ഷാരൂഖാനും ദീപിക പദ്ധഗോളം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഡാൻ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബേഷരം റങ്ക് എന്ന് തുടങ്ങുന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. ഈ ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രരംഗത്ത് വന്നതിന് പിന്നാലെ പത്താൻ നിരോധിക്കണം എന്ന ആവശ്യപ്പെട്ട പ്രതിപക്ഷം ശക്തമാവുകയാണ്. വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖാന്റെയും ദീപിക പതു കോണിന്റെയും കോലം കത്തിചച് പ്രതിഷേധിക്കുകയാണ്. ബേസരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.ഗാനരംഗത്തിൽ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുക ഇല്ലെന്നാണ് നരോതം മിശ്ര പറയുന്നത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാന രംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട് അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല വളരെ മോശമാണ് വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെയൊരു പാട്ട് എഴുതുന്നത് നരോതം മിശ്ര പറയുന്നു. ബോളിവുഡിൽ നിറയെ ഇപ്പോൾ ബഹിഷ്കരണ ആഹ്വാനങ്ങളുടെ കാലമാണ്.. നടൻ സുശാന്ത് സിംഗ് രഷ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിൽ ബോയ്‌ക്കോട്ട് ക്യാമ്പയിനുകൾ ഉയർന്നു കേൾക്കാൻ തുടങ്ങിയത്. ബോളിവുഡിന്റെ സ്വജനപക്ഷപാദത്തിന്റെ ഇരയാണ് സുശാന്ത് എന്നും അതുകൊണ്ട് സിനിമകൾ ബഹിഷ്കരിക്കണം എന്നുള്ള ആഹ്വാനവുമായി ഒരു വിഭാഗം ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഭരണകൂടം മതം ഇവയിൽ ഏതിനെക്കുറിച്ച് സിനിമ പ്രവർത്തകർ വിമർശിച്ചാലുംഅതും ബഹിഷ്കരണത്തിന്റെ ഭാഗമായി തീരുകയാണ്.ഇവയിൽ ഒടുവിലത്തെ ഉദാഹരണമാണ് ഷാരൂഖാനും ദീപികയും പ്രധാന വേഷങ്ങളിൽ എത്തുന്ന പധാൻ എന്ന സിനിമ. എന്താണ് ഈ സിനിമയുടെ ബഹിഷ്കരണത്തിനുള്ള കാരണം.. പത്താനിൽ നായികയായി എത്തുന്ന ദീപിക ധരിച്ച ബിക്കിനിയുടെ നിറമാണ് പ്രശ്നം. പതാനിലെ ആദ്യ ഗാനം റിലീസ് ചെയ്തത് രണ്ട് ദിവസം മുൻപാണ്. ദീപിക പദകോണം ഷാരൂഖാനും തകർത്താടിയ ആ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ഇതിനിടയാണ് ദീപിക ഗാനരംഗത്ത് ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ഒരു വിഭാഗം രംഗത്തെത്തുന്നത്. ഒപ്പം ബേഷരം രംഗ് അതായത് ലജ്ജയില്ലാത്ത നിറം എന്ന വരി കൂടി ആയപ്പോൾ ആണ് ചിലർക്ക് അത് കുത്തൽ ഉണ്ടാക്കുന്നത് . സിനിമയ്ക്കെതിരെ ബഹിഷ്കരണങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെടുകയാണ്. സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നാണ് കൂടുതലും കമന്റുകളും ബഹിഷ്കരണ ആഹ്വാനങ്ങളും വരുന്നത്. മുൻപ് പലപ്പോഴും അഭിനേതാക്കളുടെ പ്രസ്താവനകൾ ബഹിഷ്കരണത്തിന് കാരണമായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അഭിനേതാക്കൾ അണിഞ്ഞ വസ്ത്രങ്ങളെ ചൊല്ലി ബഹിഷ്കരണ ആഹ്വാനം വരുന്നത്. ഈ വിമർശനങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും ഒരു സൈഡിൽ ഉയരുമ്പോൾ മറ്റൊരു ഭാഗത്ത് ആ ഗാനം സെൻസേഷണൽ ഹിറ്റായി മാറുകയാണ്. ഇതിനോടകം 34 മില്യണിൽ അധികം ആൾക്കാർ അത് കണ്ടു കഴിഞ്ഞു. എന്നാൽ ഇത് ആദ്യമായി അല്ല ചിത്രങ്ങൾക്ക് നേരെ ബഹിഷ്കരണ ആഹ്വാനങ്ങൾ വരുന്നത്. പത്മാവത്, ധപട്, മൈ നെയിം ഈസ് ഖാൻ, ദംഗൽ, പി കെ, ചപാക്, ബ്രഹ്മാസ്ത്ര, ഗംഗുഭായ്, രക്ഷാബന്ധൻ, തുടങ്ങിയ നിരവധി ചിത്രങ്ങൾക്കെതിരെയോ ഇതുപോലെയുള്ള ബോയിക്കോട്ട് ക്യാമ്പയിനുകൾ ഉയർന്നു വന്നതാണ്. ദംഗൽ അടക്കമുള്ള സിനിമയ്ക്ക് നേരെ സമാനമായ ആക്രമണം സിനിമയുടെ ജനപ്രീതിക്ക് കാര്യമായ ഇടിവുകളൊന്നും ഉണ്ടായിരുന്നില്ല. സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ദങ്കൽ. അതൊക്കെ പോട്ടെ ഇന്ന് കേരളത്തിലും ഇതിനിടെ ഒരു ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ എന്നാ താൻ കേസ് കൊടു ആയിരുന്നു ആ ചിത്രം. തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന പോസ്റ്റർ വാചകമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത് . കുഞ്ചാക്കോ ബോബന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ചിത്രം ബഹിഷ്കരിക്കണമെന്ന് കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ ഇവയൊന്നും തന്നെ ചാക്കോച്ചൻ ചിത്രത്തെ ബാധിച്ചില്ല എന്നതാണ്കാര്യം. എന്തായാലും ബോളിവുഡിന് ഏറെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രമാണ് പതാൻ. തുടരെത്തുടരെയുള്ള പരാജയങ്ങളിൽ നിന്ന് കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വാസമാകും ഈ പടം എന്നാണ് വിലയിരുത്തൽ. നാലു വർഷത്തിനുശേഷം ഷാരൂഖാന്റെ ചിത്രം തിയറ്ററുകളിൽ എത്തുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്. അടുത്തവർഷം ജനുവരി 25ന് ഈ ചിത്രം റിലീസിന് എത്തും. ഇനി എന്തൊക്കെ പുകിലുകളാണ് ഈ ചിത്രത്തിന് എത്തുന്നത് എന്ന് നമുക്ക് കാത്തിരുന്ന് കാണേണ്ടിവരും. എനിക്ക് തോന്നുന്നത് ഈ ചിത്രത്തിൽ അവർക്ക് വസ്ത്രധാരണമല്ല പ്രശ്നം. അതിന്റെ നിറമാണ് പ്രശ്നം. കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചതിനെതിരെയാണ് സംഘപരിവാർ അടക്കമുള്ള ഒരു വിഭാഗം ആളുകൾ ഇതിനെ വിമർശിക്കുന്നത്. അപ്പോൾ വേറെ നിറം ആയാൽ അവർക്കത് പ്രശ്നമല്ല. അപ്പോൾ ഈ ഒരു വിഭാഗത്തിന് വേണ്ടി ഇനി ദീപികയെ കൊണ്ട് വേറൊരു ബിക്കിനി ഇടയിപ്പിക്കേണ്ടി വരുമോ എന്നുള്ളത് ഒരു ചോദ്യമാണ്. ശരി നോക്കാം എന്ത് സംഭവിക്കും എന്ന്.