വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സഹപാഠിയായ വിദ്യാർത്ഥിനി പിടിയിലായി. നാലാംവർഷ ബിരുദ വിദ്യാർത്ഥിനി ലോഹിതയെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. പൊള്ളലേൽപ്പിച്ചതിന് പുറമെ പെൺകുട്ടിയെ മൊബൈൽ ചാർജർ കൊണ്ട് തലയ്ക്ക് അടിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കോളേജ് അധികൃതർ സസ്‍‌പെൻഡ് ചെയ്തു. എന്തിനാണ് പൊള്ളലേൽപ്പിച്ചതെന്നുള്ള വിവരം വിശദമായി ചോദ്യം ചെയ്താലേ അറിയാൻ കഴിയു.
ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളൽ ഏറ്റത്. പൊള്ളൽ ഏറ്റതും ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്ക് തന്നെയാണ്.ഒരേ മുറിയിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും.അവസാന വർഷ അ​ഗ്രികൾച്ചർ വിദ്യാർത്ഥിനികൾ ആണിവർ. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ​ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കളാണ് കോളേജിലെത്തി അധികൃതരെ അറിയിച്ചത് . തുടർന്ന് കോളേജ് അധികൃതർ നാലം​ഗ സമിതിയെ നിയോ​ഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി. സംഭവം തിരുവല്ലം പൊലീസിനെ വിളിച്ചറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.
തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചതാകാമെന്ന് വിദ്യാർത്ഥികളും ഡീനും പറയുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞതായാണ് വിവരം. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് രം​ഗത്തെത്തിയിരുന്നു. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ ആയിരുന്നു മന്ത്രി കോളജ് അധികൃതർക്ക് നൽകിയ നിർദേശം.