
മോഹൻ ലാലിനും പ്രിത്വി രാജിനും പണത്തിനോട് ആർത്തി എന്ന് തുറന്നടിച്ച് നിർമാതാവ് ഗിരീഷ് ലാൽ. മാസ്റ്റർ ബീൻ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ഗിരീഷ് ലാൽ മോഹൻ ലാലിനും പ്രിത്വി രാജിനും എതിരെ ഇത്തരമൊരു രൂക്ഷ പരാമർശം നടത്തിയത്. മോഹൻലാലിനെ നായകനാക്കി താൻ രണ്ട് സിനിമകൾ എടുത്തു എന്നും പൃഥ്വിരാജിനെ നായകനാക്കിയും സിനിമ എടുത്തിട്ടുണ്ട് എന്നും ഗിരീഷ് ലാൽ പറയുന്നു . എന്നാൽ തന്റെ അപകടഘട്ടത്തിൽ താനിപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ അന്വേഷിക്കാൻ ഒരു ഫോൺകോൾ പോലും ഇവരാരും ചെയ്തില്ല എന്ന് ഗിരീഷ് ലാൽ കുറ്റപ്പെടുത്തി.
തന്റെ ജീവിതം അവസ്ഥകളും അതിലെ പ്രതിസന്ധികളും തുറന്നു പറഞ്ഞു കൊണ്ടുള്ളതായിരുന്നു ഗിരീഷ് ലാലിന്റെ ഈ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ യാതൊരു വിലയുമില്ലാത്ത ആളുകളാണ് നിർമ്മാതാക്കൾ എന്ന് ഗിരീഷ് പറയുന്നു.
തന്റെ ജീവിതാവസ്ഥ തുറന്ന് പറഞ്ഞ് നിർമ്മാതാവ് ഗിരീഷ് ലാൽ. മാസ്റ്റർ ബീൻ എന്ന യൂട്യൂബ് ചാനലിലാണ് ഗിരീഷ് തന്റെ അവസ്ഥ പറഞ്ഞത്. മലയാള സിനിമയിൽ വിലയില്ലാത്ത ആളുകളാണ് നിർമ്മാതാക്കൾ എന്നാണ് ഗിരീഷ് പറയുന്നത്.
ഗിരീഷ് ലാലിന്റെ വാക്കുകൾ ഇങ്ങന
മോഹൽലാലിനും, പൃഥ്വിരാജിനും പണത്തിനോട് ആർത്തിയാണ് . ഞാൻ മോഹൻലാലിനെ വെച്ച് രണ്ട് സിനിമയെടുത്തു. പൃഥ്വിരാജിനെ വെച്ച് സിനിമയെടുത്തു. എന്നാൽ താൻ ഇപ്പോൾ എവിടെയാണെന്നോ, എന്റെ അവസ്ഥ എന്താണെന്നോ അന്വേക്ഷിക്കാൻ ഒരു ഫോൺകോൾ പോലും ഇവർ ചെയ്തില്ല.പൈസയുണ്ടോ, എങ്കിൽ നിങ്ങൾക്ക് സിനിമയുണ്ട്. പൈസ ഇല്ലെങ്കിൽ വീട്ടിലിരിക്കാം. എന്റെ വീട്ടുക്കാർ മാത്രമേ ഞാൻ കടക്കാരനായാൽ അനുഭവിക്കുന്നത്. മലയാള സിനിമയിൽ നസീറിനെപ്പോലെ ഒരു നല്ല മനുഷ്യൻ ഉണ്ടാകില്ല.ഞാൻ കേട്ടിട്ടുണ്ട്, അദ്ദേഹം തന്റെ സിനിമ പരാജയപ്പെട്ടാൽ ആ നിർമ്മാതാവിനെ വിളിച്ച് വീണ്ടും സിനിമ കൊടുക്കും എന്ന്. പക്ഷേ ഇപ്പോൾ നിർമ്മാതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ച് ഒരാൾ പോലും വിളിക്കില്ല.സിനിമ ചെയ്യാൻ എത്തുന്ന 99 ശതമാനം നിർമ്മാതാക്കളുടെയും അവസ്ഥ ഇതാണ്. അഞ്ച് സിനിമ നിർമ്മിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ ഇന്ന് ജീവിക്കുന്നതാകട്ടെ വാടകവീട്ടിലും. സിനിമയിലേക്ക് വന്നപ്പോൾ തന്നെ വസ്തുവും വീടും നഷ്ടമായി. മലയാള സിനിമയുടെ ശാപമാണ് അത്. എത്ര കിട്ടിയാലും സൂപ്പർ താരങ്ങൾക്ക് പണത്തിനോടുള്ള ആർത്തി തീരില്ല