Connect with us

Hi, what are you looking for?

Health

ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് കുഞ്ഞുപിറന്നതിൽ നാസർ ഫൈസി കൂടത്തായി

ഫുട്‌ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശം സൃഷ്ടിച്ചത് വലിയ വിവാദമായിരുന്നു. സമസ്തയുടെ നിർദ്ദേശത്തിനെതിരെ നവ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയർന്നത്. ഇപ്പോൾ ട്രാൻസ്‌ജെൻഡർ പ്രസവത്തെ കുറിച്ചുള്ള സമmdl ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ കുറിപ്പും ചർച്ചയാകുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രാൻസ് പുരുഷനായ സഹദ് കുഞ്ഞിന് ജന്മം നൽകിയിരുന്നു. പങ്കാളി കോഴിക്കോട് സ്വദേശിയായ സിയ. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദ് ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. ഗർഭപാത്രം നീക്കാനുള്ള ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നുമില്ല. പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച സഹദിനെ കുഞ്ഞ് അച്ഛനെന്ന് വിളിക്കും. സിയയെ അമ്മയെന്നും. ഈ വിഷയത്തിലാണ് നാസർ ഫൈസി കൂടത്തായിയുടെ കുറിപ്പ്.

നാസർ ഫൈസിയുടെ കുറിപ്പ് ഇങ്ങനെ:

കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല

എല്ലാ ഗർഭിണികളേയും പോലെ ആ ‘ട്രാൻസ് ജന്ററി ”നും സുഖപ്രസവം കിട്ടട്ടെ. ഇവിടെ പെണ്ണ് ഇന്ദ്രിയം നൽകുകയോ ആണ് ഗർഭം ധരിക്കുകയോ ചെയ്തിട്ടില്ല. ഒരു പെൺകുട്ടി ആണാവാൻ കൊതിച്ച് തന്റെ സ്തനങ്ങൾ മുറിച്ചുമാറ്റി. ആൺകുട്ടി പെൺ കോലവും കെട്ടി. അല്ലാതെന്ത്?

പെൺ കോലം കെട്ടിയവൻ ആൺ കോലം കെട്ടിയവളിൽ നിന്ന് ഗർഭം ധരിച്ചാൽ പ്രകൃതിയേയും മതത്തേയും വെല്ലുവിളിച്ചേനെ. പെണ്ണിന്റെ
സ്തനം മുറിച്ചൊഴിവാക്കിയാൽ ആണിന്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല.

പെൺ കോലം കെട്ടുന്നതിന് മുമ്പ് ആണ് ലിംഗവും വൃഷ്ണവും മുറിച്ചൊഴിച്ചിരുന്നെങ്കിൽ സംഗതി കാണാമായിരുന്നു. സ്തനം മുറിച്ചത് അഭിമാനത്തോടെ കാണുന്ന പെൺകുട്ടി അച്ഛനഭിനയിക്കുമ്പോഴും മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം ഗർഭം പൂർണ്ണതയിലേക്കടുക്കുമ്പോൾ വർദ്ധിക്കുകയാണ്. കുഞ്ഞിന്റെ ജന്മാവകാശമായ മൂലപ്പാൽ തടഞ്ഞവർ മനുഷ്യവകാശ ലംഘനമാണ് നടത്തിയത്. ആത്മീയ ചൂഷകർ മുലപ്പാൽ തടഞ്ഞു എന്ന് അന്തിച്ചർച്ച നടത്തിയവർ ഈ കുഞ്ഞിന്റെ അവകാശം തടഞ്ഞതിനെ എങ്ങനെ ചർച്ചക്കെടുക്കും.

അച്ഛൻ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം.
പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...