മലയാളിയുടെ സൗന്ദര്യാത്മക സമീപനത്തെ മാറ്റി എടുത്ത നടനായിരുന്നു.
സാധാരണ ഒരു കോഴിക്കോട്ടുകാരണായിരുന്ന മാമുക്കോയ മലയാളിയുടെ മനസ്സ് കവർന്നു, അദ്ദേഹം ഇതാ വെള്ളിത്തിരയിലെ പ്രകടനങ്ങൾ മതിയാക്കിരിക്കുന്നു. ഇനിമുതൽ കണ്ണമ്പറമ്പ് പള്ളിയിൽ ഖബറിൽ അന്ത്യ വിശ്രമം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തെ ഖബർ അടക്കിയത് .


മലയാള സിനിമയുടെ പുഷ്കര കാലത്തേ സമ്പന്നമാക്കിയ നടന്മാരിൽ ഒരാളായിരുന്നു മാമുക്കോയ . തനിക്കു കിട്ടിയ കഥാപാത്രങ്ങളെ തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ചും മനോഹരമാക്കിയ നടനായിരുന്നു മാമുക്കോയ. നിലംബൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയിലൂടെ ആണ് അദ്ദേഹം വെള്ളിത്തിരയിലേക്ക് വരുന്നത് .