തന്റെ മകനെ സിനിമയിൽ വിടാൻ താൽപ്പര്യമില്ലെന്ന് ടിനി ടോം . സിനിമയിലെ ലഹരി ഉപയോഗം സത്യം തന്നെ എന്ന് ടിനി ടോം .ലഹരി നമ്മുടെ തലമുറയെ തകർത്തു കളയുന്നു . തന്റെ സുഹൃത്തായ സിനിമാ നടൻ അദ്ദേഹത്തതിന്റെ അമിത ലഹരി ഉപയോഗത്തിൽ അയാളുടെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും ,എന്നാൽ താൻ അത്ര പുണ്യവാളനൊന്നും ആല്ലെന്നും എന്നാൽ ഇതിന്റെ ദൂഷ്യ വശങ്ങൾ മനസിലാക്കിയവനാണ് താൻ എന്നും ഇത്തരം കാര്യങ്ങളിലൂടെയൊക്കെ സഞ്ചരിച്ചവനാണ് താൻ എന്നും . മകൻ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോൾ , അതായതു വലിയ ഒരു നടന്റെ മകനായുള്ള വേഷമാണ് അവനു ലഭിച്ചത് എന്നാൽ തന്റെ ഭാര്യ അതിനെ എതിർത്ത് വെന്നും ടിനി ടോം . നിങ്ങൾക്ക് കലയാവണം ലഹരി എന്ന് ടിനി ടോം . മലയാള സിനിമയിലെ യുവ നടന്മാർക്കിടയിൽ വലിയ അളവിൽ ലഹരി ഉപയോഗം വളരെ ശക്തമാണെന്നും. പതിനേഴു പതിനെട്ടു വയസു വഴിതെറ്റാൻ എളുപ്പമാണെന്നും ടിനി ടോം .ലഹരിക്കെതിർരായ ക്യാമ്പെയിന്റെ അംബാസഡർ കൂടിയാണ് ടിനി . കലാകാരൻ ഒരിക്കലും ക്രിമിനലാവില്ലെന്നും വിദ്യാഭ്യാസം കാശു കൊടുത്താൽ കിട്ടുന്നതല്ലെന്നും ടിനി ടോം . കേരള സർവകലാശാലയുടെ യുവജന ഉത്സവത്തിന്റെ ഉദഘാടന വേളയിൽ സംസാരിക്കുക ആയിരുന്നൂ ടിനി . ഇപ്പോൾ അയാളുടെ എല്ലുപൊടിഞ്ഞു നാളെ പല്ലു പൊടിയുമെന്നും എന്ന് ടിനി ടോം .

പഞ്ചാബ്ബ്‌ കഴിഞ്ഞാൽ ഇന്ന് ഏറ്റവും ഡ്രഗ്സ് ഉപയോഗത്തിൽ മുന്നിലുള്ളത് കേരളമെന്നു റിപ്പോർട്ട് . എന്നാൽ ബന്ധപ്പെട്ട വകുപ്പോ സർക്കാരോ ഇതിൽ മൗനം പാലിക്കുന്നതല്ലാതെ ഇതിൽ ഇടപെടാൻ സർക്കാർ തയ്യാറാവുന്നില്ല . എക്സൈസ് കമ്മീഷണർ ടിനി ടോമുമായി ഇതിനിടെ ആശയ വിനിമയം നടത്തി . ലഹരി ഉപയോഗം ഉണ്ടെന്നുനിർമാതാക്കളുടെ സംഘടനാ പലതവണ ആവർത്തിച്ചു പറഞ്ഞിട്ടും കണ്ണടച്ചിരുന്നു കേരള സർക്കാർ . ഇത്തരം ലഹരി ഉപയോഗിക്കുന്ന നടന്മാർ ചിത്രീകരണ വേളയിൽ കട്ടികൂറ്റുന്ന പൊല്ലാപ്പുകൾ വേറെ . ചിത്രീകരണത്തിന് . പോലീസും എക്സൈസ്സും ഇതിൽ മൗനം പാലിക്കുന്നു. ലഹരി ഏറ്റവുമെളുപ്പത്തിൽ ലഭ്യമാകുന്ന അവസ്ഥക്ക് മാറ്റം വരണം ഈ പോക്കാണ് പോകുയന്നതെങ്കിൽ യുവ ജനത മാരക രോഗികളായി മാറാനുള്ള സാധ്യത വിദൂരമല്ല . കേരള ജനത കൂടി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതവേണ്ടതാണ് .നമുക്ക് ചുറ്റുമുള്ള സമൂഹം കുത്തഴിഞ്ഞതായി മാറുന്നു എന്ന ബോധ്യം ഏവരിലും ഉണ്ടാവേണ്ടത് ആവശ്യമാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ ഒരു സർക്കാരിനെയോ ജനപ്രതിനിധികളെയോ കാണ്മാൻ ഇല്ല .