Connect with us

Hi, what are you looking for?

Kerala

കക്കുകളിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

വിവാദ നാടകമായ കക്കുകളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ക്രിസ്തുമത വിരുദ്ധതയാണ് നാടകത്തിലൂടെ ഒളിച്ചു കടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ജീവനോടെ ചുട്ടെരിക്കാന്‍ മടിക്കാത്ത സംഘപരിവാര്‍ പല്ലിളിച്ചിരിക്കുമ്പോൾ മതനിരാസത്തിന്റെ പാര്‍ട്ടി ക്ലാസ് നല്‍കേണ്ട സമയമല്ലിത്. നാടിന് വഴിവിളക്കായ നിരവധി സന്യാസികളെ സംഭാവന ചെയ്ത ഒരു സമൂഹം വേട്ടയാടപ്പെടുന്ന കാലത്ത് അവരുടെ ചോര കുടിക്കുന്ന രീതി ആശാസ്യമല്ല -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.’മതവും മതവിശ്വാസികളും നിത്യേന വേട്ടയാടപ്പെടുന്ന കാലത്ത് അതിന് വഴിമരുന്നിടുന്ന നാടകത്തിനെ സി.പി.എം സ്പോണ്‍സര്‍ ചെയ്യുന്നത് ഒട്ടും നല്ലതല്ല. കമ്മ്യൂണിസത്തെ വെള്ളപൂശാന്‍ നിങ്ങള്‍ ക്രിസ്തു മതത്തെയല്ല കരിവീഴ്ത്തേണ്ടത്. മതങ്ങള്‍ക്ക് നേരെയുള്ള നിരന്തര അക്രമങ്ങള്‍ മതേതര രാജ്യത്തെ മുറിവേല്പ്പിക്കുകയേയുള്ളൂ. മനുഷ്യനെ മാനവികതയിലേക്കും മതാതീത ലോകത്തേക്കും നയിക്കേണ്ടത് അന്ധമായി എതിര്‍ത്തും അപഹസിച്ചുമല്ല, ഈ കാലം ഒറ്റപ്പെട്ട മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തേണ്ട കാലമാണ്’ -രാഹുല്‍ ചൂണ്ടിക്കാട്ടി.ഫ്രാന്‍സിസ് നൊറോണയുടെ രചനയെ ആസ്പദമാക്കിയുള്ള കക്കുകളി പുരോഗമനത്തിന്റെ മേലങ്കി അണിഞ്ഞ് നടത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യമല്ല പകരം ക്രിസ്ത്യന്‍ മിഷണറിമാരും സന്യാസം സ്വീകരിച്ചവരും പുരോഹിതരും വേട്ടയാടപ്പെടുന്ന കാലത്ത് കക്കുകളി നാടകത്തിലൂടെ ഒളിച്ചു കടത്തപ്പെടുന്നതും ക്രിസ്തുമത വിരുദ്ധത തന്നെയാണ്.
കേരളീയ നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നത് മിഷനറിമാരും ക്രിസ്ത്യന്‍ സഭ സമൂഹവും വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലും അവര്‍ സ്ഥാപിച്ച എണ്ണമറ്റ കലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവരാണെന്നും മറന്നു കൊണ്ടാവരുത് മതരാഹിത്യത്തിന്റെ പുതു പാത തുറക്കാന്‍.സുക്കോളച്ചനെപ്പോലെ നാടിന് വഴിവിളക്കും സേവനം കൊണ്ട് തിളക്കമായവരുമായ നിരവധി സന്യാസികളെ സംഭാവന ചെയ്ത ഒരു സമൂഹത്തിനെ അവര്‍ വേട്ടയാടപ്പെടുന്ന കാലത്ത് അവരുടെ ചോര കുടിക്കുന്ന രീതി ആശാസ്യമല്ല.മതവും മതവിശ്വാസികളും നിത്യേന വേട്ടയാടപ്പെടുന്ന കാലത്ത് അതിന് വഴിമരുന്നിടുന്ന നാടകത്തിനെ സി.പി.എം സ്പോണ്‍സര്‍ ചെയ്യുന്നത് ഒട്ടും നല്ലതല്ല.സന്യാസം എന്നത് കക്കുകളി നാടകത്തിലൂടെ നിങ്ങള്‍ വരച്ചിടുന്നതല്ല, സന്യാസം എന്ന് പറയുമ്പോൾ മദര്‍ തരേസ അടക്കമുള്ള മുഖങ്ങളാണ് ഞങ്ങളുടെയൊക്കെ മനസ്സില്‍ തെളിയുന്നത്. ആ തെളിച്ചമുള്ള മുഖങ്ങള്‍ക്ക് നിഴല്‍ വിഴ്ത്താന്‍ ഒരു നാടകത്തിനും കഴിയില്ല…കമ്മ്യൂണിസത്തെ വെള്ളപൂശാന്‍ നിങ്ങള്‍ ക്രിസ്തു മതത്തെയല്ല കരിവീഴ്ത്തേണ്ടത് …. മതങ്ങള്‍ക്ക് നേരെയുള്ള നിരന്തര അക്രമങ്ങള്‍ മതേതര രാജ്യത്തെ മുറിവേല്പ്പിക്കുകയേയുള്ളൂ ..
മനുഷ്യനെ മാനവികതയിലേക്കും മതാതീത ലോകത്തേക്കും നയിക്കേണ്ടത് അന്ധമായി എതിര്‍ത്തും അപഹസിച്ചുമല്ല, ഈ കാലം ഒറ്റപ്പെട്ട മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തേണ്ട കാലമാണ്, ജീവനോടെ ചുട്ടെരിക്കാന്‍ മടിക്കാത്ത സംഘപരിവാര്‍ പല്ലിളിച്ചിരിക്കുമ്ബോള്‍ മതനിരാസത്തിന്റെ പാര്‍ട്ടി ക്ലാസ് നല്‍കേണ്ട സമയമല്ലിത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...