Connect with us

Hi, what are you looking for?

Exclusive

തിരുവനന്തപുരം മെഡിക്കൽ കോളേജ് സി.പി.എം ക്രിമിനലുകളുടെ താവളം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയുടെ മറവിലെ നിയമനങ്ങൾ മാത്രം പരിശോധിച്ചാൽ മതി എങ്ങനെയാണ് അട്ടിമറി നടക്കുന്നതെന്ന് വ്യക്തമാകും. സിപിഎമ്മിന് താൽപ്പര്യമുള്ളവർ പിൻവാതിൽ നിയമനം നേടുന്നതിന് തെളിവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയിലെ നിയമനങ്ങൾ. ഈയിടെ ആശുപത്രിയിൽ നിയമനം നേടിയ ട്രോളി ഓപ്പറേറ്റർമാരിൽ ബഹുഭൂരിഭാഗവും ക്രിമിനലുകളാണ്. അഞ്ചിൽ അധികം കേസിൽ പെട്ടവർ പോലും ഇങ്ങനെ സർവ്വീസിൽ കയറി. പ്രതിമാസം 50,000രൂപ വരെ കിട്ടുന്ന ജോലി ആശുപത്രി വികസന സമിതിയിലുണ്ട്. ഇതെല്ലാമാണ് സിപിഎം നേതാക്കൾ ഹൈജാക്കു ചെയ്ത് വിശ്വസ്തർക്കും ബന്ധുക്കൾക്കും നൽകുന്നത്.

ട്രോളി ഓപ്പറേറ്റർമാരെ കുറിച്ച് മെഡിക്കൽ കോളേജിൽ തന്നെ ഒരു കഥയുണ്ട്. രാവിലെ ആശുപത്രിയിൽ ഒപ്പിടും. രാത്രി ക്രിമിനൽ കേസുകളിൽ പൊലീസ് സ്‌റ്റേഷനിലും. ഇങ്ങനെ രണ്ട് ഒപ്പിടുന്നവർ എന്നാണ് ട്രോളി ഓപ്പറേറ്റർമാരെ വിശേഷിപ്പിക്കുന്നത്. ആംബുലൻസ് ഡ്രൈവർമാരും സഹായികളും പോലും ക്രിമിനലുകളാണ്. ഇത് മെഡിക്കൽ കോളേജിൽ പലപ്പോഴും സംഘർഷങ്ങളുണ്ടാക്കുകയും ചെയ്തു. ഇതൊന്നും പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തിയില്ല. പകരം പരാതിക്കാർക്കെതിരെ കേസെടുക്കുകയും ഒത്തുതീർപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ എല്ലാ അർത്ഥത്തിലും രാഷ്ട്രീയ സ്വാധീനമുള്ളവർ കേസുകൾ ഊരിയെടുത്തു. അങ്ങനെ കേസുകളിൽ പെടുന്ന ക്രിമിനലുകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് സുഖ ഇടത്താവളം ആവുകയും ചെയ്തു.

കുടുംബശ്രീയുടെ മറവിലാണ് എല്ലാം നടക്കുന്നത്. ആളെ നിയമിക്കുന്ന ഏജൻസി അല്ല കുടുംബശ്രീ. പ്രോജക്ടുകൾ ഏൽപ്പിക്കാനുള്ള സംഘടനയാണ്. എന്നാൽ കുടുംബ ശ്രീയിലൂടെ നിയമനങ്ങൾ നടത്തുന്നുവെന്ന് വരുത്തി അർഹതപ്പെട്ട ഉദ്യോഗാർത്ഥികളെ തള്ളുകയാണെന്നതാണ് വസ്തുത. ആരോഗ്യ വകുപ്പ് നോക്കുകുത്തിയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ പോലും ചലിക്കാൻ അനുവദിക്കാത്ത വണ്ണമുള്ള നിരീക്ഷണ സംവിധാനങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലുണ്ട്. സൂപ്രണ്ടിന്റെ ഓഫീസിലെ പ്യൂണിന്റേയും കാർഡിയോളജിയിലെ ഒരു ജീവനക്കാരന്റേയും അടുത്ത ബന്ധുക്കൾ തന്നെ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നുണ്ട്. ഡി ആർ അനിലിന്റെ വിശ്വസ്തരാണ് ഇവരെല്ലാം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയെ നിയന്ത്രിക്കുന്നതു ഡി.ആർ. ഫാൻസാണെന്നതു തലസ്ഥാനനഗരിയിൽ പരസ്യമായ രഹസ്യം. യു.ഡി.എഫ്. ഭരണകാലത്തു മെഡിക്കൽ കോളജിൽ താത്കാലികജീവനക്കാരനായ ഒരാളാണു സമാന്തരസംവിധാനത്തിലെ പ്രധാനിയെന്നതും വിരോധാഭാസം. ശിവകുമാർ മന്ത്രിയായിരിക്കെയാണ് ഇയാൾ മെഡിക്കൽ കോളേജിൽ എത്തുന്നത്. പിന്നീട് ഡി ആർ അനിലിന്റെ വിശ്വസ്തനായി. ഇടതു ഭരണമെത്തിയതോടെ സിപിഎം സംഘടനയിലെ പ്രധാനിയുമായി. ഇയാളാണ് എല്ലാ അഴിമതിയുടേയും ഇടനിലക്കാരൻ. എന്നാൽ സഖാക്കൾക്ക് ജോലിക്കുള്ള ശിപാർശ കത്തുകൾ പറത്തുവന്നതോടെയാണ് സമാന്തര പി.എസ്.സിയായി ഡിആർ ഫാൻസ് പ്രവർത്തിക്കുന്ന കാര്യവും പരസ്യമായത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിഎടി ആശുപത്രിയിൽ നിയമനം നടത്തുവാൻ മെഡിക്കൽ കോളേജ് കൗൺസിലർക്ക് എന്ത് അധികാരം …? എന്ന ചർച്ച സജീവമാക്കുന്നതാണ് ഡി ആർ അനിലിന്റേതായി പുറത്തു വന്ന കത്ത്. മെഡിക്കൽ കോളേജ് കൗൺസിലർ സിപിഎം ജില്ലാ സെക്രട്ടറിക്ക് കുടുംബശ്രീ വഴി ആളെ എടുക്കണമെന്ന് കത്ത് അയക്കുമ്പോൾ മെഡിക്കൽ കോളേജ്, ആർ സിസി എന്നിവിടങ്ങളിൽ കഴിഞ്ഞ 6 വർഷമായി കുടുംബശ്രീ വഴി നടത്തിയ നിയമനങ്ങൾ എല്ലാ തന്നെ സിപിഎം ജില്ലാ സെകട്ടറി കുടുംബശ്രീ മിഷന് നൽകിയ ലിസ്റ്റ് പ്രകാരമാണ്. കുടുംബശ്രീ മിഷൻ പാർട്ടി മിഷൻ പ്രവർത്തനമാണ് നടത്തുന്നത് എന്ന് ഈ കത്തിലൂടെ സാധൂകരിക്കുന്നു. അനധികൃതമായി പാർട്ടി നിയമനങ്ങൾ നടത്തിയ കുടുംബശ്രീ മിഷൻ പിരിച്ചു വിടുക. സ്ത്രീ ശാക്തികരണം എന്നത് പാർട്ടിയിലെ സ്ത്രീകളെ ജോലിയിൽ കയറ്റുക എന്നതല്ല. മറിച്ച് ജീവിക്കാൻ നിവർത്തിയില്ലാത്തവർക്കുള്ള കൈത്താങ്ങാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...