Connect with us

Hi, what are you looking for?

Exclusive

മനുഷ്യനെ വിഴുങ്ങാൻ സോംബി വൈറസ് വരുന്നു …2023 ൽ ലോകാവസാനം

ലോകം മുഴുവൻ വിറപ്പിച്ച കോറോണയെക്കാൾ മേലെ മനുഷ്യകുലത്തെ ഒന്നാകെ വിഴുങ്ങാന്‍ തയ്യാറെടുത്ത് കൊടും ഭീകരനായ സോംബി വൈറസ് വരുന്നു എന്ന് പ്രവചനം .ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെതാൻ ഈ പ്രവചനം . ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലായിരിക്കും കലാശപോരാട്ടമെന്ന അഥോസിന്റെ പ്രവചനം സത്യമായതിനാല്‍ തന്നെ 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകള്‍ അല്‍പ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്.
മനുഷ്യര്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ അടുത്ത വര്‍ഷം സംഭവിക്കുമെന്നാണ് സലോമി പറയുന്നത്. അടുത്ത വര്‍ഷം പ്രതീക്ഷയും, ദുരന്തവും, അതുപോലെ മനുഷ്യന്റെ ചിന്തയ്‌ക്കും അപ്പുറമുള്ള കാര്യങ്ങളുമെല്ലാം സംഭവിക്കുമെന്ന് സലോമി പറയുന്നു. കൊറോണയെ പോലെ പുതിയൊരു മഹാമാരിയാണ് 2023ല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് സലോമി പറയുന്നു. അതിഭീകരനായ ഒരു വൈറസ് മനുഷ്യനെ കാത്തിരിക്കുന്നുണ്ട്. ലോകത്തെ ഇത് നശിപ്പിക്കും. അന്റാര്‍ട്ടിക്കയിലെ കൊടും തണുപ്പുള്ള മഞ്ഞുപാളികള്‍ക്ക് അടിയിലാണ് ഈ വൈറസ് ഇപ്പോഴുള്ളതെന്ന് അഥോസ് സലോമി പറയുന്നു. ഇത് മനുഷ്യനെ ഒന്നടങ്കം വിറപ്പിക്കുന്ന മഹാമാരിയായി മാറുമെന്നാണ് പ്രവചനം.
അടുത്തിടെ നടന്ന പഠനങ്ങളിലൂടെ മഞ്ഞിനടിയില്‍ കൊടുംഭീകരനായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.സൈബീരിയയില്‍ നിന്ന് 48,000വര്‍ഷം പഴക്കമുള്ള സോംബി വൈറസിനെയും ഇക്കൂട്ടത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ 2023ലെ പുതിയ വൈറസ് അന്റാര്‍ട്ടിക്കയില്‍ നിന്ന് തന്നെയായിരിക്കുമെന്നും സലോമി പറയുന്നു. ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആഗോള തലത്തിലേക്ക് ഇത് പടരുമെന്നും സലോമി പ്രവചിക്കുന്നു.
ലോകത്തെ ആകെ ഈ വൈറസ് ബാധിക്കും. എന്നാല്‍ ഈ വൈറസിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം അധികഠിനമായിരിക്കും.ആരും പ്രതീക്ഷിക്കുകയോ ഊഹിക്കുകയോ ചെയ്യാന്‍ പറ്റാത്ത അത്ര കാലം ഇത് നീണ്ടു നില്‍ക്കുമെന്നും സലോമി പറയുന്നു. ഈ വൈറസിനെ ആരും കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ മനുഷ്യന് മാനസികമായും, ശാരീരികമായും ഉണ്ടാവാന്‍ പോകുന്ന പ്രശ്നങ്ങള്‍ ഭീകരമായിരിക്കും. ഒരുപാട് മരണങ്ങള്‍ സംഭവിക്കുമെന്നും സലോമി മുന്നറിയിപ്പ് നല്‍കുന്നു.
ചരിത്രത്തിലെ ഏറ്റവും ഭീകരനായ വൈറസ് എന്നാവും ഇത് അറിയപ്പെടുകയെന്നും സലോമി പ്രവചിക്കുന്നു. അതേസമയം കൊറോണയ്‌ക്ക് ഒരു മരുന്നും 2023ല്‍ കണ്ടെത്തുമെന്ന് സലോമി പറയുന്നു. ഇത് കൊവിഡിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതായിരിക്കും. കടലില്‍ കാണപ്പെടുന്ന സസ്യമായ ആല്‍ഗകളില്‍ നിന്നായിരിക്കും ഈ മരുന്നിന് വേണ്ട കാര്യങ്ങള്‍ ലഭിക്കുക. ഈ ചെടിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നൈട്രജനും, പൊട്ടാസ്യവും അതിലുണ്ട്. ഇത് ശരീര പ്രതിരോധത്തെ മെച്ചപ്പെടുത്തും. ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുമെന്നും സലോമി പ്രവചിക്കുന്നു.
2023ല്‍ മനുഷ്യന്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുമെന്ന സൂചനയും സലോമി നല്‍കുന്നുണ്ട്. യുഎസ്സിന്റെ അതീവ രഹസ്യ മിലിട്ടറി ബേസായ എരിയ 51ല്‍ നിന്ന് വലിയ രഹസ്യങ്ങള്‍ കണ്ടെത്തുമെന്നാണ് സലോമിയുടെ പ്രവചനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...