Connect with us

Hi, what are you looking for?

Health

ഇന്ധനനികുതി വർധനയിൽ നിയമസഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ഒടുവിൽ അതും സംഭവിച്ചു,നമ്മടെ ഭരണപക്ഷത്തിന് മാമന്മാർക്ക് ചെറിയ അളവിൽ എങ്കിലും മാനമാറ്റം വരുത്താൻ ഖാദർ ഇട്ട പ്രീതിപക്ഷ ചേട്ടന്മാർ പ്രധീഷേധം അറീച്ചു കൊണ്ട് അങ്ങ് നിയമസഭയിൽ വരെ എത്തിഇരിക്കുക ആണ് സുഹൃത്തുക്കളെ….ബഡ്ജറ്റ് പ്രഖ്യാപിച്ച ഒന്ന് രണ്ട ദിവസം ആയിട്ടും ഇപ്പോഴും അതിന്റെ ഷീണം നമ്മക് എല്ലാവര്ക്കും നല്ലോണം ഉണ്ട് അതുകൊണ്ട് തന്നെ സമരത്തിന് ഇറങ്ങിയ ചേട്ടന്മാരെ കുറ്റം പറയാൻ ആവില്ല.., ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് ഇരിക്കുക ആണ് പ്രതിപക്ഷം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയിട്ടുണ്ട് . ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് ഗംഗ സമരത്തിന് മുൻപന്തിയിൽ.

ജനത്തിന്റെ പോക്കറ്റ് കീറുന്ന ജനവിരുദ്ധ ബഡ്ജറ്റിനെതിരെ അനിശ്ചിത കാല സത്യാഗ്രഹം സമരം പ്രിയപ്പെട്ട സഹപ്രവർത്തകരായ മാത്യു കുഴൽ നാടൻ നജീബ് കാന്തപുരം സി ആർ മഹേഷ് എന്നവർക്ക് ഒപ്പം ആരംഭിച്ചുവെന്ന് ഷാഫി പറമ്പിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അൽപ സമയത്തിനകം യൂത്ത് കോൺഗ്രസിന്റെ നിയമസഭ മാർച്ച് നടക്കും. ജനവിരുദ്ധ ബജറ്റിനെതിരെ സഭയ്ക്കകത്തും പുറത്തും സമരം തുടരാനാണ് തീരുമാനം.

ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. സഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുന്നണ്ട്. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.

നേരത്തെ ഇന്ധന നികുതി വർധനവിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിഷേധം പ്ലക്കാർഡുകൾ ഏന്തിയാണ് രംഗത്തുവന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷ വ്യക്തമാക്കി. ബാനർ ഉയർത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷ എംഎൽഎമാർ രംരഗത്തുവന്നു. പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഫ്‌ളോറിൽ പ്ലക്ക് ക്കാർഡുകൾ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ. ചോദ്യോത്തരവേളയിൽ സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയിരുന്നത്.

സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഒരു വിഭാഗം എംഎ‍ൽഎമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് തീരുമാനം. വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്ന കാര്യം സർക്കാറിൻെ പരിഗണനയിലുണ്ട്. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്.

ഇതിനിടെ വിഷയത്തിൽ ഇന്ധന സെസ് പിൻവലിക്കണെന്ന നിലപാടിലാണ് സിപിഐയും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനും സിപിഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവും ഇന്ധന സെസിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ധന സെസിന്റെ കാര്യത്തിൽ സിപിഐയെ വിശ്വാസത്തിലെടുത്തോ എന്ന കാര്യത്തിലും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരുണ്ട്. ഇതിനിടെയാണ് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനും ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ രംഗത്തുവന്നത്. കേന്ദ്രസർക്കാർ ജനദ്രോഹ നടപടികൾ തുടരുമ്പോൾ കേരളത്തിൽ മാറ്റമുണ്ടാകണം. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ നിരവധി സമരങ്ങൾ നടന്ന സംസ്ഥാനമാണ് കേരളം. പെട്രോളും ഡീസലും അവശ്യവസ്തുക്കളാണ്. അതിന് സെസ് ഏർപ്പെടുത്തിയാൽ ജനങ്ങളെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ തൊഴിലാളി സംഘടന തന്നെ നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...