രാജ്യാന്തര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്കു നിർണായക മുന്നേറ്റത്തിനൊരുങ്ങുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ( ONE WEB കമ്പനിയുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു .
നാളെ അർധരാത്രി 12.07ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് 36 ഉപഗ്രഹങ്ങളുമായി
G .S .L .V മാർക്ക് 3 കുതിച്ചുയരും.
വൺ വെബ് ഇന്ത്യ –1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക.

അതേസമയം ഭൂമിയോട് ഏറ്റവും ചേർന്നുള്ള ഭ്രമണപഥമാണു ലക്ഷ്യസ്ഥാനമെന്നതിനാൽ ഇസ്റോയുടെ FAT BOY ന്നും ബാഹുബലിയെന്നും വിളിപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അധിക കുതിപ്പേകിയിരുന്ന വികാസ് എൻജിൻ വൺവെബ് ദൗത്യത്തിനുള്ള എൽ.എം.വി–എം 3 വിക്ഷേപണ വാഹനത്തിലില്ല. അതേസമയം ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണ് വൺവെബ് ലക്ഷ്യമിടുന്നത്.

ഭാരതി എന്റർപ്രൈസസിന് ഓഹരി പങ്കാളിത്തമുള്ള വൺവെബിന്റെ സേവനം AIRTEL വഴി ഇന്ത്യയ്ക്കും ലഭിക്കും. ഇസ്റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണ് വൺവെബുമായുള്ളത്.

വിക്ഷേപണത്തറയിൽ നിന്നു പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

648 ഉപഗ്രഹങ്ങൾ സ്ഥാപിച്ചു ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന വമ്പൻ പദ്ധതിയിലാണ് ഇസ്രോ കൂടി ഭാഗമാകുന്നത്. 36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തുന്നതോടെ പദ്ധതിയുടെ 70 ശതമാനം പൂർത്തിയാകുമെന്നു വൺവെബ് അറിയിച്ചു.

ഉപഗ്രഹങ്ങൾ അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്നു പ്രത്യേക ചരക്കുവിമാനങ്ങളിലാണ് ചെന്നൈയിൽ എത്തിച്ചത്. ഇവിടെ നിന്നു റോഡു മാർഗമാണ് ശ്രീഹരിക്കോട്ടയിലേക്ക് എത്തിച്ചത്. ഇതുവരെ പി.എസ്എൽവി. റോക്കറ്റുകൾ ഉപയോഗിച്ചുള്ള വാണിജ്യ വിക്ഷേപങ്ങൾ മാത്രമേ ഇസ്രോ നടത്തിയിരുന്നൊള്ളു. 10 ടൺ ഭാരം വഹിക്കാൻ കഴിയുന്ന, ബാഹുബലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജിഎസ്എൽവി കൂടി ഉപയോഗപ്പെടുത്തിയതോടെ ഇസ്രോയുടെ വാണിജ്യ വിക്ഷേപണത്തിന് കൂടുതൽ കരുത്തുലഭിക്കും.