
ശ്രീനഗർ : ജമ്മുവിലെ രജൗറിലുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ഓഫീസറടക്കം അഞ്ചു സൈനികർക്കു വീരമൃത്യു സ്‌ഫോടനത്തിലാണ് സൈനികർക്കു ജീവൻ നഷ്ടമായത് . ലാൻസ് നായിക് രുചിൻ സിംഗ് റാവത് , സിദ്ധാന്ത ഛേത്രി ,നായ്ക് അരവിന്തകുമാർ, ഹവീൽദാർ നീലൻ സിംഗ് എന്നിവരാണ് മരിച്ചത് . ഇന്ത്യൻ സൈന്യവും പ്രത്യാക്രമണം നടത്തിയതായും ഭീകരരെ വധിച്ചതായും കരുതപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് കീഴിലുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റു ഏറ്റെടുത്തു .
പ്രശ്ന ബാധിത പ്രദേശത്തു ഭീകരർ ഒളിപ്പിച്ചു വച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നു അനുമാനിക്കുന്നു .
എല്ലാ ഭീകരരും നേരത്തെ തന്നെ ഈ പ്രദേശത്തു തമ്പടിച്ചിരുന്നതായും സൈന്യം ഈ സ്ഥലത്തേക്ക് ഇരച്ചെത്തുകയും ആയിരുന്നു.