്പണയിൽ വന്നിരുന്നു. ഓട്ടോറിക്ഷയിൽ ആണ് വന്നത്. താനും മക്കളും മരിക്കുമെന്ന് അവിടെ വച്ച്പറഞ്ഞു. അതിനു മറുപടിയായി 3 മക്കളെയും ഞാൻ നോക്കാമെന്നും നിങ്ങൾ രണ്ടാളും എവിടെ വേണമെങ്കിലും പോയി ജീവിച്ചോളൂ എന്നും പറഞ്ഞു. എന്നിട്ടും അവൾ എന്റെ മക്കളെ കൊന്നു. അവരെ ഞാൻ നോക്കുമായിരുന്നു എന്തിനാണ് എന്നോട് ഈ ചതി ചെയ്തതെന്ന് അറിയില്ല. ചെങ്കൽപ്പണയിൽ വന്ന ദിവസം ഞാൻ ഇവരെ ഒന്ന് ശ്രദ്ധിക്കണമെന്ന് സുഹൃത്തുക്കളോടും പൊലീസിനോടും പറയുകയും ചെയ്തിരുന്നു.
വാച്ചാലിലെ വീടിനു പ്രധാൻമന്ത്രി ആവാസ് യോജനയിൽ നിന്നും പട്ടികജാതി വികസന വകുപ്പിൽ നിന്നുമായി 4.50 ലക്ഷം രൂപ ലഭിച്ചിരുന്നു. എന്റെ സമ്പാദ്യവും ചെലവഴിച്ചിട്ടുണ്ട്. നിർമാണത്തിലിരിക്കെ, 6–7വർഷം മുൻപു തന്നെ ഞങ്ങൾ അവിടെ താമസം തുടങ്ങിയിരുന്നു. ഒരു വർഷമേ ആയിട്ടുള്ളൂ വീട് പൂർത്തിയാക്കിയിട്ട്. 8–10 ദിവസം മുൻപ് ശ്രീജയും ഷാജിയും താമസം തുടങ്ങിയതോടെ, ഞാൻ അവിടെ പോകാതെയായി. വീട്ടിൽ നിന്നു ശ്രീജയെയും ഷാജിയെയും ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ടാണു ഞാൻ കഴിഞ്ഞ ഞായറാഴ്ച പൊലീസിൽ പരാതി നൽകിയത്. ഇതിൽ ഇന്നലെ മധ്യസ്ഥ ചർച്ച വച്ചിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്ക് ചെറുപുഴ സ്റ്റേഷനിലേക്കു പൊലീസ് വിളിപ്പിച്ചിരുന്നു. പിന്നീട്, അവർ തന്നെ തിരിച്ചു പോകാൻ പറഞ്ഞു. അപ്പോഴാണു സംഭവത്തിന്റെ സൂചന കിട്ടിയത്. പിന്നീടു മറ്റുള്ളവർ പറഞ്ഞാണു മുഴുവനായി അറിഞ്ഞത്. മക്കളുടെ മൃതദേഹം കാണാൻ പോയിട്ടില്ല. കുട്ടികളുടെ ചെലവെല്ലാം ഞാൻ തന്നെയാണു വഹിച്ചിരുന്നത്. മക്കളെ എന്തിനാണു കൊന്നത്?’ സുനിൽ ചോദിക്കുന്നു.
സുനിലിന്റെ മൊഴി ബുധനാഴ്ച രാവിലെ തന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീജ, ഷാജിയെ വിവാഹം ചെയ്തതിനു ശേഷവും ഒരു തവണ വാച്ചാലിലെ വീട്ടിൽ പോയിരുന്നുവെന്നും സുനിൽ പറഞ്ഞു. അതിനു ശേഷം വാച്ചാലിലെ വീട്ടിൽ താൻ താമസിച്ചിട്ടില്ലെന്നും 2–3 ദിവസം ജോലി സ്ഥലത്തായിരുന്നുവെന്നും സുനിൽ പറഞ്ഞു. ഇപ്പോൾ കൊരമ്പക്കല്ലിലെ തറവാട്ടു വീട്ടിലാണു താമസം.
‘ഒന്നും ഞാനറിഞ്ഞില്ല. രാവിലെ നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോഴാണു വിവരം അറിയുന്നത്. സുനിലും ശ്രീജയും തമ്മിൽ പ്രേമിച്ചു വിവാഹം ചെയ്തതാണ്. ഞങ്ങൾ എതിർത്തില്ല. പിന്നീടു ഞങ്ങളത് അംഗീകരിക്കുകയും ചെയ്തു. കുടുംബങ്ങൾ തമ്മിൽ വല്ലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് ശ്രീജയുടെ പിതാവ് ചെറുവത്തൂർ നടുക്കുടി ആനിക്കാടി കോളനിയിലെ നടുക്കുടി വീട്ടിൽ ബാലകൃഷ്ണനും പറഞ്ഞിരുന്നു.
