
ഇന്ന് വൈകുന്നേരം ഏഴര മുതൽ സാമ്പിൾ വെടിക്കെട്ടിന് തുടക്കമാവും . ആദ്യം തിരുവമ്പാടി പിന്നെ പാമ്പുമ്മേക്കാവ് .ഓലപ്പടക്കത്തിൽ നിന്നും തുടങ്ങി ഗുണ്ടും അമിട്ടും അങ്ങനെ നീളും . തിരുവമ്പാടിയും പാറമേക്കാവും വേറിട്ട ആനച്ചമയങ്ങളുടെ പ്രദർശനം തുടങ്ങി.
ലോകം ഉറ്റുനോക്കുന്ന ഒരു ഉത്സവമമാണ് തൃശൂർ പൂരം .തൃശൂർ കോർപറേഷന്റെ ഘോഷ യാത്രയും ഇന്നാണ് . വളരെ നാളത്തെ ഒരുക്കങ്ങങ്ങളാണ് ഇത്തരമൊരു പൂര സംഘടനത്തിനായി വേണ്ടി വരുന്നത് . മികച്ച സംഘാടന മികവാണ് പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരത്തിന് . പൂരങ്ങളുടെ പൂരം എന്നും ഇത് അറിയപ്പെടുന്നു . ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും നിന്നും ഏറ്റവുമധികം പേര് പങ്കെടുക്കുന്ന ഒരു ഉത്സവമാണ് ഇത് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിട്ടുള്ള ഒന്നാണ് തൃശൂർ പൂരം .