Connect with us

Hi, what are you looking for?

Exclusive

ബൈജൂസിൽ റെയ്ഡ്

ബൈജൂസ്‌ ആപിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാനൊരുങ്ങുന്നു . മിക്ക സ്ഥലങ്ങളിലെയും ബ്രാഞ്ചുകളിൽ റെയ്ഡ് . വൻ കട ബാധ്യതയാണ് ബൈജൂസ്‌ ആപ്പിനെ ഇപ്പോൾ വലയ്ക്കുന്നത് അതുപോലെ ഈ ആപ്പ് പണം കൊടുത്തു ഉപയോഗിക്കുന്നവർക്ക് ശരിയായ സേവനം ലഭ്യമല്ലാതെ വരുന്നു പരാതികൾ ഉയരുന്നു. ഫെമ നിയമ പ്രകാരം ആണ് ഈ ഡി റെയ്ഡ് നടത്തുന്നത് .നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ രേഖകൾ തയ്യാറാക്കാൻ ബൈജൂസിനു കഴിയാതെ പോവുന്നു.

ബൈജു രവീന്ദ്രനും ഭാര്യാ ദിവ്യ ഗോകുൽനാഥുമായി ചേർന്നാണ് ബൈജൂസ്‌ ആപിന് നേതൃത്വം കൊടുക്കുന്നത്.
ബൈജു രവീന്ദ്രന്റെ വിദ്യാർത്ഥി ആയിരുന്നു ദിവ്യ പിന്നീട് അദ്ദേഹത്തിന്റെ ജീവിത സഖി ആയി മാറുകയായിരുന്നു. ചുരുങ്ങിയ നാൾ കൊണ്ട് ഇത്രയും വലിയ നിലയിലേക്കെത്തിയ ബൈജൂസിനു ഇത് എന്ത് പറ്റി എന്നാണ് ആളുകൾ ചോദിക്കുന്നത് . ഇരുപത്തി അഞ്ചു ശതമാനം ഓഹരികളും ഇപ്പോഴും ബൈജുവിന്റെ സ്വന്തമാണ്.
കോവിഡ്കാലം ബൈജൂസ്‌ ആപിന്റെ ചാകരക്കാലമായിരുന്നു. ബൈജൂസ്‌ ആപ്പിന് ഏറ്റവും അനുഗ്രഹമായ കാലമായിരുന്നു അത്. മെസി അടുത്ത കാലത്താണ് കമ്പനിയുടെ ഗ്ലോബൽ പ്രൊമോട്ടറായി വരുകയും മറ്റുമുണ്ടായി .ഖത്തർ ലോകകപ്പിന് പ്രധാന സ്പോൺസർ ആയിരുന്നു പരസ്യ ഇനത്തിലും ബൈജൂസ്‌ വളരെ അധികം പണം ഓരോ ദിവസവും ചിലവഴിക്കുന്നു. എങ്കിലും അന്ത്യ ശ്വാസം വലിക്കുന്ന കമ്പനിയുടെ തലക്കേറ്റ വലിയ മുറിയാണ് ഇതിനെ കാണേണ്ടത്.

കേരളത്തിൽ നിന്നും ലോകത്തിന്റെ നിറുകയിലെത്തിയ സ്റ്റാർട്ട് അപ്പ് സംരംഭമായിരുന്നു ബൈജൂസ്‌ . ഇതിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു . പല ക്രിക്കറ് മാച്ചുകൾക്കും സ്‌പോൺസർഷിപ് ബൈജൂസിന്റെതായിരുന്നു. അടുത്ത കാലത്തായി ബൈജൂസ്‌ ആപ്പിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ഉഓഭോക്താക്കൾ പരാതി പറഞ്ഞിരുന്നു. കൃത്യ സമയത്തു തകരാറുകൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുക . കസ്റ്റമർ കെയർ നമ്പറുകൾ പലപ്പോഴും നിശ്ചലമായിരിക്കുക . അമിതമായ ഫീസ് ഈടാക്കുക അങ്ങനെ തുടങ്ങിയ വലിയൊരു പ്രസ്ഥാനത്തിനു ഒരിക്കലും അനുവർത്തിക്കാത്തതായ പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നു ബൈജൂസ്‌. ഉപഭോക്താക്കൾ ഒന്നടങ്കം കസ്റ്റമർ കെയർ ഓഫിസുകളിൽ കയറി ഇറങ്ങേണ്ടി വരുന്നതും ഒരു കാഴ്ച ആയിരുന്നു . കുറെ അധികം ജീവനക്കാരെ ഈയടുത്ത കാലത്താണ് ബൈജൂസ്‌ പിരിച്ചു വിട്ടിരുന്നു. സാമ്പത്തിക ബാധ്യത ആണ് പ്രധാന കാരണം എന്ന് അനുമാനിക്കുന്നു.
ബൈജൂസ്‌ ആപിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന മറ്റൊന്നാണ് അനാവശ്യമായ ഏറ്റെടുക്കലും മറ്റും . വാൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കി കൊണ്ടായിരുന്നൂ ബൈജൂസ്‌ വലിയ പല കമ്പനികളെയും ഏറ്റെടുത്ത്. ബൈജൂസ്‌
മറ്റു പല സ്റ്റാർട്ട് അപ്പ് കമ്പനികളെയും ധൃത ഗതിയിൽ തന്റെ കമ്പനിക്കു ഒപ്പം ചേർക്കുവാൻ വെമ്പൽ കൊണ്ടിരുന്നു .ഇത്തരം കമ്പനികളെയും ജീവനക്കാരെയും താങ്ങുവാനുള്ള ശേഷി ബൈജുവിനുണ്ടായിരുന്നില്ല അതാവാം ഒരു പക്ഷെ ഇത്തരമൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.

ബാജൂസിന്റെ ഭാവിയിൽ മലയാളികൾക്ക് ആശങ്കയുണ്ട്.മലയാളികയുടെ ഇത്തരം സംരംഭങ്ങൾ പ്രോത്സാഹനാർഹമാണ് എങ്കിലും അദ്ദേഹത്തിന് എവിടെയൊക്കെയോ ചില പാളിച്ചകൾ പറ്റി എന്ന്
സമ്മതിക്കാതെ വയ്യ .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...