Connect with us

Hi, what are you looking for?

Cinema

അമ്മയുടെ പക്ഷപാതത്തിനെതിരായി ഹരീഷ് പേരടി.

അമ്മയുടെ പക്ഷപാതത്തിനെതിരായി ഹരീഷ് പേരടി.

അഭിനയിക്കണമെങ്കിൽ അമ്മയിൽ അംഗത്വം വേണമെന്ന് വാദിക്കുന്ന സിനിമാ സംഘടനകളുടെ നിലപാടിനെ വെല്ലുവിളിച്ച് നടൻ ഹരീഷ് പേരടി. അമ്മയിൽ അംഗത്വമില്ലാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്നും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിൽ പ്രവൃത്തിക്കുമെന്നും ഹരീഷ് പേരടി വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

സിനിമയോട് മാത്രമാണ് സ്‌നേഹമെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്ര്രെപീഡനവും ബാധകമല്ലെന്ന ധ്വനി ഭരണഘടന വിരുദ്ധമാണെന്നും ഹരീഷ് പേരടി പറഞ്ഞു. അമ്മയിലെ രജിസ്‌ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം കരാർ ഒപ്പിട്ടാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണ. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന സംഘടനയോട് പ്രസ്താവനയോട് 101ശതമാനവും യോജിക്കുന്നു. എന്നാൽ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ട്. അത് ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണെന്നും നടൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്തും ചെയ്യാം. എന്നാൽ അംഗത്വം ഇല്ലാത്ത കലാകാരന്മാരുടെ തലയ്ക്ക് മുകളിൽ സംഘടനാ വാളുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും നടൻ കുറ്റപ്പെടുത്തി. അമ്മ സംഘടനയിൽ നിന്ന് രാജിവച്ച താൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹരീഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു…സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു…പക്ഷെ വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചിൽ)ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്..ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും …സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരന്മാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും നിങ്ങൾ സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലക്ക് മുകളിൽ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്…ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ് …അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു..കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം…ഹരീഷ് പേരടി..

നേരത്തെ താര സംഘടനയോട് ഇടഞ്ഞ് രാജിവെച്ച വ്യക്തിയാണ് ഹരീഷ് പേരടി. തെന്നിന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് അദ്ദേഹം. ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടെ വാലിബനിലാണ് ഹരീഷ് ഇപ്പോൾ അഭിനയിക്കുന്നത്. താരസംഘടനയായ അമ്മയിൽ നിന്ന് ഹരീഷ് പേരാടി നേരത്തെ തന്നെ രാജിവച്ചിട്ടുണ്ടായിരുന്നു. അമ്മയിലെ രജിസ്‌ട്രേഷൻ നമ്പർ ഉള്ളവരുമായി മാത്രം സിനിമ കരാറിൽ ഒപ്പ് വച്ചാൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിലെ തീരുമാനം. തുടർന്ന് സെറ്റിൽ മോശമായി പെരുമാറിയതിന്റെ പേരിൽ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനുമെതിരെ വിലക്കേർപ്പെടുത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...