Connect with us

Hi, what are you looking for?

Exclusive

രാഹുൽ ഗാന്ധിയുടെ ഗർജിക്കുന്ന ചോദ്യങ്ങളുടെ മുന്നിൽ വിറച്ച ഭരണപക്ഷം.

രാഹുൽ ഗാന്ധി ആള് പുലി ആണെന്ന് പറയാതിരിക്കാൻ ആവില്ല…കാരണം അമ്മാതിരി പ്രസംഗം ആയിരുന്നെല്ലോ രാഹുൽ ഇന്നലെ പ്രസംഗിച്ചത്..മമ്മൂട്ടീടെയും മോഹൻലാൽ പടത്തിൽ മാത്രം കണ്ട വന്നിരുന്ന തകർപ്പൻ മാസ്സ് ഡ്യലൗജി scene റിയൽ ആയിട്ട് നടന്നത് പോലെ ഉണ്ടായിരുന്നു…ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധിക്ക് അങ്ങ് അടിമുടി മാറി, താടി മുടിയും ഒക്കെ വെച്ച ആൾക്ക് പുതിയ ഒരു മുഖം വെച്ച പോലെ ഉണ്ട് എന്ന തന്നെ പറയാം എന്നാണ് നേതാക്കളും അണികളും ഒരുപോലെ പറയുന്നത്. ഗൗതം അദാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമാണെങ്കിലും ഈ ബന്ധം അദാനി എങ്ങനെയാണ് ബിസിനസ് വളർച്ചക്ക് ഉപയോഗിച്ചത് എന്ന് അക്കമിട്ട് നിരത്തുകയായിരുന്നു രാഹുൽ ഗാന്ധി ഇന്നലെ പാർലമെന്റിൽ. തൊട്ടാൽ പൊള്ളുന്ന രാഹുലിന്റെ ചോദ്യങ്ങൾ കോൺഗ്രസ് എംപിമാർക്കും ആവേശം നൽകി. മറ്റൊരു വ്യവസായിക്കും കിട്ടാത്ത പിന്തുണ സർക്കാറിൽ നിന്നും ലഭിക്കുന്നതിനെ കുറിച്ച് രാഹുൽ അക്കമട്ട് പറഞ്ഞു.

പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചത്. ഒരു ഘട്ടത്തിൽ അദാനി-മോദി ബന്ധത്തിന്റെ ചിത്രങ്ങളും രാഹുൽ ഉയർത്തിക്കാട്ടി. വാളിന്റെ മൂർച്ചയുള്ള ആ മൂന്ന് ചോദ്യങ്ങൾ എങ്ങനെ ആണ് :

ഒന്ന്, ഗൗതം അദാനിയെ കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രതവണ വിദേശയാത്ര നടത്തി എത്രതവണ അദാനി പിന്നാലെ എത്തി മോദി സന്ദർശിച്ചുമടങ്ങിയ രാജ്യത്തേക്ക് പിന്നാലെ അദാനി പോയത് എത്രതവണ മോദിയുടെ സന്ദർശനശേഷം ഓരോ രാജ്യത്തുനിന്നും അദാനി എത്ര കരാറുകൾ നേടി

രണ്ട, കഴിഞ്ഞ 20 വർഷത്തിനിടയിൽ അദാനി എത്ര പണം ബിജെപിക്ക് ഇലക്ടറൽ ബോണ്ടായും മറ്റും നൽകി

മൂന്ന്, തുടങ്ങിവെക്കുന്ന ഒരു സംരംഭത്തിൽപോലും തോൽക്കാതെ എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് കൂട്ടുന്നു ഒരു പുതിയ കരാർ.
മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അല്ലെങ്കിൽ ഉടനടി അവിടെയെത്തുകയോ ചെയ്യും.
ബംഗ്ലാദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി.
ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്ന് ആരോപണങ്ങളിൽ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചു.

2014 ൽ ലോകത്തെ സമ്പന്നരിൽ 609ാം സ്ഥാനത്തുണ്ടായിരുന്ന അദാനി 8 വർഷം കൊണ്ട് രണ്ടാമത് എത്തിയതിന്റെ പിന്നിൽ ഈ കൂട്ടുകെട്ടാണ്. അദാനി 5000 കോടി ഡോളറിന്റെ ഗ്രീൻ hydragen പദ്ധതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഗ്രീൻ hydragen മേഖലയിലെ നിക്ഷേപത്തിന് ഇളവുകൾ പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ വ്യവസായി ബന്ധത്തെക്കുറിച്ച് ഹാർവഡ് സർവകലാശാലയ്ക്കു പഠനം നടത്താം.

രാഹുൽ അക്കമിട്ട് പറഞ്ഞ കാര്യങ്ങൾ ഇതെല്ലാം :

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നകാലത്ത് തുടങ്ങിയതാണ് അദാനിബന്ധം. ഗുജറാത്ത് പുനരുദ്ധാന പരിപാടി പ്രഖ്യാപിച്ച മോദിക്ക് ഉറച്ച പിന്തുണ നൽകി വിശ്വസ്തവിധേയനായി അദാനി പിന്നിൽ നിന്നു. പിന്നീടങ്ങോട്ട് അദാനി വലിയ വ്യവസായവളർച്ച നേടുന്നതാണ് കണ്ടത്. 2014ൽ മോദി പ്രധാനമന്ത്രിയായതുതൊട്ടാണ് യഥാർഥ മാജിക്. ആഗോളവ്യവസായികളുടെ പട്ടികയിൽ 609 -ാം സ്ഥാനത്തു നിന്ന അദാനി എട്ടു വർഷം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി. 2014നും 2022നുമിടയിലെ ചുരുങ്ങിയ കാലംകൊണ്ട് അദാനിയുടെ ആസ്തി 800 കോടി ഡോളറിൽനിന്ന് 14,000 കോടി ഡോളറായി പെരുകി.

അദാനിക്ക് വളർച്ചയും ലാഭവും നേടാൻ സർക്കാർ നയങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതി. വൈദഗ്ധ്യമുള്ള കമ്പനികൾക്കല്ലാതെ വിമാനത്താവള നടത്തിപ്പ് നൽകില്ലെന്നചട്ടം അദാനിക്കുവേണ്ടി തിരുത്തി. ഈ രംഗത്ത് ഒരു പരിചയവും അവകാശപ്പെടാൻ കഴിയാത്ത അദാനിയുടെ പക്കലാണ് ഇന്ന് ലാഭകരമായ നിരവധി വിമാനത്താവളങ്ങൾ. മുംബൈ വിമാനത്താവളം തട്ടിയെടുത്തത് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചാണ്. വിമാനനിരക്കുകളിൽനിന്ന് 31 ശതമാനം വരുമാനവും അദാനിക്ക് കിട്ടുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

പ്രതിരോധരംഗത്ത് അദാനി ആരുമായിരുന്നില്ല. വൈദഗ്ധ്യവും ഇല്ല. എന്നാൽ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സിനെയും പിന്തള്ളി സേനക്കുവേണ്ട ഡ്രോണുകൾ നിർമ്മിക്കാനുള്ള കരാർ ഇപ്പോൾ അദാനിക്കാണ്. മോദി ഒരുവട്ടം ഇസ്രയേലിൽ പോയിവന്നശേഷം അവിടത്തെ വിമാനത്താവളങ്ങളുടെ വിപണിവിഹിതത്തിൽ 30 ശതമാനവും അദാനിക്കായി.

വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അദാനിയുടെ വളർച്ചക്ക് ദുരുപയോഗിക്കുന്നു. ഇത് നമ്മുടെ വിദേശനയത്തിന് വിരുദ്ധമാണ്. ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതിവിതരണ കരാർ അദാനിക്കാണ്. കാറ്റിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അദാനിക്ക് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദംചെലുത്തിയെന്നാണ് ശ്രീലങ്കയിൽനിന്ന് ഉയർന്ന ആരോപണം.

പൊതുമേഖല സ്ഥാപനങ്ങൾ അദാനിയെ കൈയയച്ച് സഹായിക്കുന്നു. അദാനിയേയും കൂട്ടി മോദി ആസ്‌ട്രേലിയയിൽ പോയിവന്നശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിന്റെ വായ്പയാണ് അദാനിക്ക് നൽകിയത്. നിക്ഷേപകരുടെ സഹസ്ര കോടികൾ എൽ.ഐ.സി അദാനിക്കമ്പനികളിൽ നിക്ഷേപിക്കുന്നു. ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകൾ അദാനി കമ്പനികൾക്ക് നിർലോഭം വായ്പ നൽകുന്നു. ഗ്രീൻ ഹൈഡ്രജന്റെയും മറ്റും പേരിലുള്ള പുതിയ ബജറ്റ് നിർദേശങ്ങളുടെ പ്രധാന ഗുണഭോക്താവ് അദാനിയാണ്.

ഷെൽ കമ്പനികളിലൂടെ അദാനി കമ്പനികളിലേക്ക് പണമെത്തുന്നത് ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷവും അന്വേഷിക്കുന്നില്ല. മൊറീഷ്യസിൽനിന്നും മറ്റുമായി അദാനി കമ്പനികളിലേക്ക് ഒഴുകുന്ന നിക്ഷേപം ആരുടെ പണമാണെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ദേശസുരക്ഷ വിഷയമുള്ള തന്ത്രപ്രധാന മേഖലകളിൽ അടക്കം വലവിരിച്ച അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് എങ്ങനെ പണം വരുന്നു, ആരുടെ പണമാണ് എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നില്ല.

മോദിയുടെ മറുപടി ഇന്ന്

അതേസമയം ബജറ്റ് ചർച്ചകൾക്ക് മേലുള്ള മറുപടി ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി മറുപടി നൽകും. അദാനി വിഷയത്തിൽ പ്രക്ഷോഭത്തിലായിരുന്ന പ്രതിപക്ഷം രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ സഹകരിച്ചെങ്കിലും തുടർന്ന് ഭരണപക്ഷവുമായി നിരന്തരം കൊമ്പുകോർത്തിരുന്നു. നന്ദിപ്രമേയം അവതരിപ്പിച്ച ബിജെപി അംഗം സി.പി.ജോഷിയുടെ പ്രസംഗത്തിലെ പല പരാമർശങ്ങളും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...