Connect with us

Hi, what are you looking for?

Exclusive

ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാൻ ആവില്ല എന്ന കെ.മുരളീധരൻ.

u .d .fലും കോൺഗ്രസിലും ഗവർണറോടുള്ള സമീപനത്തിൽ ഭിന്നത തുടരുന്നു.
വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരൻ എംപി ആണ് ഏറ്റുവും ഒടുവിൽ ഈ വിഷയത്തിൽ രംഗത്ത് എത്തിയത്. . ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് ആണ് മുരളിധരൻ വ്യക്തമാക്കിയത്.

പുറത്താക്കി, പകരം വി സിമാരെ വെക്കുന്നതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫിന് ഇല്ല. ഗവർണർമാരിലൂടെ കാവിവത്കരണം നടത്താൻ ശ്രമം നടക്കുന്നു.ഗവർണറെ വെച്ച് കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല എന്നും കെ മുരളീധരൻ പറഞ്ഞു . എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്.

അന്ന് എന്തിന് അംഗീകരിച്ചുവെന്ന് കെ മുരളീധരൻ എംപി ചോദിച്ചു. വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്, എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂ. ചെപ്പിടവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്‌നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു.സുപ്രിം കോടതി വിധിയുടെ മറവിൽ എല്ലാ വി സിമാർക്കും എതിരെ നടപടി എടുത്തുവെന്ന് മുരളീധരൻ വ്യക്തമാക്കി.

അതേലമയം ഗവർണറുടെ നടപടികളെ പിന്തുണക്കാനില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുനന്നു. ഗവർണറുടെ എല്ലാ നടപടികളെയും പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവിധാനത്തെ മാനിച്ച് വേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമില്ല. പ്രതിപക്ഷ നേതാവ് മുൻപും ഗവർണറുടെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഭരണവുമായി ബന്ധപ്പെട്ട് ഇടതുസർക്കാർ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. അതിനെതിരെ ജനാധിപത്യരീതിയിലുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് ഗവർണറുടെ ഭരണം സ്വന്തം നിലയിൽ നടപ്പാക്കുന്നതിനോട് യോജിക്കാനാകില്ല. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ ഗവർണറുടെ നടപടിയെ വിമർശിച്ച മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ അഭിപ്രായത്തിൽ നിന്നുമാറി ഗവർണറുടെ സംഘപരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതികരിച്ച മുസ്ലിം ലീഗ് നിലപാടാണ് പിണറായിയുടെ പ്രശംസയ്ക്ക് ഇടയാക്കിയത്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലിം ലീഗിന് കഴിയുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വിസിമാർ രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗിനെ പ്രശംസിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...