Connect with us

Hi, what are you looking for?

Exclusive

എ ഐ ക്യാമെറയിൽ കുടുങ്ങി മുഖ്യനും മകനും

നിർമ്മിതി ബുദ്ധി ക്യാമറാ അഴിമതി ആരോപണത്തിൽ ഇടപെട്ട് കേന്ദ്ര ഏജൻസികൾ. കെൽട്രോണിൽ കേന്ദ്ര ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുകയാണ്. ജി എസ് ടിയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുകയാണ് ലക്ഷ്യം. ജി എസ് ടിയിൽ കെൽട്രോൺ വെട്ടിപ്പുകൾ നടത്തുന്നുവെന്നാണ് സംശയം. എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയായപ്പോൾ തുകയിൽ ഒരു ഭാഗം ജി എസ് ടിയാണെന്ന് കെൽട്രോൺ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾ കെൽട്രോണിൽ പരിശോധന നടത്തുന്നത്.

കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. ഇന്ന് രാവിലെ 10.15 ഓടെയാണ് പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്. കെൽട്രോൺ മുൻകൈയെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ എല്ലാ വിവരവും ശേഖരിക്കും. ഇതിനൊപ്പം മറ്റ് പദ്ധതികളിലെ ജി എസ് ടിയിലും പരിശോധന നടത്തും.

നിർമ്മിതബുദ്ധി ക്യാമറ സ്ഥാപിച്ചതിലെ കണക്കിലും കരാറിലും വിശദീകരണവുമായി കെൽട്രോൺ രംഗത്തു വന്നിരുന്നു. വൻപദ്ധതികളിൽ പൊതുമേഖലാ സ്ഥാപനത്തിന് ഒറ്റയ്ക്കു പദ്ധതി നിർവഹണം സാധ്യമാകില്ല. അതിനാലാണ് സുതാര്യമായ ടെൻഡറിലൂടെ എസ്.ആർ.ഐ.ടി. എന്ന കമ്പനിയെ തങ്ങൾ തിരഞ്ഞെടുത്തതെന്നും വിശദീകരിച്ചു. ഈ പദ്ധതി നടപ്പാക്കാൻ ജി.എസ്.ടി. ഉൾപ്പെടെയുള്ള തുക 165 കോടിരൂപയാണ്. ഇതിലൊരു ഭാഗം ജി എസ് ടി എന്നാണ് വിശദീകരിച്ചത്. ഇങ്ങനെ പല പദ്ധതികളിലും കെൽട്രോൺ ജി എസ് ടി ഈടാക്കുന്നുണ്ടാകാം. ഇതെല്ലാം കൃത്യമായി അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ്.

എഐ ക്യാമറയിൽ അഞ്ചുവർഷത്തേക്കുള്ള ഫെസിലിറ്റി മാനേജ്മെന്റ് സർവീസിനുള്ള തുകയാണ് 66 കോടിയെന്നും കെൽട്രോൺ അറിയിച്ചിരുന്നു. ഇതെല്ലാം അടക്കം പദ്ധതിക്ക് ചെലവാകുന്ന തുകയാണ് 232 കോടി. ഇത് മൂന്നുമാസം കൂടുമ്പോൾ 20 ഗഡുക്കളായി നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. 11.61 കോടിരൂപയാണ് ഓരോ ഗഡുക്കളിലും നൽകുക. അതിൽ 7.56 കോടി എസ്.ആർ.ഐ.ടി.ക്ക് നൽകാനുള്ളതാണ്. കെൽട്രോണിന് ഫെസിലിറ്റി മാനേജ്മെന്റ് സർവീസിന് 3.31 കോടിയും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 34.50 ലക്ഷവും വിഹിതമായി ലഭിക്കും. 38.84ലക്ഷം ജി.എസ്.ടി.യാണെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി പരിശോധനയ്ക്ക് എത്തുന്നത്.

എഐ ക്യമാറയിൽ സിബിഐ അന്വേഷണമാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതിനിടെയാണ് കെൽട്രോണിലേക്ക് കേന്ദ്ര ധനകാര്യ വകുപ്പിന് കീഴിലെ ഏജൻസിയുടെ ഇടപെടൽ. വലിയ ക്രമക്കേടുകൾ വല്ലതും ഏജൻസി കണ്ടെത്തിയാൽ അതിന്മേൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് ശുപാർശ ചെയ്യും. അങ്ങനെ വന്നാൽ സംസ്ഥാന സർക്കാരിനെ പോലും വെട്ടിലാക്കുന്ന തരത്തിലേക്ക് അന്വേഷണം നീളും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനെതിരെ ആരോപണം ഉയരുമ്പോഴാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കം.

70 മുതൽ 80 കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 235 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത കെൽട്രോണിന്റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. കെൽട്രോൺ നൽകിയ ഈ ഉയർന്ന എസ്റ്റിമേറ്റ് അംഗീകരിച്ച സർക്കാർ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സർക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇതിനുശേഷം, ഈ ഭീമമായ തുകക്ക് കെൽട്രോൺ ടെൻഡർ നൽകിയതിന് ശേഷം ടെൻഡർ വ്യവസ്ഥകളും, പ്രീ ക്വാളിഫിക്കേഷൻ കണ്ടിഷനും എല്ലാം അട്ടിമറിച്ച് കൊണ്ട് എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിന്റെ ഉപകരാറുകാരായ അശോകാ ബിഡ്കോൺ, അക്ഷര എന്നീ കമ്പനികൾ ചേർന്ന് ‘കാർട്ടെൽ’ ഉണ്ടാക്കാൻ കെൽട്രോൺ മൗനാനുവാദം നൽകി.

ഇതിനുശേഷം എസ്.ആർ.ഐ.ടിയും കെൽട്രോണും ചേർന്ന് ഉണ്ടാക്കിയ സർവീസിൽ ലെവൽ എഗ്രിമെന്റിൽ ടെൻഡർ ഡോക്യൂമെന്റിലെ വ്യവസ്ഥകൾ എല്ലാം പാലിക്കണം എന്ന വ്യവസ്ഥക്ക് വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ നൽകാൻ എസ്.ആർ.ഐ.ടിക്ക് അനുമതി നൽകി. ടെൻഡർ ഡോക്യുമെന്റ് പ്രകാരം കോർ ആയ പ്രവർത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥക്ക് വിരുദ്ധമാന് ഒക്ടോബർ 2020 കെൽട്രോൺ എസ്‌ഐ.ടിയുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ എന്നാണ് പ്രതിപക്ഷ ആരോപണം. ഇതെല്ലാം സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ.

ഇലക്ട്രോണിക്‌സ് രംഗത്ത് കേരളത്തിന്റെ അഭിമാനമായ കെൽട്രോണിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ പർച്ചേസുകളിലും പദ്ധതികളിലും വൻ അഴിമതി നടക്കുന്നുണ്ടെന്ന് സി.എ.ജി നേരത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങുന്നതിൽ പൊലീസിലെയും കെൽട്രോണിലെയും ഉന്നതരും വില്‌നപക്കാരും തമ്മിൽ അവിശുദ്ധബന്ധമുണ്ടെന്ന് സി.എ.ജി 3 വർഷം മുൻപ് കണ്ടെത്തിയിരുന്നു. ചില രാഷ്ട്രീയക്കാരും ഇതിന്റെ ഗുണഭോക്താക്കളാണ്. ആരോപണങ്ങൾ ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് അന്വേഷിപ്പിച്ച് തള്ളുകയായിരുന്നു സർക്കാർ.

കൂടിയ വിലയ്ക്ക് പർച്ചേസ് നടത്തി പിന്നീട് ക്ര മപ്പെടുത്തുന്നതാണ് പതിവ്. 7 ടൂറിസംകേന്ദ്രങ്ങളിൽ കാമറ വയ്ക്കാൻ 3.21കോടിക്ക് ടെൻഡറില്ലാതെ കെൽട്രോണിന് ഡി.ജി.പി കരാർനൽകിയത് സർക്കാർ ക്രമപ്പെടുത്തി. തുക കുറയ്ക്കാതെ, 7കേന്ദ്രങ്ങളെന്നത് അഞ്ചാക്കി കുറച്ചു.സർക്കാർ വകുപ്പുകൾക്ക് ഐ.ടി സേവനം നൽകുന്ന ടോട്ടൽ സർവീസ് പ്രൊവൈഡറായതിനാൽ ടെൻഡറില്ലാതെ പദ്ധതികൾ ഏറ്റെടുക്കാൻ കെൽട്രോണിനാവും.

തുടർന്ന് കെൽട്രോൺ നേരിട്ട് സ്വകാര്യകമ്പനികൾക്ക് പുറംകരാർ നൽകും. ഇ-ടെൻഡർ വിളിക്കുന്നതിൽ വൻ ക്രമക്കേടുണ്ടെന്നും ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് ഒത്തുകളിയിലൂടെയാണെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. ഉപകരണങ്ങൾ വാങ്ങുന്നതിൽ സ്റ്റോർ പർച്ചേസ് മാന്വലും കേന്ദ്രവിജിലൻസ് കമ്മിഷൻ മാർഗനിർദ്ദേശങ്ങളും പാലിക്കാറില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...